ലക്ഷ്മി കണ്ണ് തുറന്നു!! ആദ്യം അന്വേഷിച്ചത് ബാലഭാസ്കറിനേയും മകളേയും, കള്ളം പറഞ്ഞ് ബന്ധുക്കൾ...
ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി ഇപ്പോഴും ആശുപത്രിയിൽ തന്നെയാണ്
ഈ അടുത്ത കാലത്ത് പ്രേക്ഷകരെ മുഴുവൻ ഒരു പോലെ സങ്കടത്തിലാക്കിയ വിയോഗമായിരുന്നു സംഗീതഞ്ജൻ ബാലഭാസ്കറിന്റേത്. ഭാര്യയ്ക്കും മകൾക്കുമൊപ്പം ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു ഇവർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുന്നത്. മകൾ തേജസ്വി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു. ഭാര്യ ലക്ഷ്മിയും ബാലഭാസ്കറും അതീവ ഗുരുതരാവസ്ഥയിലായിരുന്നു.
ഒക്ടോബർ 2 ന് പുലർച്ചെയോടെയായിരുന്നു ബാലഭാസ്കർ ഈ ലോകത്ത് നിന്ന് വിട പറഞ്ഞത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്. എല്ലാവർക്കും അൽപ നേരത്തെ പ്രതീക്ഷ സമ്മാനിച്ചതിനു ശേഷമായിരുന്നു ബാല ഈ ലോകത്ത് നിന്ന് വിട പറഞ്ഞത്. ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി ഇപ്പോഴും ആശുപത്രിയിൽ തന്നെയാണ്. ലക്ഷ്മിയുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

വെന്റിലേറ്ററിന്റെ സഹായം കുറച്ചു
ലക്ഷ്മിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെങ്കിലും ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിലാണ്. വെന്റിലേറ്ററിന്റെ സഹായം 80 ശതമാനം കുറച്ചിട്ടുണ്ട്. എല്ലാം കാണാനും കേൾക്കാനും തിരിച്ചറിയാനും ഇവർക്ക് സാധിക്കുന്നുണ്ട്. എന്നാൽ വെന്റിലേറ്ററിൽ നിന്ന് പൂർണ്ണമായി മാറ്റാത്തതു കൊണ്ട് അധികം സംസാരിക്കാൻ കഴിയുന്നില്ല.

മകളും ഭർത്താവും
ബോധം തിരിച്ചു കിട്ടിയപ്പോൾ ആദ്യം അന്വേഷിച്ചത് ഭർത്താവ് ബാലഭാസ്കറിനേയും മകൾ തേജസ്വിനിയേയും ആയിരുന്നു. ബോധം വീഴുമ്പോൾ ലക്ഷ്മി ഇവരെ കുറിച്ചാണ് അന്വേഷിക്കാറുള്ളത്. എന്നാൽ ഇവർ ചികിത്സയിലാണെന്നാണ് ബന്ധുക്കൾ ലക്ഷ്മിയോട് പറഞ്ഞിരിക്കുന്നത്. എന്നാൽ മകളേയും ഭർത്താവിനേയും കാണണമെന്ന് പറഞ്ഞ് ബഹളമുണ്ടാക്കിയിരുന്നു. എന്നാൽ പിന്നീട് അബോധാവസ്ഥയിലാവുകയായിരുന്നു.

ലക്ഷ്മിയോട് പറയരുതെന്ന് നിർദ്ദേശം
ലക്ഷ്മിയുടെ തോളെല്ലിനും ഞരമ്പിനും സാരമായ ക്ഷതമേറ്റിട്ടുണ്ട്. കാൽമുട്ടിനും തലച്ചേറിലുമുള്ള പരിക്കുകൾ ഭേദപ്പെട്ട് വരുന്നതേയുളളൂ. ലക്ഷ്മിയുടെ ഇപ്പോഴത്തെ മാനസികാവല്ഥ കണക്കിലെടുത്ത് മനസിക വിഷമം ഉണ്ടാക്കുന്ന കാര്യങ്ങൾ പറയരുതെന്ന് ഡോക്ടർമാരുടെ നിർദ്ദേശമുണ്ട്. അതുകൊണ്ടാണ് ബാലഭാസ്കറിന്റേയും മകളുടേയും മരണ വിവരം ഇതുവരെ അറിയിക്കാത്തത്.

ഐസിയു വിലേയ്ക്ക് മാറ്റം
ലക്ഷ്മിയുടെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതിനെ തുടർന്ന് ലക്ഷ്മിയെ തിങ്കളാഴ്ച ഐസിയു വിലേയ്ക്ക് മാറ്റും. സ്റ്റീഫൻ ഫേസ്ബുക്ക് ലൈവിലായിരുന്നു ഇക്കാര്യ പറഞ്ഞത്. പതുക്കെ ലക്ഷ്മി ജീവിതത്തിലേയ്ക്ക് മടങ്ങി വരുന്നുണ്ട്. എന്നാൽ അവരോട് ഇക്കാര്യം എങ്ങനെ തുറന്നു പറയുമെന്നുളള ആശങ്കയിലാണ് ബന്ധുക്കൾ. എല്ലാം അറിയുമ്പോൾ ലക്ഷ്മിയ്ക്ക് അതിജീവിക്കാൻ കഴിയട്ടെയെന്നും സ്റ്റീഫൻ ലൈവിൽ പറഞ്ഞു. എല്ലാവരുടേയും പ്രാർഥന വേണമെന്നും സ്റ്റീഫൻ പറഞ്ഞു.


Click it and Unblock the Notifications