»   » ബാഹുബലിയുടെ ചൂടാറും മുന്നേ, പ്രേക്ഷകരെ ഞെട്ടിക്കാന്‍ അനുഷ്‌ക എത്തുന്നു! പുതിയ രൂപത്തില്‍!!!

ബാഹുബലിയുടെ ചൂടാറും മുന്നേ, പ്രേക്ഷകരെ ഞെട്ടിക്കാന്‍ അനുഷ്‌ക എത്തുന്നു! പുതിയ രൂപത്തില്‍!!!

Posted By: Karthi
Subscribe to Filmibeat Malayalam

പ്രേക്ഷര്‍ ഹൃദയത്തോട് ചേര്‍ത്ത് നിറുത്തിയ കഥാപാത്രമായിരുന്നു ബാഹുബലിയിലെ ദേവസേന. ദേവസേനയ്ക്ക് ശേഷം പ്രേക്ഷകരെ ഞെട്ടിക്കാന്‍ അനുഷ്‌ക വീണ്ടും എത്തുകയാണ്. ബാഹുബലി തരംഗം അവസാനിക്കുന്നതിന് മുന്നേയാണ് അനുഷ്‌കയുടെ പുതിയ ചിത്രം എത്തുന്നത്. 

പ്രഭാസിന് പ്രേമം അസ്ഥിക്ക് പിടിച്ചു??? പുതിയ ചിത്രത്തില്‍ ബോളിവുഡ് നായിക വേണ്ട അനുഷ്‌ക മതി!!!

ആ നോട്ടത്തിലുമുണ്ട് പ്രണയം!!! പ്രഭാസിനോടുള്ള പ്രണയം അനുഷ്‌കയുടെ കണ്ണുകള്‍ പറയും!!!

ഇതിഹാസ കഥാപാത്രങ്ങളോട് അനുഷ്‌കയക്ക് എന്നും പ്രത്യേക താല്പര്യമുണ്ട്. അരുന്ധതി, രുദ്രമ്മാ ദേവി, ദേവസേന എന്നിവ അനുഷ്‌ക മനോഹരമാക്കിയ കഥാപാത്രങ്ങളാണ്. അതേ ഗണത്തിലുള്ള കഥാപാത്രവുമായാണ് അനുഷ്‌ക വീണ്ടുമെത്തുന്നത്. 

വായിട്ടലയ്ക്കുന്നത് നിർത്തൂ...!! അർണബ് ഗോസ്വാമിയ്ക്ക് കൊട്ട് കൊടുത്ത് കോടതി...!!!

ചിത്രീകരണം പൂര്‍ത്തിയായി

ബാഹുബലിക്ക് ശേഷം അനുഷ്‌ക നായികയാകുന്ന ഭാഗ്മതി ചിത്രീകരണം പൂര്‍ത്തിയാക്കി. എന്നാല്‍ ചിത്രത്തിന്റെ റിലീസ് തിയതി സംബന്ധിച്ച് വ്യക്തമായ അറിയിപ്പ് അണിയറ പ്രവര്‍ത്തകര്‍ നല്‍കിയിട്ടില്ല.

ഹൊറര്‍ ത്രില്ലര്‍

അരുന്ധതി എന്ന ചിത്രത്തിന് സമാനമായ ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഭാഗ്മതി. എന്നാല്‍ ഒരു പ്രതികാര കഥയല്ല ഭാഗ്മതിയെന്നാണ് റിപ്പോര്‍ട്ട്. വിഎഫ്ക്‌സിന് ഏറെ പ്രാധാന്യം നല്‍കിയാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.

മൂന്ന് ഭാഷകളില്‍

ബാഹുബലി ഇറങ്ങിയതോടെ അനുനഷ്‌കയുടെ പ്രേക്ഷ പ്രീതിയും ഉയര്‍ന്നിട്ടുണ്ട്. അത് കണക്കിലെടുത്ത് തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിക്കും. അരുന്ധതിയുടെ മൊഴിമാറ്റ പതിപ്പുകള്‍ക്കും മികച്ച പ്രതികരണം ലഭിച്ചിരുന്നു.

പ്രഭാസും ഭാഗ്മതിയില്‍

അനുഷ്‌കയുടെ ജോഡിയായി ചിത്രത്തില്‍ പ്രഭാസും എത്തുമെന്നാണ് ലഭിക്കുന്ന വിവരം. ഏറെ പ്രാധാന്യമുള്ള കഥാപാത്രമായിരിക്കും പ്രഭാസിന്റേത്. എന്നാല്‍ മുഴുനീള കഥാപാത്രമായിരിക്കില്ല അതിഥി വേഷമായിരിക്കും പ്രഭാസിനെന്നാണ് വിവരം. പ്രഭാസാണ് ചിത്രം അനുഷ്‌കയ്ക്ക് നിര്‍ദേശിച്ചത്.

ആഗസ്റ്റില്‍ തിയറ്ററിലേക്ക്

ചിത്രീകരണം പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്ന ചിത്രം ആഗസ്റ്റില്‍ റിലീസിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജി അശോക് സംവിധാനം ചെയ്യുന്ന ചിത്രം പ്രമോദ്, വി വംശി കൃഷ്ണ റെഡ്ഡി എന്നിവരാണ് നിര്‍മിക്കുന്നത്.

ഭാഗ്മതിയിലെ മലയാളി സാന്നിദ്ധ്യം

ഭാഗ്മതിയില്‍ മലയാളി താരങ്ങളുടെ സാന്നിദ്ധ്യവുമുണ്ട്. ജനതാ ഗാരേജിന് ശേഷം ഉണ്ണി മുകുന്ദന്‍ വീണ്ടും തെലുങ്കിലേക്ക് എത്തുകയാണ് ഭാഗ്മതിയിലൂടെ. ജയറാം, ആശാ ശരത് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.

English summary
Anushka Shetty is now an audience favourite across the country thanks to the massive success of Baahubali 2. Her next release is eagerly awaited by all. After the success of Baahubali, she has now shifted her focus on her upcoming movie Bhagmati.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam