കാരവനില്‍ ഒളിക്യാമറയുണ്ടെന്ന് രാധിക; നടിയും ഇത് പൂഴ്ത്തിവെക്കുകയായിരുന്നില്ലേ? ചോദ്യങ്ങളുമായി ഭാഗ്യലക്ഷ്മി

മലയാള സിനിമയില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടിമാര്‍. ഓരോ ദിവസം കഴിയുംതോറും പുതിയ തുറന്ന് പറച്ചിലുകളാണ് എല്ലാവരെയും ഞെട്ടിക്കുന്നത്. ഏറ്റവുമൊടുവില്‍ മുതിര്‍ന്ന നടി രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തലാണ് ശ്രദ്ധേയമായിരിക്കുന്നത്.

മലയാളത്തിന് പുറമേ തമിഴിലും മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും സൂപ്പര്‍നായികയായി അഭിനയിച്ചിരുന്ന രാധിക ഇപ്പോഴും അഭിനയത്തില്‍ സജീവമാണ്. ഇതിനിടെ മലയാളത്തില്‍ നിന്നും ഞെട്ടിക്കുന്നൊരു ദുരനുഭവം തനിക്കുണ്ടായെന്നാണ് നടി പറഞ്ഞത്.

radhika

കാരവനില്‍ രഹസ്യമായ ക്യാമറകള്‍ വച്ച് നടിമാരുടെ നഗ്നദൃശ്യങ്ങള്‍ എടുക്കുന്നുണ്ടെന്നാണ് രാധിക പറയുന്നത്. പിന്നീട് പുരുഷന്മാര്‍ ഒരുമിച്ച് സെറ്റിലിരുന്ന് ഈ ദൃശ്യങ്ങള്‍ കണ്ട് ആസ്വദിക്കുന്നത് താന്‍ കണ്ടിട്ടുണ്ട്. അത് കണ്ട് ഭയന്ന് കാരവനില്‍ കയറാതെ ഹോട്ടലില്‍ പോയിട്ടാണ് വസ്ത്രം മാറിയതെന്നുമാണ് നടി പറയുന്നത്. എന്നാല്‍ രാധികയുടെ ഈ തുറന്ന് പറച്ചിലിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് കൂടിയായ ഭാഗ്യലക്ഷ്മി.

ഇത്രയും വലിയൊരു അനുഭവം ഉണ്ടായിട്ടും രാധികയെ പോലെയുള്ളവര്‍ മിണ്ടാതിരുന്നത് എന്തിനായിരുന്നു എന്നാണ് ഭാഗ്യലക്ഷ്മിയുടെ ചോദ്യം. നേരത്തെ അവര്‍ക്കിത് പുറംലോകത്തെ അറിയിക്കാമായിരുന്നുവെന്നും നിയമനടപടിയിലൂടെയെ ഇതിനൊക്കെ പരിഹാരം കാണാന്‍ സാധിക്കുകയുള്ളുവെന്നും ഏഷ്യാനെറ്റിന് നല്‍കിയ പ്രതികരണത്തിലൂടെ ഭാഗ്യലക്ഷ്മി പറയുന്നു.

''രാധിക ശരത് കുമാര്‍ എന്നൊരു വ്യക്തി ചെന്നൈ നഗരത്തില്‍ ഏറ്റവും സ്വാധീനം ഉള്ളൊരു വ്യക്തിയാണ്. കേരളത്തിലും തമിഴ്‌നാട്ടിലുമുള്ള സിനിമാ മേഖലയില്‍ വളരെ സ്വാധീനം ഉള്ള ആളാണ്. തനിക്കല്ല, വേറെ ഏതോ സ്ത്രീകള്‍ക്ക് നേരെ ഇത്തരം ക്രൈം നടക്കുന്നുണ്ട് എങ്കില്‍ അവരും ഇതുപോലെ കാര്യങ്ങള്‍ പൂഴ്ത്തി വച്ചു എന്ന് തന്നെയല്ലേ പ്രതീക്ഷിക്കേണ്ടത്.

bhagyalakshmi

ചെരുപ്പൂരി അടിക്കും എന്നല്ല പറയേണ്ടത്. പൊലീസില്‍ അവര്‍ പരാതി നല്‍കണം. ഇന്നും അത് നടക്കുന്നുണ്ടോ ഇല്ലയോ എന്ന് നമുക്ക് എങ്ങനെ അറിയാം. ഇവരുടെ നിശബ്ദത ക്രൈമിന് വഴിവച്ച് കൊടുക്കുകയല്ലേ ചെയ്തത്. എന്തുകൊണ്ട് അവരന്ന് തന്നെ പുറം ലോകത്തെ അറിയിച്ചില്ല. ഈ ലോകത്തുള്ള സകല പുരുഷന്മാരെയും സംസാരിച്ച് തിരുത്താന്‍ പറ്റുമെന്നാണോ വിചാരിക്കുന്നത്.

നിയമ നടപടിയിലൂടെ മാത്രമെ ഓരോരുത്തരെയും തിരുത്താന്‍ സാധിക്കൂ. ഞങ്ങള്‍ക്ക് കാരവാന്‍ വേണ്ട എന്ന് പറയാനുള്ള ധൈര്യം കാണിക്കണം. സിനിമ എന്നത് വളരെ അടുത്തിടപഴകുന്നൊരു മേഖലയാണ്. ഒരു കാരവാനിന് അകത്ത് സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചൊരു കാരവാനിന് അകത്ത് ഇരിക്കുന്നു സംസാരിക്കുന്നു, ഭക്ഷണം കഴിക്കുന്നു, എന്തിനേറെ ഡ്രഗ്‌സ് വരെ ഉപയോഗിക്കുന്നു.

ആരാണ് ഇതിനെതിരെ സംസാരിക്കുന്നത്. ഇവിടെ ഇങ്ങനെ നടക്കുകയാണെന്ന് പറഞ്ഞ് പരാതി കൊടുക്കയോ, ഇല്ലെങ്കില്‍ സര്‍ക്കാരിന്റെയോ പൊലീസിന്റെയോ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നുണ്ടോ. ഒരു ക്രൈം നടക്കുമ്പോള്‍ അത് കണ്ടുകൊണ്ട് മിണ്ടാതിരിക്കുന്നത് അതിനെക്കാള്‍ വലിയ ക്രൈം ആണെന്ന് പറയാറില്ലേ'', എന്നുമാണ് ഭാഗ്യലക്ഷ്മി പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X