»   »  ഷൂട്ടിങ്ങിനിടെ നടി ഭാമയ്ക്ക് പരിക്ക്

ഷൂട്ടിങ്ങിനിടെ നടി ഭാമയ്ക്ക് പരിക്ക്

Posted By:
Subscribe to Filmibeat Malayalam
Bhama
കന്നഡ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നടി ഭാമയ്ക്ക് പരിക്കേറ്റു. അംബാര എന്ന കന്നഡ സിനിമയുടെ ഷൂട്ടിങ്ങിനിടെ ഹരിദ്വാറിലായിരുന്നു സംഭവം. തന്റെ കരിയറില്‍ ആദ്യമായാണ് ഹരിദ്വാറില്‍ ഷൂട്ടിങ്ങിന് എത്തുന്നതെന്നതിനാല്‍ നടി വളരെ ആവേശത്തിലായിരുന്നു. പുണ്യ നഗരത്തിലെ താമസം വളരെയേറെ ആസ്വദിച്ചിരുന്ന നടിയ്്ക്ക് ഓര്‍ക്കാപ്പുറത്തു വന്ന അപകടം തിരിച്ചടിയായി.

ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നതിനിടെയായിരുന്നു അപകടം. ഗംഗാ നദിയില്‍ പൊങ്ങിക്കിടക്കുന്ന രംഗങ്ങളായിരുന്നു ചിത്രീകരിക്കേണ്ടിയിരുന്നത്. ആദ്യം ഇത് ഒരു ഡമ്മി ഉപയോഗിച്ച് ചെയ്യാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് താന്‍ ഒന്നു ശ്രമിച്ചു നോക്കാമെന്ന് ഭാമ അറിയിച്ചു.

തുടര്‍ന്ന് സുരക്ഷയ്്ക്കായി വയറില്‍ ബെല്‍റ്റ് കെട്ടിയ ശേഷം നടി വെള്ളത്തില്‍ കിടന്നു. നദീതീരത്തുള്ള പാറയുമായി ബന്ധിപ്പിച്ചിരിക്കുകയായിരുന്ന ബെല്‍റ്റ് ധരിച്ചിരുന്നെങ്കിലും ഭാമ നിലതെറ്റി വെള്ളത്തിലേയ്ക്ക് വീഴുകയായിരുന്നു. അധികം ആഴമില്ലായിരുന്നെങ്കിലും വെള്ളത്തിനടിയിലുള്ള പാറയിലിടിച്ച് നടിയുടെ കൈമുട്ടിന് പരിക്കേല്‍ക്കുകയായിരുന്നു. ഒരാഴ്ചത്തെ വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം.

ഭാമയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിങ് നിര്‍ത്തി വച്ചിരിക്കുകയാണ്. ഇനി മൂന്ന് ഗാനരംഗങ്ങളാണ് ഇവിടെ വച്ച് ചിത്രീകരിക്കാനുള്ളത്. ഇതില്‍ നടിയുടെ സാന്നിധ്യം ഒഴിവാക്കാനാകില്ലെന്നതു കൊണ്ടു തന്നെ ഇപ്പോള്‍ ഹരിദ്വാറില്‍ വെറുതേ ചുറ്റിക്കറങ്ങുകയാണ് ഷൂട്ടിങ് സംഘം.

English summary

 Mollywood actress Bhamaa was all excited about shooting in the holy city of Haridwar for the first time in her career until a day ago, when she met with a freak accident. The actress fell into the Ganga River and fractured her elbow while filming the climax scenes of her Kannada flick, Ambara

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam