ബാലു മഹേന്ദ്രയെ പ്രണയിച്ചിരുന്നു : ഭാഗ്യലക്ഷ്മി
കഴിഞ്ഞദിവസം അന്തരിച്ച പ്രമുഖ സംവിധായകന്‍ ബാലു മഹേന്ദ്രയെ താന്‍ പ്രണയിച്ചിരുന്നുവെന്ന് ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി. എന്നാല്‍ അപ്പോഴേയ്ക്കും തന്റെ വിവാഹം ഉറപ്പിച്ചതിനാല്‍ താന്‍ ഈ ഇഷ്ടം തുറന്നുപറഞ്ഞില്ലെന്നും ഭാഗ്യലക്ഷ്മി പറയുന്നു.
കോട്ടം സിഎംഎസ് കോളെജ് സെമിനാര്‍ ഹാളില്‍ കഴിഞ്ഞദിവസം എന്റെ പ്രണയം എന്ന പുസ്തകം പ്രകാശനം ചെയ്യുമ്പോഴാണ് ഭാഗ്യലക്ഷ്മി പഴയപ്രണയത്തെക്കുറിച്ച് പറഞ്ഞത്.

യാത്ര എന്ന ചിത്രത്തിന്റെ ഡബ്ബിങ് നടക്കുമ്പോഴാണ് എനിയ്ക്ക് അദ്ദേഹത്തോട് പ്രണയം തോന്നിയത്. നടി ശോഭ മരിച്ചശേഷം ബാലു മഹേന്ദ്രയെ കാണുന്നത് തന്നെ ദേഷ്യമായിരുന്നു. എന്നാല്‍ യാത്രയെന്ന ചിത്രത്തിന്റെ ഡബ്ബിങ് സമയ്തത് അടുത്ത് ഇടപഴകിയപ്പോള്‍ ആ തോന്നലുകളെല്ലാം മാറി. യാത്രയിലെ കഥാപാത്രങ്ങളുടെ പ്രണയവും ഭാവങ്ങളും അദ്ദേഹം വിശദീകരിച്ചു തരുമായിരുന്നു. വല്ലാത്തൊരു അനുഭവം തന്നെയായിരുന്നു അത്.
അദ്ദേഹത്തെ അടുത്തു പരിചയപ്പെട്ടപ്പോഴാണ് ശോഭയ്ക്ക് അദ്ദേഹത്തോട് പ്രണയം തോന്നിയതില്‍ ്അതിശയിക്കാനൊന്നുമില്ലെന്ന് മനസിലായത്- ഭാഗ്യലക്ഷമി പറഞ്ഞു.


Click it and Unblock the Notifications











