»   » സംഭവം നടന്ന ആ രാത്രി തന്നെ എന്റെ കണ്ണീര് വറ്റി, നടി ഭാഗ്യലക്ഷ്മിയോട് പറഞ്ഞത്

സംഭവം നടന്ന ആ രാത്രി തന്നെ എന്റെ കണ്ണീര് വറ്റി, നടി ഭാഗ്യലക്ഷ്മിയോട് പറഞ്ഞത്

By: Sanviya
Subscribe to Filmibeat Malayalam

നടിയെ ആക്രമിക്കപ്പെട്ട സംഭവത്തിന്റെ കേസ് അന്വേഷണം നടന്ന് വരികയാണ്. അതിനിടെ നടി ധൈര്യം കൈവിടാതെ വീണ്ടും സ്‌ക്രീനിന് മുന്നിലേക്ക് എത്തുകെയാണ്. ജീന്‍ എബ്രഹാം സംവിധാനം ചെയ്യുന്ന ആദം എന്ന ചിത്രത്തിലെ നായിക വേഷം നടി അവതരിക്കുന്നുണ്ട്.

കഴിഞ്ഞ ശനിയാഴ്ച മുതല്‍ നടി ഷൂട്ടിങ് ലൊക്കേഷനില്‍ എത്തി തുടങ്ങി. സംഭവുമായി ബന്ധപ്പെട്ട് നടിയ്ക്ക് നേരെ ചോദ്യങ്ങള്‍ ഉണ്ടാകരുതെന്നും പുതിയ സിനിമയിലെ നായകന്‍ ആവശ്യപ്പെട്ടിരുന്നു.

അസാമാന്യ ധൈര്യമാണിപ്പോള്‍ നടി പ്രകടിപ്പിക്കുന്നതെന്ന് പ്രശസ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി പറയുന്നു. നടിയുടെ കുടുംബത്തെ ഞാന്‍ നേരിട്ട് സന്ദര്‍ശിച്ചിരുന്നു. എന്തും നേരിടാമെന്ന ധൈര്യത്തോടെയായിരുന്നു അമ്മയും സഹോദരനുമടക്കമുള്ളവര്‍ അവരെ പിന്തുണച്ചതെന്ന് ഭാഗ്യലക്ഷ്മി പറയുന്നു.

സംഭവം നടന്ന ആ രാത്രി

സംഭവം നടന്ന ആ രാത്രിയോടെ എന്റെ കണ്ണീര് വറ്റിയെന്നാണ് നടി പറഞ്ഞത്. അസാധാരണ ധൈര്യമാണ് ഇപ്പോള്‍ നടി പ്രകടിപ്പിക്കുന്നത്. എന്നാല്‍ കേസ് ദുര്‍ബ്ബലമാകുമോ എന്ന ആശങ്കയും അവര്‍ക്കുണ്ടായിരുന്നുവെന്ന് ഭാഗ്യലക്ഷ്മി പറയുന്നു.

ഗൂഡാലോചന

സംഭവത്തിന് പിന്നില്‍ ശക്തമായ ഗൂഡാലോചന ഒന്നും നടക്കുന്നില്ലെന്ന് പിടിയിലായ പ്രതി പള്‍സര്‍ സുനി പറയുന്നുണ്ടെങ്കിലും അത് പോലീസ് വിശ്വസിക്കുന്നില്ല. കേസില്‍ ഗൂഡാലോചന ഇല്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അവരുടെ കുടുംബത്തെ തകര്‍ത്തതായും ഭാഗ്യലക്ഷ്മി പറഞ്ഞു.

ആരാണ് അയാള്‍

നടിയെ ആക്രമിച്ചതിന് പിന്നില്‍ ശക്തനായ ഒരാള്‍ ഉണ്ടെന്നും ഭാഗ്യലക്ഷ്മി. മാതൃഭൂമി ന്യൂസിന്റെ പ്രതിദിന ചര്‍ച്ചാ പരിപാടിയായ സൂപ്പര്‍ പ്രൈം ടൈമിലാണ് നടിയെ ആക്രമിച്ചതിന് പിന്നില്‍ ശക്തനായ ആരോ ഒരാള്‍ ഉണ്ടെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞത്.

അന്വേഷണം നടക്കുന്നു

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം നടന്ന് വരികയാണ്. പ്രമുഖരുടെ പങ്കുണ്ടോ എന്നാണ് കേസില്‍ സംശയിക്കുന്നത്.

English summary
Baghyalakshmi actress kidnapping case.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam