»   » ഞാന്‍ മോഹന്‍ലാലിന്റെ പോസ്റ്റിന് എതിരെയല്ല പ്രതികരിച്ചത്; ഭാഗ്യലക്ഷ്മി വ്യക്തമാക്കുന്നു

ഞാന്‍ മോഹന്‍ലാലിന്റെ പോസ്റ്റിന് എതിരെയല്ല പ്രതികരിച്ചത്; ഭാഗ്യലക്ഷ്മി വ്യക്തമാക്കുന്നു

By: Rohini
Subscribe to Filmibeat Malayalam

ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ട് പിന്‍വലിക്കല്‍ നടപടിയെ അനുകൂലിച്ച് കൊണ്ട് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ എഴുതിയ ബ്ലോഗ് പോസ്റ്റ് ചര്‍ച്ചയാകുകയാണ്. സിനിമാ - രാഷ്ട്രീയ പ്രമുഖര്‍ ബ്ലോഗിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തി.

മോഹന്‍ലാലിനെതിരെ ഭാഗ്യ ലക്ഷ്മി; ഇവരാരും മദ്യം വാങ്ങാന്‍ ക്യു നില്‍ക്കുന്നവരല്ല, അനുഭവിച്ചാലേ അറിയൂ..

അതിനിടയില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി ഫേസ്ബുക്കിലിട്ട പോസ്റ്റ് സംസാര വിഷയമായിരുന്നു. നോട്ട് പ്രതിസന്ധിയ പ്രതികൂലിച്ചുകൊണ്ടുള്ള ഭാഗ്യലക്ഷ്മിയുടെ പോസ്റ്റ് മോഹന്‍ലാലിന് എതിരാണെന്നായിരുന്നു വ്യാഖ്യാനം.

bhagyalakshmi

എന്നാല്‍ താന്‍ മോഹന്‍ലാലിന്റെ പോസ്റ്റിന് എതിരെയല്ല പ്രതികരിച്ചത് എന്ന് ഭാഗ്യലക്ഷ്മി മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. ഇന്നലെ താന്‍ കണ്ട്, അനുഭവിച്ച കാര്യമാണത് എന്ന് നടി പറയുന്നു.

അതില്‍ നുണയുണ്ട് എന്ന് പറയുന്ന ഒരാളെങ്കിലും സര്‍ക്കാര്‍ ആശുപത്രിയില്‍ വന്ന് നോക്കാനും ഭാഗ്യലക്ഷ്മി ആവശ്യപ്പെടുന്നുണ്ട്. പോസ്റ്റ് മുഴുവനായും വായിക്കാം...

English summary
Bhagyalakshmi clarifying her facebook post on note ban

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam