»   » അവസരങ്ങള്‍ക്ക് വേണ്ടി നായികമാര്‍ വഴങ്ങി കൊടുത്താല്‍ മാത്രം പോര, കഴിവും വേണം: ഭാഗ്യ ലക്ഷ്മി

അവസരങ്ങള്‍ക്ക് വേണ്ടി നായികമാര്‍ വഴങ്ങി കൊടുത്താല്‍ മാത്രം പോര, കഴിവും വേണം: ഭാഗ്യ ലക്ഷ്മി

By: Rohini
Subscribe to Filmibeat Malayalam

കാസ്റ്റിങ് കൗച്ചിങ് ഒക്കെ മലയാള സിനിമയ്ക്ക് വിദൂരമാണെന്നാണ് പ്രേക്ഷകര്‍ കരുതിയത്. എന്നാല്‍ കൊച്ചിയില്‍ നടി ആക്രമിയ്ക്കപ്പെട്ട സംഭവത്തിന് ശേഷമുള്ള പല നായികമാരകുടെയും വെളിപ്പെടുത്തലുകള്‍ കേട്ടപ്പോള്‍ താരസംഘടന അമ്മ പോലും ഞെട്ടിത്തരിച്ചുപോയി. മറ്റ് ഇന്റസ്ട്രികളിലൊന്നും ഇല്ലാത്ത ദുരനുഭവം മലയാളത്തില്‍ ഉണ്ടായി എന്നാണ് ചാര്‍മിളയും പാര്‍വ്വതിയുമൊക്കെ വെളിപ്പെടുത്തിയത്.

എന്നെ ഏറ്റവും അധികം ഞെട്ടിച്ചത് പൃഥ്വിരാജിന്റെ ആ ഭാവമാണെന്ന് ഭാഗ്യ ലക്ഷ്മി, ഏത് ഭാവം, എപ്പോള്‍ ??

എന്നാല്‍ മലയാള സിനിമയില്‍ അങ്ങനെ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നും മോശം നടിമാര്‍ വഴങ്ങി കൊടുത്തിട്ടുണ്ടാവാം എന്നും അമ്മ പ്രസിഡന്റ് ഇന്നസെന്റ് പറഞ്ഞു. സമാനമായ അഭിപ്രായം തന്നെയാണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മിയ്ക്കും. അങ്ങനെ വഴങ്ങിക്കൊടുത്താല്‍ തനിക്ക് അവസരം കിട്ടുമെന്ന് ഒരാള്‍ ചിന്തിക്കുന്നുണ്ടെങ്കില്‍ അത് അവരുടെ മാനസിക നിലവാരമാണെന്ന് ഭാഗ്യ ലക്ഷ്മി പറയുന്നു.

bhagyalakshmi

വഴങ്ങികൊടുത്തത് കൊണ്ട് അവസരം കിട്ടും എന്ന് പറയുന്നത് വെറുതെയാണ്. കഴിവുണ്ടെങ്കില്‍ മാത്രമേ ഒരു കലാകാരിയ്ക്ക് സിനിമാ ലോകത്തും മറ്റേത് കലാലോകത്തും നിലനില്‍ക്കാന്‍ സാധിക്കുകയുള്ളൂ. വഴങ്ങി കൊടുത്തിട്ടും അഭിനയിക്കാനുള്ള കഴിവില്ലെങ്കില്‍ പിന്നെ അവസരം ലഭിയ്ക്കുമോ. സര്‍ക്കാര്‍ ജോലിയില്‍ പ്രമോഷന് വേണ്ടി വഴങ്ങി കൊടുക്കുന്നതിനെ കുറിച്ചൊക്കെ നമ്മള്‍ കേട്ടിട്ടില്ലേ. ഒരു ജോലിയ്ക്ക് ഒരുപക്ഷെ ഉപകാരമുണ്ടായേക്കാം, എന്നാല്‍ കലയ്ക്ക് ഉപകാരപ്പെടില്ല- ഭാഗ്യലക്ഷ്മി പറഞ്ഞു.

English summary
Bhagyalakshmi about casting couch
Please Wait while comments are loading...

Malayalam Photos

Go to : More Photos