twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയും മോഹൻലാലും തെറ്റുകാർ!! മോഹൻലാലിനെ ഉന്നം വയ്ക്കുന്നു, വെളിപ്പെടുത്തലുമായി നടി

    ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ മോഹൻലാലിനെ ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉടലെടുത്തിയിരുന്നു.

    |

    മലയാള സിനിമ മേഖലയിൽ ഒന്നിമു പിറികെ ഒന്നായി പ്രശ്നങ്ങൾ തുടർക്കഥയാവുകയാണ്. ആദ്യം നടിയുടെ നേർക്കെതിരെയുള്ള ആക്രമണത്തിൽ തുടങ്ങിയതാണ് പ്രശ്നങ്ങൾ. കേസിൽ കുറ്റാരോപിതനായി നടനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിനു പിന്നാലെ സിനിമ മേഖലയിലെ സംഘടനകളിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതുവരെ എല്ലാവരും ഒറ്റക്കെട്ടയായിരുന്നു. നടൻ ജാമ്യം ലഭിച്ച് പുറത്തു വന്നതിനു ശേഷം മാസങ്ങൾ ശേഷം വീണ്ടും അയാളെ തരംസംഘടനയിലേയ്ക്ക് തിരികെ പ്രവേശിപ്പിക്കുന്നു. ഇതോടുകൂടിയാമ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. ഇതിനെ ചുറ്റിപ്പറ്റി തൊട്ടതെല്ലാം പ്രശ്നമാകുന്ന അവസ്ഥതയാണ് മലയാള സിനിമയിൽ കണ്ടു വരുന്നത്.

    ഇതൊരു പ്രണവ് മോഹൻലാൽ ചിത്രം!! ഹനാന് അവസരം നൽകിയതിൽ കാരണമുണ്ട്, സംവിധായകൻ പറയുന്നുഇതൊരു പ്രണവ് മോഹൻലാൽ ചിത്രം!! ഹനാന് അവസരം നൽകിയതിൽ കാരണമുണ്ട്, സംവിധായകൻ പറയുന്നു

    ഇപ്പോഴിത ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ മോഹൻലാലിനെ ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉടലെടുത്തിയിരുന്നു. മോഹൽലാലിനെ ക്ഷണഇക്കുന്നതിനെതിരെ ഒരു വിഭാഗം ചലച്ചിത്ര പ്രവർത്തകർ രംഗത്തെത്തിയിരുന്നു. ഇതെ കുറിച്ചുള്ള അഭിപ്രായം പ്രകടിപ്പിച്ച് ഭാഗ്യലക്ഷമി രംഗത്തെത്തിയിട്ടുണ്ട്.

    ഹനാന്‍ മലയാളികളെ പറ്റിച്ചു!! പെൺകുട്ടിയ്ക്ക് പിന്നിൽ സിനിമ പ്രവർത്തകർ, സോഷ്യല്‍മീഡിയ കഥകൾ ഇങ്ങനെ..ഹനാന്‍ മലയാളികളെ പറ്റിച്ചു!! പെൺകുട്ടിയ്ക്ക് പിന്നിൽ സിനിമ പ്രവർത്തകർ, സോഷ്യല്‍മീഡിയ കഥകൾ ഇങ്ങനെ..

     മോഹൻലാലിനെതിരെ നേരത്തെ ഒപ്പു ശേഖരണം

    മോഹൻലാലിനെതിരെ നേരത്തെ ഒപ്പു ശേഖരണം

    ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ മോഹൻ ലാൽ പങ്കെടുക്കുന്ന വിവരം നേരത്തെ അക്കാദിമി അംഗങ്ങൾ അറിഞ്ഞതിനെ തുടർന്നാകും അക്കാദമി അംഗങ്ങൾ തന്നെ മോഹൻലാലിനെതിരെ ഒപ്പു ശേഖരണം നടത്താൻ ഇടയാക്കിയതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു . അവർ ഡബ്ല്യൂസിസി അംഗങ്ങളായതു കൊണ്ടാകും ഒപ്പിട്ടതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

    പ്രതികരിക്കേണ്ട രീതി ശരിയായില്ല

    പ്രതികരിക്കേണ്ട രീതി ശരിയായില്ല

    ആർക്കെങ്കിലും മോഹൻലാൽ വരുന്നതിനോട് എതിർപ്പ് ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെയായിരുന്നില്ല പ്രതികരിക്കേണ്ടിയിരുന്നതെന്നും ഭാഗലക്ഷ്മി പറഞ്ഞു. വിയോജിപ്പ് ഉണ്ടെങ്കിൽ ഞാൻ വരുന്നില്ല എന്ന തീരുമാനമായിരുന്നു എടുക്കേണ്ടിയിരുന്നത്. നേരത്തെ ഊർമിള ഉണ്ണി പങ്കെടുത്ത പരിപാടിയിൽ ദീപ നിശാന്ത് സ്വീകരിച്ച് നടപടിയായിരുന്നു സ്വീകരിക്കേണ്ടിയിരുന്നതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഇതു പോലെ ഒപ്പ് ശേഖരിക്കാൻ ദീപ നിന്നിരുന്നില്ല. അതിന് മാന്യതയുണ്ടായിരുന്നെന്നും ഭാഗ്യലക്ഷ്മി പറ‍ഞ്ഞു.

    ‍‍‍‍‍‍ മോഹൻലാലിന് നേരയുള്ള ആക്രമണം

    മോഹൻലാലിന് നേരയുള്ള ആക്രമണം

    കഴിഞ്ഞ ദിവസം നടന്നത് മോഹൻലാലിന് നേരെയുളള ആക്രമണമാണ്. ഇഅതിനു പിന്നിൽ ഗൂഡ ലക്ഷ്യമുണ്ടെന്നും ഭാഗ്യലക്ഷ്മി പറ‍ഞ്ഞു. നടനെ താരസംഘടനയിൽ നിന്ന് പുറത്താക്കിയതിനെ തുടർന്നുള്ള പ്രതിഷേധമാണ്. ഒരു പക്ഷെ മോഹൻലാൽ അല്ല അമ്മയുടെ പ്രസിഡന്റെങ്കിൽ ഇത്തരത്തിലുള്ള ഒരു സംഭവം നടക്കില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

     മമ്മൂട്ടിയും മോഹൻലാലും തെറ്റുകാർ

    മമ്മൂട്ടിയും മോഹൻലാലും തെറ്റുകാർ

    എഎംഎംഎയുടെ പ്രവർത്തിയിൽ തനിയ്ക്ക് പ്രതിഷേധമുണ്ട്. സംഘടനയുടെ രണ്ടാമത്തെ യോഗത്തിലെങ്കിലും അക്രമിക്കപ്പെട്ട നടിയ്ക്ക് നേരെ അനുകൂലമായ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ സംഘടനയുടെ ഭാഗത്ത് നിന്ന് ഉണ്ടായത് വലിയ കുറ്റം തന്നെയാണ്. ഇതിൽ മോഹൻലാലും മമ്മൂട്ടിയും തെറ്റുകാർ തന്നെയാണെന്നും ഇവർ പറഞ്ഞു.

    English summary
    bhagyalakshmi critises mohanlal and mammootty
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X