ശോഭനയാണെന്ന് തോന്നും!! അടൂർ ചിത്രങ്ങളിൽ നിന്ന് ഒഴിവാക്കിയതിനെ കുറിച്ച് ഭാഗ്യലക്ഷ്മി

‍ഇന്നും ശോഭനയെ കാണുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് ഭാഗ്യ ലക്ഷ്മിയുടെ ശബ്ദമാണ്.

Recommended Video

അടൂർ ചിത്രങ്ങളിൽ നിന്ന് ഒഴിവാക്കിയതിനെ കുറിച്ച് ഭാഗ്യലക്ഷ്മി | filmibeat Malayalam

മലയാളി സിനിമ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട ശബ്ദങ്ങളിൽ ഒന്നാണ് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടേത്. പ്രിയപ്പെട്ട പല നടിമാരും ഭാഗ്യലക്ഷ്മിയുടെ ശബ്ദത്തിലൂടെയാണ് അറിയപ്പെട്ടത്. സ്വദേശിയോ വിദേശിയെന്നോ ഇല്ലാതെ പല നടിമാരുടേയും ശബ്ദമാകാൻ ഭാഗ്യലക്ഷ്മിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പല പ്രമുഖ സംവിധായകന്മാർക്കൊപ്പവും സിനിമയിൽ പ്രവർത്തിച്ചിട്ടുണ്ട്.

‍ഇന്നും ശോഭനയെ കാണുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് ഭാഗ്യ ലക്ഷ്മിയുടെ ശബ്ദമാണ്.ശോഭന എന്ന നടിയ്ക്ക് ഏറ്റവും അനിയോജ്യമായ ശബ്ദമായിരുന്നു ഇത്. സിനിമ രംഗത്തെത്തിയിട്ട് വർഷങ്ങൾ പലതു കഴിഞ്ഞെങ്കിലും ഇന്നും താരത്തിന് നടക്കാത്ത ഒരു മോഹമുണ്ട്. മലയാളത്തിലെ പ്രമുഖ പല സംവിധായകന്മാർക്കൊപ്പം വർക്ക് ചെയ്തിട്ടുണ്ട്. എന്നാൽ ഒരു ദുഃഖം മാത്രം ബാക്കിയാവുകയാണ്. സഫാരി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഭാഗ്യലക്ഷ്മി ഇക്കാര്യം തുറന്ന് പറഞ്ഞത്.

 അടൂർ ചിത്രങ്ങൾ

അടൂർ ചിത്രങ്ങൾ

സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന താരങ്ങളുടേയും അണിയറ പ്രവർത്തകരുടേയും ആഗ്രഹമാണ് അടൂർ ചിത്രങ്ങൾ. ചിത്രത്തിൽ ചെറിയ തല കാണിക്കാൻ കിട്ടുന്ന അവസരങ്ങൾ പോലും ആരും പാഴക്കാറില്ല. അതുപോലെ തന്നെയാണ് അണിയറ പ്രവർത്തകരും. പ്രശസ്തിയുടെ കൊടുമുടികളിൽ നിൽക്കുമ്പോഴും അദ്ദേഹത്തിന്റെ സിനിമയ്ക്ക് വേണ്ടി അവസരം ചോദിച്ചു പിന്നാലെ പോകുന്ന താരങ്ങളും സങ്കേതിക പ്രവർത്തകരുമുണ്ട്.

 അടൂരിന്റെ ചിത്രങ്ങളിൽ അവസരം

അടൂരിന്റെ ചിത്രങ്ങളിൽ അവസരം

തന്റെ ഡബ്ബിങ് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണ് അടൂർ ചിത്രങ്ങളെന്ന് താരം ഭാഗ്യലക്ഷ്മി പറഞ്ഞു. ഇതുവരെയായിട്ടും അടൂർ ചിത്രങ്ങളിൽ ഡബ്ബ് ചെയ്യാനുളള അവസരം ലഭിച്ചിട്ടില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. അടൂർ ചിത്രത്തിൽ വോയിസ് ടെസ്റ്റിനെത്തിയപ്പോഴുണ്ടായ ഒരു സംഭവം ഭാഗ്യലക്ഷ്മി വെളിപ്പെടുത്തുകയാണ്.

 ഭാഗ്യലക്ഷ്മിയെ ഒഴിവാക്കി

ഭാഗ്യലക്ഷ്മിയെ ഒഴിവാക്കി

അടൂരിന്റെ ചിത്രമായ മതിലുകളിന്റെ വേയിസ് ടെസ്റ്റിന് തന്നേയും വിളിച്ചിരുന്നു. ഡബ്ബ് ചെയ്ത തുടങ്ങിയപ്പോൾ തന്നെ അദ്ദേഹം വേണ്ടയെന്ന് പറഞ്ഞു. എന്നാൽ അന്നൊക്കെ ഈ പറഞ്ഞതുപോലെ എന്തുകൊണ്ടാണ് നമ്മളെ വേണ്ടയെന്ന് വയ്ക്കുന്നതിനെ കുറിച്ചുളള ചിന്തയൊന്നും ഉണ്ടാകാറില്ല. എന്നാൽ അന്ന് ഞാൻ അദ്ദേഹത്തിനോട് കാര്യം തിരക്കിയിരുന്നു. അദ്ദേഹം എന്നോട് പറഞ്ഞ ഉത്തരം ഇതായിരുന്നു.

 മതിലിനപ്പുറം ശോഭനയോ

മതിലിനപ്പുറം ശോഭനയോ

ചിത്രത്തിൽ സ്ത്രീ ശബ്ദം മാത്രമാണുള്ളത്. എന്താ സാർ കുഴപ്പം എന്ന് ചോദിച്ചപ്പോൾ ആദ്ദേഹം എന്നോട് പറഞ്ഞത്. ശബ്ദം കേൾക്കുമ്പോൾ മതിലിനപ്പുറം ശോഭനയാണ് എന്ന് നിൽക്കുന്നതെന്നുള്ള ചെറിയ സംശയം വരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത് തന്നെയാണ് ആ സിനിമയുടെ വലിയ വിജയവും. ആ മതിലിനപ്പുറത്ത് ആരാണ് സംസാരിക്കുന്നത് എന്നത് ആരും കാണുന്നില്ല. ആ കഥാപാത്രത്തിന് താൻ ശബ്ദം നൽകിയിരുന്നെങ്കിൽ വലിയ പരാജയമായേനെ എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

അടൂർ ചിത്രങ്ങളിൽ വിളിച്ചിട്ടില്ല

അടൂർ ചിത്രങ്ങളിൽ വിളിച്ചിട്ടില്ല

അതേസമയം ശോഭന അഭിനയിച്ച് അദ്ദേഹത്തിന്റെ ഒരു ചിത്രത്തിൽ പോലും എന്റെ ശബ്ദം ഉപയോഗിച്ചിട്ടില്ല. അതിനെ കുറിച്ച് ചോദിച്ചപ്പോഴും അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു. ഭാഗ്യലക്ഷ്മി എന്ന ഡബ്ബിങ് ആർട്ടിസ്റ്റിന്റെ ശബ്ദം എല്ലാവരും തിരിച്ചറിഞ്ഞ ഒരു ശബ്ദമാണ് ൺന്നതാണ്. അത് ഒരു പരിധിവരെ എന്റെ പരാജയമായിട്ടാണ് ഞാൻ കാണുന്നത്. സന്തോഷമുളള കാര്യമാണെങ്കിലും ഇത്തിരി കഥാപാത്രങ്ങൾ ജനങ്ങൾക്കിടയിൽ നിന്ന് മാറി നിൽക്കുന്നുണ്ടോ ൺന്ന സംശയം തോന്നിയിട്ടുണ്ടെന്നും ഭാഗ്യലക്ഷമി പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X