തന്‍റെ വോട്ട് ആര്‍ക്കെന്ന് ഭാമ പറയുന്നു
ചെന്നൈ: പൊതുതെരഞ്ഞെടുപ്പില്‍ കന്നിവോട്ട് ചെയ്യാന്‍ ഭമായും. മലയാളത്തിലും കന്നടത്തിലും തിരക്കേറിയ നായികയായ ഭാമ തന്റെ ആദ്യ വോട്ട് വിനിയോഗിയ്ക്കുന്നതിന്റെ സന്തോഷത്തിലാണ്. തീര്‍ച്ചായയും താന്‍ വോട്ട് രേഖപ്പെടുത്തുമെന്ന് ഭാമ വ്യക്തമാക്കി. തന്റെ കുടുംബം ഒരു രാഷ്ട്രീയപാര്‍ട്ടിയില്‍ അടിയുറച്ച് വിശ്വസിയ്ക്കുന്നവരാണ്. എന്നാല്‍ തനിയ്ക്ക് പ്രത്യേകിച്ചൊരു പാര്‍ട്ടിയോടും അനുഭാവമില്ലെന്ന് ഭാമ. പാര്‍ട്ടി നോക്കിയല്ല മത്സരിയ്ക്കുന്ന സ്ഥാനാര്‍ത്ഥിയെ നോക്കിയാണ് താന്‍ വോട്ട് നല്‍കുന്നതെന്നും ഭാമ പറയുന്നു.
രാഷ്ട്രീയത്തെയോ മതത്തെയോ നോക്കി താന്‍ ഒരിയ്ക്കലും വോട്ട് ചെയ്യില്ലെന്നും ഭാമ. തന്റെ മണ്ഡലത്തിലെ സ്ഥാനര്‍ത്ഥി എത്രത്തോളം കഴിവുള്ള വ്യക്തിായണെന്ന് നോക്കിയാകും വോട്ട് രേഖപ്പെടുത്തുകയെന്നും ഭാമ പറഞ്ഞു. സമൂഹത്തിന്റെ ന്മയ്ക്കായ് പ്രവര്‍ത്തിയ്ക്കാന്‍ കഴിയുമെന്ന് തനിയ്ക്ക് തോന്നുന്ന സ്ഥാനാര്‍ത്ഥി ആരാണോ അയാള്‍ക്കാകും തന്റെ വോട്ടെന്നും ഭാമ പറയുന്നു.

ഭാമയും കുഞ്ചാക്കോ ബോബനും അഭിനയിച്ച കൊന്തയും പൂണൂലും എന്ന ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. മലയാള സിനിമയില്‍ നല്ല വേഷങ്ങള്‍ വേണ്ടത്ര ലഭിയ്ക്കാതിരുന്ന ഭാമ ഇപ്പോള്‍ സെലക്ടീവാണ്. വളരെ ആലോചിച്ച ശേഷമാണ് ഭാമ സിനിമകള്‍ തെരഞ്ഞെടുക്കുന്നത്.


Click it and Unblock the Notifications











