ഭാഗ്യലക്ഷ്മിയുടെ മകന്‍ വിവാഹിതനായി! മുന്‍കാല നടിമാരുള്‍പ്പെടെ താരസമ്പന്നമായി താരപുത്ര വിവാഹം
Recommended Video
പുതിയ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ നിരവധി താരവിവാഹങ്ങളാണ് നടക്കുന്നത്. കൂടുതലും താരപുത്രന്മാരുടേതാണെന്നുള്ളതാണ് ശ്രദ്ധേയം. മുന്‍കാല നടി കാര്‍ത്തികയുടെ മകന്റേതും നടന്‍ മണിയന്‍പിള്ള രാജുവിന്റെ മകന്റെയും വിവാഹം അടുത്തിടെയാണ് നടന്നത്. ഇപ്പോഴിതാ മറ്റൊരു താരപുത്രന്റെ വിവാഹം കൂടി കഴിഞ്ഞിരിക്കുകയാണ്.
ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ മകനാണ് ഇന്ന് കുടുംബ ജീവിതത്തിലേക്ക് കടന്നിരിക്കുന്നത്. ചലച്ചിത്ര ലോകത്ത് നിന്നും നിരവധി താരങ്ങളാണ് താരപുത്ര വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. ചടങ്ങിനിടെയുള്ള ഫോട്ടോസും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുകയാണ്.

ഭാഗ്യലക്ഷ്മിയുടെ മകന്‍ സച്ചിന്റെ വിവാഹമാണ് ഇന്ന് തിരുവനന്തപുരം വഴുതക്കാട് സുബ്രഹ്മണ്യ ഹാളില്‍ വെച്ച് നടന്നത്. അഞ്ജനയാണ് വധു. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ആഘോഷമായിട്ടായിരുന്നു വിവാഹം. ഹിന്ദു ആചാരപ്രകാരമായിരുന്നു ചടങ്ങുകള്‍. കേരള സ്റ്റൈല്‍ വസ്ത്രങ്ങളും ആഭരണങ്ങളുമണിഞ്ഞാണ് വധു വരന്മാരെത്തിയത്. ഭാഗ്യലക്ഷ്മി തന്നെയായിരുന്നു മകന് താലി എടുത്ത് കൊടുത്തത്.

വിവാഹത്തില്‍ പങ്കെടുക്കാന്‍ ചലച്ചിത്ര സാംസ്‌കാരിക രംഗത്ത് നിന്നുള്ള പ്രമുഖരാണ് എത്തിയത്. ഭാഗ്യലക്ഷ്മി ശബ്ദം നല്‍കിയ മുന്‍നിര നടിമാരെല്ലാം വിവാഹത്തിനെത്തി. കെപിഎസി ലളിത, പാര്‍വതി, വിധുബാല, കാര്‍ത്തിക, ജലജ, നാദിയ മൊയ്തു, ഷാജി കൈലാസും ഭാര്യ ആനി, നടി മേനകയും ഭര്‍ത്താവും നിര്‍മാതാവുമായ സുരേഷ് കുമാറും അമ്മയ്ക്കൊപ്പം ചടങ്ങിനെത്തിയിരുന്നു.

മലയാള സിനിമാലോകത്ത് വര്‍ഷങ്ങളോളമായി സജീവമായി പ്രവര്‍ത്തിക്കുന്ന ഡബ്ബിങ് ആര്‍ട്ടിസ്റ്റാണ് ഭാഗ്യലക്ഷ്മി. നാനൂറിലേറെ സിനിമകളിലായി ഒരുപാട് നടിമാര്‍ക്ക് ശബ്ദം നല്‍കിയും ഭാഗ്യലക്ഷ്മി തിളങ്ങി. കേരള സര്‍ക്കാരിന്റേത് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും ഭാഗ്യലക്ഷ്മിയെ തേടി എത്തിയിട്ടുണ്ട്. സിനിമകളില്‍ സജീവമാണെന്നതിലുപരി സമൂഹ മാധ്യമങ്ങളിലും സജീവമാണ് ഭാഗ്യലക്ഷ്മി. വാര്‍ത്ത പ്രധാന്യമുള്ള വിഷയങ്ങളില്‍ വ്യക്തമായി അഭിപ്രായം രേഖപ്പെടുത്തി രംഗത്തെത്തി പല തവണ വാര്‍ത്തകളില്‍ നിറയാറുണ്ട.


Click it and Unblock the Notifications