അസുഖം വന്നാൽ മുടി തീർന്നു!!കാൻസർ രോഗികള്‍ക്ക് മുടി നല്‍കി ഭാഗ്യലക്ഷ്മി, പുതിയ ലുക്ക് വൈറലാകുന്നു
മുടി ഡോണേറ്റ് ചെയ്ത ചിത്രവും വീഡിയോയും താരം ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.
ഭാഗ്യലക്ഷ്മി എന്നു കേൾക്കുമ്പോൾ പ്രേക്ഷകരുടെ മനസ്സിൽ ആദ്യം ഓർമ വരുന്നത് അഴിച്ചിട്ട നീണ്ട തലമുടിയാണ്. വർഷങ്ങളായി നാമം കണ്ടു വരുന്ന ഭാഗ്യലക്ഷ്മിയുടെ രൂപം അതാണ്. എന്നാൽ ഇപ്പോൾ അതിൽ ഒരൽപ്പം വ്യത്യാസം വന്നിരിക്കുകയാണ്. ഭാഗ്യ ലക്ഷ്മിയുടെ നീളൻ തലമുടി ക്യാൻസർ രോഗികൾക്ക് മുറിച്ചു നൽകിയിരിക്കുകയാണ്.. വഴുതക്കാട് വിമന്‍സ് കോളേജില്‍ ക്യാന്‍സര്‍ ബോധവത്കരണ പരിപാടിയില്‍ മുഖ്യാതിഥി ആയി പോയ ഭാഗ്യലക്ഷ്മി തിരികെ വന്നത് മുടി മുറിച്ചാണ്.

മുടി ഡോണേറ്റ് ചെയ്ത ചിത്രവും വീഡിയോയും താരം ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. നീണ്ട മുടി മുറിച്ചതിന് പരാതി പറഞ്ഞവർക്ക് താരം മറുപടിയും നൽകിയിട്ടുണ്ട്.ത് വെറും മുടിയല്ലേ സൗന്ദര്യം മനസിനകത്തല്ലേ എന്നാണ് ഭാഗ്യലക്ഷ്മി ചോദിക്കുന്നുണ്ട്. മുടി മുറിച്ചതുമായി ബന്ധപ്പെട്ട് നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിൽ പ്രത്യേക്ഷപ്പെടുന്നത്.
മുടിയായിരുന്നു ഭംഗിയെന്നും ഒരു കൂട്ടർ പറയുന്നുണ്ട്. എന്നാൽ പുറമേയല്ല ഭംഗി അകത്താണ് ഭംഗിയെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. ഒരു അസുഖം വന്നാൽ പോകുന്നതാണ് മുടിയെന്നും. അപ്പോൾ സ്നേഹം പോകുമോ എന്നും താരം ചോദിക്കുന്നുണ്ട്. അതേസമയം ഭാഗ്യലക്ഷ്മിയുടെ തീരുമാനത്തിന് പിന്തുണയുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.


Click it and Unblock the Notifications











