നടന്‍ സണ്ണിവെയിന്‍ ആണെന്നറിഞ്ഞപ്പോള്‍ ഭാമ പിന്മാറി

By Aswathi

ഇങ്ങനെയുണ്ടോ നായിമകമാരുടെ അഹങ്കാരം എന്ന് ചോദിച്ചു പോകുന്നു. ലെനിന്‍ രാജേന്ദ്രന്‍, സംവിധാനം ചെയ്യുന്ന 'ക്രാന്തി' എന്ന പുതിയ ചിത്രത്തില്‍ സണ്ണി വെയിന്‍ നായികയാകുന്നുവെന്നും സണ്ണിക്ക് നായികയായി ഭാമ അഭിനയിക്കുന്നു എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കേട്ടു, ഭാമയ്ക്ക് പകരം മീര നന്ദനാണ് ചിത്രത്തില്‍ അഭിനയിക്കുന്നതെന്ന്.

ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??

ഡേറ്റ് ക്ലാഷ് കൊണ്ടാണ് ഭാമ ചിത്രത്തില്‍ നിന്ന് പിന്മാറിയതെന്നാണ് ആദ്യം കേട്ടത്. എന്നാല്‍ പിന്നീടല്ലേ കാര്യം പിടികിട്ടിയത്. സണ്ണി വെയിന്‍ അത്ര വലിയ താരമല്ലാത്തതുകൊണ്ടാണത്രെ ഭാമ പിന്മാറിയത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരില്‍ ഒരാള്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും അറിയുന്നു.

sunny-wayne-bhama

ക്രാന്തിയുടെ സ്‌ക്രിപ്റ്റ് മുഴുവന്‍ വായിച്ച് ഇഷ്ടപ്പെട്ടിട്ടാണ് ഭാമ അഭിനയിക്കാമെന്ന് സമ്മതിച്ചത്. എന്നാല്‍ നായകന്‍ സണ്ണിവെയിന്‍ ആണെന്നറിഞ്ഞപ്പോള്‍ പിന്മാറുകയായിരുന്നത്രെ. കുഞ്ചാക്കോ ബോബനെയും ജയസൂര്യയെയും പോലുള്ള നടന്മാര്‍ക്കൊപ്പം അഭിനയിച്ച താനെങ്ങനെ സണ്ണി വെയിനിനെ പോലൊരു പുതുമുഖത്തിനൊപ്പം അഭിനയിക്കുമെന്നാണത്രെ ഭാമയുടെ ചോദ്യം.

അതേ സമയം സ്‌ക്രിപ്റ്റ് മുഴുവന്‍ വായിച്ചപ്പോള്‍ ഇഷ്ടപ്പെടാത്തതുകൊണ്ടാണ് ഭാമ പിന്മാറിയതെന്നും കേള്‍ക്കുന്നു. ഭാമ പിന്മാറിയതോടെ സണ്ണിയ്ക്ക് നായികയായി മീര നന്ദനെ സമീപിക്കുകയായിരുന്നു. മീര ഓകെ പറഞ്ഞു. താമസിയാതെ മീര സെറ്റിലെത്തും

ആസിഫ് അലി, ദുല്‍ഖര്‍ സല്‍മാര്‍ എന്നിവരുടെ സുഹൃത്ത് വേഷത്തിലാണ് സണ്ണി വെയിന്‍ അഭിനയിച്ചിട്ടുള്ളത്. ആദ്യമായാണ് സണ്ണി നായകന്റെ കുപ്പായം അണിയുന്നത്. ഡിസംബറില്‍ തന്നെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. തൃശ്ശൂര്‍ കേന്ദ്രീകരിച്ചാണ് ചിത്രം നിര്‍മ്മിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X