»   » തന്റെ ഏറ്റവും വലിയ ആഗ്രഹത്തെ കുറിച്ച് മോഹന്‍ലാല്‍ ഭാഗ്യലക്ഷ്മിയോട് പറഞ്ഞു, ഒരു യാചന പോലെ!

തന്റെ ഏറ്റവും വലിയ ആഗ്രഹത്തെ കുറിച്ച് മോഹന്‍ലാല്‍ ഭാഗ്യലക്ഷ്മിയോട് പറഞ്ഞു, ഒരു യാചന പോലെ!

By: Sanviya
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ തന്റെ ഏറ്റവും വലിയ ആഗ്രഹം തന്നോട് പറഞ്ഞിരുന്നതായി ഭാഗ്യ ലക്ഷ്മി പറയുന്നു. ആ ആഗ്രഹം നിറവേറ്റാന്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനുമായി ഭാഗ്യ ലക്ഷ്മി സംസാരിക്കണമെന്നായിരുന്നുവത്രേ മോഹന്‍ലാല്‍ പറഞ്ഞത്.

ഒപ്പം ട്രെയിലറിന് കമന്റ് പറഞ്ഞ രാം ഗോപാല്‍ വര്‍മ്മയ്ക്ക് പ്രിയദര്‍ശന്റെ മറുപടി!

കിന്‍ഫ്രയില്‍ ലാല്‍ വിസ്മയ സ്റ്റുഡിയോ തുടങ്ങിയ സമയത്താണ് ഒരു ഡബ്ബിങ് ഇന്‍സ്റ്റിറ്റ്യൂട്ടിനെ കുറിച്ച് താന്‍ ആലോചിക്കുന്നത്. ലാലിനോട് പറഞ്ഞപ്പോള്‍ തുടങ്ങിക്കോളൂ എന്ന മറുപടിയും കിട്ടി. അതിന് ശേഷമാണ് ഞാനും ലാലും ചേര്‍ന്ന് അടൂരിനെ കാണാന്‍ പോകുന്നത്.

മമ്മൂട്ടിയ്‌ക്കൊപ്പം 3 സിനിമ, ഒരു അവസരം പോലും മോഹന്‍ലാലിന് കൊടുത്തില്ല; എന്തുകൊണ്ട് എന്ന് അടൂര്‍

ലാല്‍ പണവും സ്‌പേസും തന്നു

വിസ്മയ്‌ക്കൊപ്പം ഡബ്ബിങ് ഇന്‍സ്റ്റ്യൂട്ട് തുടങ്ങാനുള്ള പണവും സ്‌പേസും ലാല്‍ തരാമെന്ന് സമ്മതിച്ചു. ഭാഗ്യ ലക്ഷ്മി പറയുന്നു.

Read Also; മധു, മമ്മൂട്ടി, ദിലീപ്, മുകേഷ്, ഭരത് ഗോപി... മോഹന്‍ലാലിനെ മാത്രം അടൂര്‍ അഭിനയിപ്പിച്ചില്ല!!

ഞാനും മോഹന്‍ലാലും

ഡബ്ബിങ് ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ടാണ് ഞാനും മോഹന്‍ലാലും അടൂരിനെ കാണാന്‍ പോകുന്നത്.

മോഹന്‍ലാല്‍ ഭാഗ്യലക്ഷ്മിയോട് പറഞ്ഞത്

അടൂരിനെ കാണാന്‍ പോകുന്നതിന് മുമ്പാണ് ലാല്‍ തന്റെ ഏറ്റവും വലിയ ആഗ്രഹത്തെ കുറിച്ച് ഭാഗ്യ ലക്ഷ്മിയോട് പറയുന്നത്. തന്റെ വലിയൊരു ആഗ്രഹമാണ് അടൂരിന്റെ സിനിമയില്‍ അഭിനയിക്കുക എന്നത്. പോകുമ്പോള്‍ ഭാഗ്യ ലക്ഷ്മി ഇക്കാര്യം ഒന്ന് സാറിനോട് പറയണം.

നിഷ്‌കളങ്കതയോടെ

എന്നെ വച്ച് ഒരു സിനിമ ചെയ്യാന്‍ അടൂര്‍ സാറിനോട് പറയാമോ? വളരെ നിഷ്‌കളങ്കതയോടെയാണ് ലാല്‍ ഇക്കാര്യം തന്നോട് അന്ന് പറയുന്നത്. ഭാഗ്യ ലക്ഷ്മി പറയുന്നു.

ഒരു തുടക്കകാരന്‍ യാചിക്കുന്നതു പോലെ

സിനിമയില്‍ ഏറ്റവും ഉന്നതിയില്‍ നില്‍ക്കുമ്പോഴും ഒരു തുടക്കകാരന്‍ യാചിക്കുന്നതു പോലെയാണ് ലാല്‍ അന്ന് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും ഭാഗ്യ ലക്ഷ്മി പറയുന്നു. സിനിമാ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭാഗ്യ ലക്ഷ്മി പറഞ്ഞത്.

English summary
Bhagyalakshmi about actor Mohanlal.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam