twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആടുതോമ വേണ്ട, സ്ഫടികം മതിയെന്ന് പറഞ്ഞത് അദ്ദേഹം! ആരാധകന്റെ ചോദ്യത്തിന് ഭദ്രന്റെ മറുപടി

    By Prashant V R
    |

    മോഹന്‍ലാലിന്റെ സ്ഫടികം മലയാളി മനസുകളില്‍ നിന്നും ഇപ്പോഴും മായാതെ നില്‍ക്കുന്ന ചിത്രമാണ്. ഭദ്രന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം സൂപ്പര്‍താരത്തിന്റെ കരിയറില്‍ വലിയ വഴിത്തിരിവായിരുന്നു. മോഹന്‍ലാലിന്റെ ആടുതോമ എന്ന കഥാപാത്രം തരംഗമായി മാറിയിരുന്നു. മുണ്ടു പറിച്ചുളള അടിയും പഞ്ച് ഡയലോഗുകളുംകൊണ്ടാണ് ആടുതോമ മലയാളികളുടെ പ്രിയങ്കരനായത്.

    1995 മാര്‍ച്ച് 30നായിരുന്നു സ്ഫടികം പുറത്തിറങ്ങിയത്. എത്രയൊക്കെ മാസ് ചിത്രങ്ങള്‍ വന്നാലും സ്ഫടികത്തിന്റെ തട്ട് താണ് തന്നെയിരിക്കുമെന്ന് ആരാധകര്‍ പറയാറുണ്ട്. റിലീസ് ചെയ്ത് വര്‍ഷങ്ങളായെങ്കിലും ഇപ്പോഴും ചാനലുകളില്‍ വന്നാല്‍ എല്ലാവരും സ്ഫടികം കാണാറുണ്ട്. ലോക് ഡൗണ്‍ കാലത്ത് സ്ഫടികത്തെക്കുറിച്ചുളള ഓര്‍മ്മകള്‍ പങ്കുവെച്ച് സംവിധായകന്‍ ഭദ്രന്‍ എത്തിയിരുന്നു.

    ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തിന്റെ

    ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തിന്റെ ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു സംവിധായകന്‍ സംസാരിച്ചത്. സിനിമയ്ക്ക് താന്‍ തീരുമാനിച്ച പേര് സ്ഫടികം എന്നായിരുന്നു എന്ന് ഭദ്രന്‍ പറയുന്നു. പക്ഷേ നിര്‍മ്മാതാവ് ആടുതോമ എന്നിടാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കെഎം മാണിയായിരുന്നു സ്ഫടികം എന്ന പേരുതന്നെ മതിയെന്ന് പറഞ്ഞതെന്ന് ഭദ്രന്‍ പറഞ്ഞു. മാണി സാര്‍ മരിച്ച സമയത്ത് താനതൊക്കെ ഓര്‍ത്തിരുന്നുവെന്നും സംവിധായകന്‍ പറഞ്ഞു. ഒരാളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു സംവിധായകന്‍.

    അടുത്തിടെയാണ് സ്ഫടികം

    അടുത്തിടെയാണ് സ്ഫടികം റി റിലീസിന് തയ്യാറെടുക്കുകയാണെന്ന് സംവിധായകന്‍ അറിയിച്ചിരുന്നത്. 25 വര്‍ഷത്തിന് ശേഷം ആടുതോമയ്ക്ക് എന്ത് സംഭവിച്ചു എന്ന ഉത്തരവും സ്ഫടികത്തിന്റെ പുതിയ റിലീസില്‍ ഉണ്ടാകുമെന്നും സംവിധായകന്‍ വെളിപ്പെടുത്തി. സ്ഫടികം 2 ഒരിക്കലും സംഭവിക്കില്ല. അത് കൊണ്ടാണ് സ്ഫടികം റീ റിലിസിന് ഒരുങ്ങുന്നത്. അതില്‍ ആടുതോമ ഇപ്പോള്‍ എന്ത് ചെയ്യുന്നു എന്ന ഉത്തരം ഉണ്ടാകും. ഇരുപത്തിയഞ്ച് വര്‍ഷത്തിന് ശേഷം ആടുതോമ എന്ത് ചെയ്യുന്നു എന്നതിനുളള ഉത്തരമായിരിക്കും ഇത്. ഭദ്രന്‍ പറഞ്ഞു.

    ഇതിനായുളള ജോലികള്‍ 30 ശതമാനം

    ഇതിനായുളള ജോലികള്‍ 30 ശതമാനം പൂര്‍ത്തിയായെന്ന് ടൈംസ് ഇന്ത്യയോട് ഭദ്രന്‍ പറഞ്ഞിരുന്നു. നീണ്ടൊരു പ്രോസസാണെന്നും 28 കലാകാരന്‍മാരാണ് ഇതിനായി പ്രവര്‍ത്തിക്കുന്നതെന്നും സംവിധായകന്‍ പറഞ്ഞിരുന്നു. ഓരോ ഷോട്ടിലും ജോലിയുണ്ടെന്നും അദ്ദേഹം പറയുന്നു.
    ഇതിനിടെയാണ് കൊറോണ പടര്‍ന്നുപിടിക്കുന്നതും ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതും. അതിനാല്‍ എല്ലാ ജോലികളും നിര്‍ത്തിവെച്ചിരിക്കുകയാണ്.

    ഓണത്തിനായിരുന്നു

    ഓണത്തിനായിരുന്നു സ്ഫടികം വീണ്ടും റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. പക്ഷേ ലോക് ഡൗണ്‍ വന്നതിനാല്‍ ഇത് നീളുമെന്നും ഭദ്രന്‍ അറിയിച്ചു. 4കെ ഡോള്‍ബി അറ്റ്‌മോസിലാണ് റി റീലിസെന്നും സംവിധായകന്‍ അറിയിച്ചിരുന്നു. പുതിയ ചിത്രം മൂന്ന് തവണ മെച്ചപ്പെട്ടതാണെന്നും പഴയതിനേക്കാള്‍ വളരെയധികം ഓഡിയോ ക്വാളിറ്റിയുളളതായിരിക്കുമെന്നും ഭദ്രന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

    'സമൂഹ ഗാനം വരെ ഞാന്‍ ഒറ്റയ്ക്ക് പാടിയിട്ടുണ്ട്'! കല്യാണിക്കൊപ്പം ടിക്ക് ടോക്കുമായി ബിന്ദു പണിക്കര്‍'സമൂഹ ഗാനം വരെ ഞാന്‍ ഒറ്റയ്ക്ക് പാടിയിട്ടുണ്ട്'! കല്യാണിക്കൊപ്പം ടിക്ക് ടോക്കുമായി ബിന്ദു പണിക്കര്‍

    പ്രേക്ഷകര്‍ക്കൊരു നവ്യ

    പ്രേക്ഷകര്‍ക്കൊരു നവ്യ അനുഭവമായിരിക്കും ചിത്രം. ആടുതോമയുടെ ആക്ഷന്‍ മാത്രമല്ല, സ്ഫടികത്തെ പ്രത്യേകതയുളളതാക്കി മാറ്റുന്നത് അതിലെ വൈകാരികതയാണെന്നും ഭദ്രന്‍ പറഞ്ഞു. അതേസമയം 25 വര്‍ഷം പിന്നിട്ടിട്ടും താന്‍ ഒരു തവണ മാത്രമാണ് ചിത്രം കണ്ടതെന്നും ഭദ്രന്‍ പറഞ്ഞു. വീണ്ടും കാണുമ്പോള്‍ ചില സീനുകള്‍ കൂടുതല്‍ നന്നാക്കാമായിരുന്നുവെന്ന് തോന്നാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    നഷ്ടപ്പെടുമ്പോഴാണ് സ്വാതന്ത്ര്യത്തിന്റെ വില അറിയുന്നത്! ലോക് ഡൗണ്‍ സമയം ബ്ലോഗുമായി മോഹന്‍ലാല്‍നഷ്ടപ്പെടുമ്പോഴാണ് സ്വാതന്ത്ര്യത്തിന്റെ വില അറിയുന്നത്! ലോക് ഡൗണ്‍ സമയം ബ്ലോഗുമായി മോഹന്‍ലാല്‍

    Read more about: bhadran mohanlal
    English summary
    Director bhadran Says About Spadikam Re Release
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X