സന്താനം ലഡു മോഷ്ടിച്ചു, ഭാഗ്യരാജ് കേസുകൊടുത്തു
തമിഴ് ഹാസ്യതാരം സന്താനത്തിനെതിരെ തന്റെ 'ലഡു' മോഷ്ടിച്ചെന്നു പറഞ്ഞ് സംവിധായകനും നടനുമായ ഭാഗ്യരാജ് പൊലീസില്‍ പരാത നല്‍കി. കഴിക്കുന്ന ലഡുവല്ല, സന്താനം നിര്‍മിച്ച കണ്ണ ലഡു തിന്ന ആസയാ എന്ന ചിത്രം മോഷ്ടിച്ചെന്നാണ് പരാതി.
1981-ല്‍ ഭാഗ്യരാജ് സംവിധാനം ചെയ്ത 'ഇന്‍ട്ര് പോയ് നാളെ വാ' എന്ന ചിത്രത്തില്‍ നിന്നും കടംകൊണ്ടതാണത്രെ 'കണ്ണാ ലഡു തിന്ന ആസയാ' എന്ന ചിത്രം. സന്താനത്തിനൊപ്പം ചേര്‍ന്ന് കണ്ണ ലഡു തിന്ന ആസയ എന്ന ചിത്രം നിര്‍മിച്ച രാമനാരായണന്‍ ഇന്‍ട്ര് പോയ് നാളെ വാ എന്ന ചിത്രം റീമേക്ക് ചെയ്യാം എന്ന ആവശ്യവുമായി തന്റെ അരികില്‍ വന്നിരുന്നു. എന്നാല്‍ ഞാന്‍ അത് നിരസിച്ചു. എന്നിട്ടും തന്റെ അനവാദമില്ലാതെ ചിത്രം ചെയ്‌തെന്നാണ് ഭാഗ്യരാജിന്റെ പരാതി.

മാത്രമല്ല കണ്ണാ ലഡു തിന്ന ആസയാ എന്ന ചിത്രത്തിന്റെ സംഭാഷണം ഒരുക്കിയതും സന്താനമാണ്. ചെന്നൈ പൊലീസ് കമ്മീഷണറുടെ അടുത്ത് മറ്റൊരു പരാതി കൂടെ ഭാഗ്യരാജ് നല്‍കിയിട്ടുണ്ട്. ആദ്യപരാതിയിന്മേല്‍ പൊലീസ് നടപടിയൊന്നും സ്വീകരിച്ചില്ലെന്ന് പറഞ്ഞാണ് വീണ്ടും പരാതി നല്‍കിയിരിക്കുന്നത്.
അതേ സമയം, ചിത്രത്തിന്റെ റീമേക്കുമായി ബന്ധപ്പെട്ട് ഭാഗ്യരാജ് ആവശ്യപ്പെട്ട ഒരു വലിയ തുക സന്താനം നല്‍കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് സംവിധായകന്‍ കേസുമായി മുന്നോട്ട് പോകുന്നതെന്നും പറഞ്ഞ് കേള്‍ക്കുന്നുണ്ട്.


Click it and Unblock the Notifications











