ഇനിയുള്ള യാത്രയിലെ കൂട്ട്! നടന്‍ ഭഗത് മാനുവല്‍ വീണ്ടും വിവാഹിതനായി! ചിത്രങ്ങള്‍ വൈറലാവുന്നു!
മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് ഭഗത് മാനുവല്‍ തുടക്കം കുറിച്ചത്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത സിനിമയിലൂടെ നിരവധി പുതുമുഖങ്ങളായിരുന്നു അരങ്ങേറിയത്. പുരുഷു എന്ന കഥാപാത്രത്തെയായിരുന്നു ഭഗത് ചിത്രത്തില്‍ അവതരിപ്പിച്ചത്. നിരവധി സിനിമകളിലാണ് പിന്നീട് താരം എത്തിയത്. വ്യത്യസ്തമാര്‍ന്ന വേഷങ്ങളുമായി മുന്നേറുകയാണ് താരം. അതിനിടയിലാണ് വ്യക്തി ജീവിതത്തിലെ പുതിയ വിശേഷം പങ്കുവെച്ച് എത്തിയത്. ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ വൈറലായി മാറിയിരുന്നു.
ഇനിയുള്ള യാത്രയില്‍ തനിക്കൊപ്പം കൂട്ടുവരാന്‍ ഒരാള്‍ കൂടിയെന്ന് പറഞ്ഞായിരുന്നു ഭഗത് വിവാഹ ചിത്രം പോസ്റ്റ് ചെയ്തത്. ആരാധകരും താരങ്ങളുമുള്‍പ്പടെ നിരവധി പേരാണ് താരത്തിന് ആശംസ നേര്‍ന്ന് എത്തിയിട്ടുള്ളത്. വിവാഹ വിശേഷത്തിന് പിന്നാലെയായി പുതിയ ചിത്രവും താരം പോസ്റ്റ് ചെയ്തിരുന്നു. കുഞ്ഞ് മക്കള്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഷെലിന്‍ ചെറിയാനെയാണ് ഭഗത് ജീവിതസഖിയാക്കിയത്. അദ്ദേഹത്തിന്റെ രണ്ടാം വിവഹമാണിത്. ആദ്യ ഭാര്യയായിരുന്ന ഡാലിയയില്‍ നിന്നും താരം വിവാഹമോചനം നേടിയിരുന്നു. ഈ ബന്ധത്തില്‍ ഒരു മകനുണ്ട്. ഭഗത് മാനുവലിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.


Click it and Unblock the Notifications











