ശോഭന എന്തൊരു സുന്ദരിയാണ്! സുരേഷ് ഗോപിയുടെ നല്ലൊരു സിനിമയാവും ഇതെന്നും ഭാഗ്യലക്ഷ്മി!
സുരേഷ് ഗോപിയും ശോഭനയും വീണ്ടും ഒരുമിച്ച് അഭിനയിച്ച ചിത്രമാണ് വരനെ ആവശ്യമുണ്ട്. സത്യന്‍ അന്തിക്കാടിന്റെ മകനായ അനൂപ് സത്യനാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ച് വരികയാണ്. ദുല്‍ഖര്‍ സല്‍മാനും കല്യാണി പ്രിയദര്‍ശനുമാണ് ചിത്രത്തില്‍ നായികനായകന്‍മാരായി എത്തുന്നത്. ഇതാദ്യമായാണ് കല്യാണി ഒരു മുഴുനീള മലയാള സിനിമയുടെ ഭാഗമാവുന്നത്. തെലുങ്ക് ചിത്രമായ ഹലോയിലൂടെയായിരുന്നു താരപുത്രി തുടക്കം കുറിച്ചത്. പ്രിയദര്‍ശന്റെ പുതിയ സിനിമയായ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലും കല്യാണി അഭിനയിച്ചിരുന്നു.
അഭിനേതാവായി മാത്രമല്ല നിര്‍മ്മാതാവായും ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നുണ്ടെന്നുള്ളതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. വേ ഫെയറര്‍ ഫിലിംസിന്റെ ബാനറിലാണ് സിനിമ നിര്‍മ്മിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കി നാളുകള്‍ കഴിഞ്ഞപ്പോഴായിരുന്നു സിനിമയുടെ പേര് പുറത്തുവിട്ടത്. ഈ സിനിമയില്‍ ശോഭനയ്ക്കായി ശബ്ദം നല്‍കിയ അനുഭവം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഭാഗ്യലക്ഷ്മി. ഇതിനകം തന്നെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുമുണ്ട്. കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.

വരനെ ആവശ്യമുണ്ട്
ഒരു നീണ്ട ഇടവേളക്ക് ശേഷം ശോഭനയും സുരേഷ് ഗോപിയും അഭിനയിക്കുന്ന ചിത്രമാണ് വരനെ ആവശ്യമുണ്ട്. സംവിധായകൻ അനൂപ് സത്യൻ...(സത്യൻ അന്തിക്കാടിന്റെ മകൻ) നാല്പതു വർഷത്തെ ഡബ്ബിങ് ജീവിതത്തിൽ ഒരു സിനിമക്ക് ഡബ്ബിങ് ചെയ്യാൻ പോകുമ്പോൾ സംവിധായകർ വിശദമായി കഥ പറഞ്ഞു തരുന്ന കീഴ് വഴക്കം അപൂർവ്വമാണ്.

അനൂപ് സത്യന്‍ ഹോട്ടലില്‍ വന്നു
മൈക്കിന് മുമ്പിൽ നിൽക്കുമ്പോൾ ചെറുതായി ഒന്ന് സന്ദർഭം പറഞ്ഞു തരും അത്ര തന്നെ. പക്ഷെ ഈ സിനിമക്ക് ശോഭനയ്ക്ക് ഡബ്ബിങ് ചെയ്യാൻ ഞാൻ കൊച്ചിയിൽ പോയപ്പോൾ കഥ കേൾക്കാൻ ഞാൻ സ്റ്റുഡിയോയിൽ ചെല്ലാം എന്ന് പറഞ്ഞു. പക്ഷെ സംവിധായകൻ അനൂപ് ഹോട്ടലിൽ വന്നാണ് കഥ പറഞ്ഞു തന്നത്.

ഇടവേളയ്ക്ക് ശേഷം
അഭിനയിക്കുന്ന വ്യക്തിക്ക് പറഞ്ഞു കൊടുക്കുന്ന അതേ പോലെ സീൻ ബൈ സീൻ ആയി വളരേ വിശദമായിട്ട് .ഒരു കലാകാരനെ/കലാകാരിയെ ബഹുമാനിക്കുന്ന യുവ തലമുറയെ ഞാനും ബഹുമാനത്തോടെ നോക്കി കുറേ കാലത്തിനു ശേഷമാണ് ഉടനീളമുളള ഒരു നല്ല കഥാപാത്രത്തിന് ഡബ്ബ് ചെയ്യുന്നത്.

ശോഭന എന്തൊരു സുന്ദരിയാണ്
അതിന്റെ ഒരു സന്തോഷം എനിക്കുമുണ്ടായിരുന്നു. സത്യേട്ടനെ പോലെ തന്നെ അനൂപും. നന്നായി ഡബ്ബ് ചെയ്താൽ അസ്സലായി അടിപൊളി എന്നൊക്കെ പറഞ്ഞ് പ്രോത്സാഹിപ്പിക്കുന്നത് വല്ലാത്ത ഉത്സാഹം തരുന്നുണ്ടായിരുന്നു. ശോഭന എന്തൊരു സുന്ദരിയാണ് ഇപ്പോഴും..സുരേഷ് ഗോപിയുടെ നല്ലൊരു തിരിച്ചു വരവായിരിക്കും ഈ സിനിമ. നമ്മൾ അദ്ദേഹത്തെ വല്ലാതെ ഇഷ്ടപ്പെട്ടു പോകും. നല്ലൊരു സിനിമയെന്നും ഭാഗ്യലക്ഷ്മി കുറിച്ചിട്ടുണ്ട്.


Click it and Unblock the Notifications