twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വാശിയോടെയുള്ള ആ പോക്കില്‍ കുറേ ചേട്ടന്‍മാരും പിന്തുടര്‍ന്നു! വെളിപ്പെടുത്തലുമായി ഭാമ! കാണൂ!

    |

    കോലക്കുഴല്‍ വിളി കേട്ടോ രാധേ, ഒരുകാലത്ത് കേരളക്കര ഒന്നടങ്കം ഈ ഗാനത്തിനൊപ്പമായിരുന്നു. വിനു മോഹനൊപ്പം ഭാമ എന്ന അഭിനേത്രിയുടെ സിനിമാജീവിതം തുടങ്ങുന്നത് ഈ ചിത്രത്തിലൂടെയാണ്. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ് ഈ താരം. ജീവിതത്തില്‍ യാത്രയെ ഏറെ ഇഷ്ടപ്പെടുന്നയാളാണ് താനെന്നും സ്വയം ഡ്രൈവ് ചെയ്ത് പോവുന്ന യാത്രകളാണ് കൂടുതലും ആസ്വദിക്കാറുള്ളതെന്നും താരം പറയുന്നു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം മനസ്സ് തുറന്നത്. വാശിപ്പുറത്തായിരുന്നു ഡ്രൈവിങ്ങ് പഠനം, ടൂ വീലറായിരുന്നു ആദ്യം പഠിച്ചത്. സിനിമയില്‍ അഭിനയിച്ച് തുടങ്ങിയതിന് ശേഷമാണ് ഫോര്‍വീലര്‍ പഠിച്ചത്.

    ഒടിയന്‍ തിയേറ്ററുകളില്‍ നിന്നും മാറ്റാത്തതിന് പിന്നില്‍ ആന്‍റണി ? മാസ്സ് റിപ്ലൈയുമായി തിയേറ്ററുടമ!ഒടിയന്‍ തിയേറ്ററുകളില്‍ നിന്നും മാറ്റാത്തതിന് പിന്നില്‍ ആന്‍റണി ? മാസ്സ് റിപ്ലൈയുമായി തിയേറ്ററുടമ!

    വീട്ടില്‍ മൂന്ന് പെണ്‍കുട്ടികളാണ്. വണ്ടിയെടുത്തതോടെ എല്ലാവരും ഡ്രൈവിങ്ങ് പഠിച്ചു. ചേച്ചി ഡ്രൈവിങ്ങ് പഠിച്ചതിന് ശേഷം മനോഭാവത്തിലേ മാറ്റം വന്നു. ഒരുതരം ആണത്തം വന്നത് പോലെയായിരുന്നു. വല്ലാര്‍പ്പാടം പള്ളിയിലേക്കുള്ള യാത്രയ്ക്കിടയിലാണ് അനിയത്തി തന്നെ വെല്ലുവിളിച്ചത്. തിരക്കില്ലാത്ത സ്ഥലമായപ്പോള്‍ താന്‍ ഡ്രൈവ് ചെയ്യാമെന്ന് പറഞ്ഞപ്പോള്‍ നിനക്കാവില്ലെന്നായിരുന്നു അവള്‍ പറഞ്ഞത്. എല്ലാവരും പള്ളിയിലേക്ക് പോയപ്പോള്‍ കീയും വാങ്ങി വണ്ടിയും കൊണ്ട് പറക്കുകയായിരുന്നു താനെന്ന് ഭാമ പറയുന്നു. ഒരുതരം വാശിയായിരുന്നു അപ്പോ മനസ്സിലുണ്ടായിരുന്നത്.

    Bhama

    ആ പോക്ക് കണ്ടപ്പോള്‍ കുറേ ചേട്ടന്‍മാരും വണ്ടിയെടുത്ത് പുറകെ വന്നു. ടോള്‍ ബൂത്തിനടുത്തെത്തിയപ്പോഴാണ് ആ ഞെട്ടിക്കുന്ന സത്യം മനസ്സിലാക്കിയത്. പൈസ കൊടുക്കണമെങ്കില്‍ പേഴ്‌സ് ഇല്ല. അവിടെ നിന്ന് യൂടേണ്‍ എടുത്ത് തിരികെപ്പോരുകയായിരുന്നുവെന്നും താരം പറയുന്നു. അതിന് ശേഷമാണ് ധൈര്യത്തോടെ വാഹനമോടിച്ച് തുടങ്ങിയത്. ആ വാശി നല്ലതായിരുന്നുവെന്ന് പിന്നീട് തോടന്നിയിരുന്നതായും ഭാമ പറയുന്നു.

    English summary
    Bhama about driving experience
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X