»   » വിളിപ്പാടകലെയുണ്ടായിട്ടും വിളിക്കാത്തതില്‍ പരിഭവം,വിമന്‍ ഇന്‍ കളക്ടീവിനെതിരെ ഭാഗ്യ ലക്ഷ്മി !!

വിളിപ്പാടകലെയുണ്ടായിട്ടും വിളിക്കാത്തതില്‍ പരിഭവം,വിമന്‍ ഇന്‍ കളക്ടീവിനെതിരെ ഭാഗ്യ ലക്ഷ്മി !!

Posted By: Nihara
Subscribe to Filmibeat Malayalam

ശബ്ദകലയിലെ അതുല്യ പ്രതിഭ, എത്ര നന്നായി അഭിനയിച്ചാലും ഡബ്ബിംഗില്‍ ഒന്ന് പാളിയാല്‍ മതി സിനിമ ഫ്‌ളോപ്പാവാന്‍. സിനിമാരംഗത്തെ വനിതാ സംഘടന വിമന്‍ ഇന്‍ കളക്ടീവിന്റെ പ്രാഥമിക ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ പിന്നീടുള്ള നീക്കങ്ങള്‍ അറിയിച്ചില്ലെന്ന് പരാതി. സംഘടന രൂപീകരിച്ചതും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതുമൊക്കെ അറിഞ്ഞത് മാധ്യമങ്ങള്‍ വഴിയാണെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.

സംഘടനയുടെ പ്രാരംഭ ഘട്ട ചര്‍ച്ചകളില്‍ താന്‍ സജീവമായി ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് എന്തുകൊണ്ടാണ് ഒഴിവാക്കിയതെന്ന് അറിയില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.സാമൂഹിക വിഷയങ്ങളിലും സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും സജീവമായി ഇടപെടുന്ന ഭാഗ്യലക്ഷ്മിയെ മാറ്റി നിര്‍ത്തിയത് എന്തിനാണെന്ന് സംഘടനയിലുള്ളവരാരും വ്യക്തമാക്കിയിട്ടില്ല.

വിളിപ്പാടകലെ ഉണ്ടായിട്ടും അറിയിച്ചില്ല

ഞാനും പാര്‍വതിയും തിരുവനന്തപുരത്ത് വിളിപ്പാടകലെ ഉണ്ടായിരുന്നു. സംഘടനയെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രിയെ കാണാന്‍ ദൂരസ്ഥലങ്ങളില്‍ നിന്നാണ് പലരും തിരുവനന്തപുരത്ത് എത്തിയത്. എന്നിട്ടും തൊട്ടടുത്തുണ്ടായിരുന്ന എന്നോട് മുഖ്യമന്ത്രിയെ സന്ദര്‍ശിക്കുന്ന കാര്യവും സംഘടനാ രൂപീകരണവും പറഞ്ഞില്ലെന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് ഭാഗ്യലക്ഷ്മി പറയുന്നു.

കാരണം വ്യക്തമാക്കിയിട്ടില്ല

സംഘടന രൂപീകരിച്ച ശേഷവും മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച ശേഷവും വിമന്‍ ഇന്‍ സിനിമാ കളക്ടീവുമായി ബന്ധപ്പെട്ട ആരും എന്നെ വിളിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. എന്നെ ഒഴിവാക്കിയതിന് കാരണം ഇതു വരെ ആരും വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ മാറ്റിനിര്‍ത്തിയതിന് എന്ത് കൊണ്ടാണ് എന്ന് ബോധ്യപ്പെട്ട ശേഷമേ സംഘടനയുമായി സഹകരിക്കേണ്ടതുള്ളൂ എന്നാണ് എന്റെ തീരുമാനമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

ചാനല്‍ വാര്‍ത്ത കണ്ടാണ് അറിഞ്ഞതെന്ന് മാല പാര്‍വതി

ചാനല്‍ വാര്‍ത്ത കണ്ടാണ് ഇത്തരമൊരു സംഘടനയെക്കുറിച്ച് അറിഞ്ഞതെന്നും മാലാ പാര്‍വതി പറയുന്നു. ഒരു പാട് പേര് സിനിമയിലെ, വിമന്‍സ് കളക്ടീവ് തുടങ്ങിയതിന് എന്നെ അഭിനന്ദനം അറിയിക്കുന്നുണ്ടെന്നും ആ അഭിനന്ദനത്തിന് ഞാന്‍ അര്‍ഹയല്ലെന്നും പാര്‍വതി പറയുന്നു.

പരിഹാസവുമായി തമ്പി ആന്റണിയും

മലയാള സിനിമയിലെ ആദ്യ പെണ്‍കൂട്ടായ്മയെ പരിഹസിച്ച് നടനും എഴുത്തുകാരനുമായ തമ്പി ആന്റണിയും രംഗത്ത് വന്നിട്ടുണ്ട്. ‘അമ്മയില്‍ നിന്നു പോയി അമ്മായിയമ്മ ആകാതിരുന്നാല്‍ ഭാഗ്യം. ആരോ പറഞ്ഞു നല്ല പേര് കുഞ്ഞമ്മ അല്ലെങ്കില്‍ ചിന്നമ്മ. രണ്ടാണെങ്കിലും കൊള്ളാം. ഞങ്ങളുടെ വളര്‍ത്തു കോഴികള്‍ക്ക് മക്കളിട്ട പേരാ കുഞ്ഞമ്മയും ചിന്നമ്മയും. ദിവസവും രണ്ടു മുട്ട ഉറപ്പാ. ഇതിപ്പം ഒന്നിനും ഒരുറപ്പുമില്ല'.

ആഷിക് അബു പ്രതികരിച്ചു

നടന്‍ പൃഥിരാജ് അടക്കമുള്ളവര്‍ സംഘടനയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് തമ്പിയുടെ പരാമര്‍ശം. ‘തമ്പിക്ക് ഇഷ്ടമായിട്ടില്ല' എന്ന പരിഹാസത്തോടെയാണ് ആഷിഖ് അബു പോസ്റ്റിനോട് പ്രതികരിച്ചിരിക്കുന്നത്.

English summary
Allegations against women collecteive in cinema.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam