സീരിയല്‍ നടി ശ്രീലയ അമ്മയായി, പുതുവര്‍ഷത്തില്‍ കുഞ്ഞതിഥി ജനിച്ച വാര്‍ത്ത പറഞ്ഞ് താരസഹോദരി ശ്രുതി ലക്ഷ്മി
ആദ്യ കണ്മണിയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു സീരിയല്‍ നടി ശ്രീലയ. 2021 ല്‍ വിവാഹിതയായ നടി ഗര്‍ഭകാലത്തെ കുറിച്ചും മറ്റ് വിശേഷങ്ങളും ആരാധകരുമായി പങ്കുവെച്ചിരുന്നു. ജനുവരിയില്‍ ഡേറ്റ് പറഞ്ഞെങ്കിലും അതിന് മുന്‍പ് തന്നെ കുഞ്ഞതിഥി വന്നേക്കും എന്നായിരുന്നു നടി ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഒടുവില്‍ കാത്തിരുന്നത് പോലെ ശ്രീലയ ഒരു അമ്മയായി എന്ന സന്തോഷം പങ്കുവെച്ച് നടിയും ശ്രീലയയുടെ സഹോദരിയുമായ ശ്രുതി ലക്ഷ്മി എത്തിയിരിക്കുകയാണ്.
ശ്രീലയയുടെ ബേബി ഷവര്‍ ആഘോഷത്തില്‍ നിന്നുള്ള ഫോട്ടോസ് ആയിരുന്നു ശ്രുതി പങ്കുവെച്ചത്. ഭര്‍ത്താവിനും സഹോദരിയ്ക്കുമൊപ്പം പാര്‍ട്ടി ആഘോഷിച്ചതെന്ന് ചിത്രങ്ങളില്‍ നിന്നും വ്യക്തമാണ്. ഇതിനൊടുവിലാണ് തന്റെ സഹോദരി ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുത്തു എന്ന സന്തോഷ വാര്‍ത്ത ശ്രുതി പങ്കുവെച്ചത്.

പുതുവര്‍ഷ ദിനത്തില്‍ തന്നെ ഞങ്ങള്‍ക്കൊരു അമൂല്യ സമ്മാനം ലഭിച്ചു. അതേ ജനിച്ചത് ഒരു പെണ്‍കുഞ്ഞാണ്. ദൈവത്തിന് നന്ദി... എന്നുമാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് ക്യാപ്ഷനായി ശ്രുതി ലക്ഷ്മി കുറിച്ചത്. ഗായിക ജ്യോത്സന രാധകൃഷ്ണന്‍, നടിമാരായ സ്‌നേഹ ശ്രീകുമാര്‍, മുക്ത, തുടങ്ങി സഹപ്രവര്‍ത്തകരും ആരാധകരുമടക്കം നിരവധി ആളുകളാണ് ശ്രീലയയ്ക്കും കുടുംബത്തിനും ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുന്നത്.

2021 ജനുവരിയിലായിരുന്നു ശ്രീലയയും റോബിനും തമ്മില്‍ വിവാഹിതരാവുന്നത്. ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷമായിരുന്നു ശ്രീലയ രണ്ടാമതും വിവാഹിതയായത്. ശേഷം ഭര്‍ത്താവിന്റെ കൂടെ വിദേശത്തേക്ക് പോവുകയായിരുന്നു. വിവാഹം കഴിഞ്ഞതോട് കൂടി അഭിനയത്തില്‍ നിന്നും മാറി നിന്ന ശ്രീലയ ഗര്‍ഭിണിയാണെന്ന് പുറംലോകം അറിഞ്ഞത് അടുത്തിടെയാണ്. സിനിമാ കാണാന്‍ തിയറ്ററിലേക്ക് വന്ന താരസഹോദരിമാരുടെ വീഡിയോ വൈറലായിരുന്നു. അങ്ങനെയാണ് നടി ഗര്‍ഭിണിയാണെന്നും വൈകാതെ കണ്മണി വരുമെന്നും ആരാധകര്‍ അറിയുന്നത്.

പ്രസവം നാട്ടിലാക്കാം എന്ന തീരുമാനത്തെ തുടര്‍ന്ന് നവംബറിലാണ് ശ്രീലയയും ഭര്‍ത്താവും കേരളത്തിലേക്ക് വന്നത്. ഭാര്യയെ ഇവിടെയാക്കിയതിന് ശേഷം റോബിന്‍ തിരിച്ച് പോയിരുന്നു. പ്രസവത്തിനോട് അനുബന്ധിച്ചാണ് അദ്ദേഹം തിരിച്ച് വന്നത്. തന്റെ പ്രസവത്തിന് അമ്മയുടെ അടുത്ത് നില്‍ക്കണമെന്ന ആഗ്രഹം സാധിച്ചതാണെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ നടി സൂചിപ്പിച്ചു. വീട്ടിലെ ആദ്യ കണ്മണിയാണ് ജനിക്കാന്‍ പോവുന്നത്. അതിന്റെ എല്ലാ സന്തോഷവും കുടുംബത്തിലുള്ളവര്‍ക്കെല്ലാം ഉണ്ടെന്നാണ് ശ്രീലയ പറയുന്നത്.
Recommended Video

നടി ലിസി ജോസിന്റെ രണ്ട് പെണ്‍മക്കളില്‍ മൂത്തമകളാണ് ശ്രീലയ. ഭാഗ്യദേവത എന്ന സീരിയലിലൂടെ മിനിസ്‌ക്രീനിലേക്ക് അരങ്ങേറ്റം കുറിച്ച നടി മറ്റ് സീരിയലുകളിലും അഭിനയിച്ചിരുന്നു. മൂന്നുമണി സീരിയലിലെ കുട്ടുമണി എന്ന കഥാപാത്രമായിരുന്നു ശ്രീലയയ്ക്ക് ഏറെ ജനപ്രീതി നേടി കൊടുത്തത്. ബുദ്ധിയ്ക്ക് പ്രശ്‌നമുള്ള കുട്ടിയുടെ വേഷം ചെയ്ത് നടി കൈയ്യടി വാങ്ങി. ഇനി ഉടനെ അഭിനയത്തിലേക്കൊരു തിരിച്ച് വരവ് ഉണ്ടാവില്ലെന്നാണ് നടി മുന്‍പ് പറഞ്ഞിട്ടുള്ളത്.


Click it and Unblock the Notifications











