»   » സിനിമകളില്‍ സംതൃപ്തയല്ല, ജീവിതം മറന്ന് പോകുമോ എന്ന് ഭയം; അഭിനയം നിര്‍ത്തുന്നതിനെ കുറിച്ച് ഭാമ

സിനിമകളില്‍ സംതൃപ്തയല്ല, ജീവിതം മറന്ന് പോകുമോ എന്ന് ഭയം; അഭിനയം നിര്‍ത്തുന്നതിനെ കുറിച്ച് ഭാമ

Posted By: Rohini
Subscribe to Filmibeat Malayalam

ഇപ്പോള്‍ ഭാമയെ അങ്ങനെ മലയാള സിനിമയില്‍ കാണാറില്ല. അന്യഭാഷ ചിത്രങ്ങളില്‍ ചെന്നുനോക്കിയാല്‍ അവിടെയും വല്ലപ്പോഴും ഒരു സിനിമ ചെയ്താല്‍ ആയി. പിന്നെ ഭാമ എവിടെപ്പോയതാണ്?

ടെക്‌സ്റ്റൈല്‍സ് ഉദ്ഘാടനത്തില്‍ ചതി പറ്റി, സത്യാവസ്ഥ വെളിപ്പെടുത്തി ഭാമ

വിവാഹം വല്ലതുമായോ, ഭാമ അഭിനയം നിര്‍ത്തുകാണോ എന്നൊക്കെയാണ് ആരാധകരുടെ ചോദ്യം. ഭാമ അഭിനയം നിര്‍ത്തുന്നു എന്ന തരത്തില്‍ വാര്‍ത്തകളും വന്നിരുന്നു. എന്നാല്‍ താന്‍ സിനിമകള്‍ കുറച്ചതിന് പിന്നിലെ കാരണം ഇപ്പോള്‍ ഭാമ വ്യക്തമാക്കുന്നു.

ഞാന്‍ സംതൃപ്തയല്ല

ഒട്ടും പ്രാധാന്യമില്ലാത്ത കഥാപാത്രങ്ങള്‍ ചെയ്യുന്നതിനോട് യോജിപ്പില്ല. അതുകൊണ്ട് തന്നെ സിനിമകളില്‍ താന്‍ സംതൃപ്തിയായിരുന്നില്ല എന്ന് ഭാമ പറയുന്നു.

നായകപ്രാധാന്യമുള്ള സിനിമകള്‍

അഭിനയിക്കണം എന്ന് ആഗ്രഹിക്കാതെ സിനിമയില്‍ എത്തിയ ആളാണ് ഞാന്‍. എന്നാല്‍ എനിക്ക് ലഭിച്ചത് മുഴുവന്‍ നായക പ്രധാന്യമുള്ള സിനിമകളാണ്. അതുകൊണ്ടാണ് പിന്നീട് കിട്ടുന്ന സിനിമകളെല്ലാം അഭിനയിക്കുന്ന രീതി നിര്‍ത്തിയത്.

ജീവിതം മറന്നു പോകുമോ എന്ന പേടി

സിനിമകള്‍ക്കായി ഓടി നടക്കുന്നതിനിടയില്‍ ജീവിതം മറന്നു പോകുമോ എന്ന പേടിയും ഉണ്ടായിരുന്നു. അതോടെയാണ് സിനിമകള്‍ പലതും ഉപേക്ഷിച്ചതെന്നും ഇനി നായികയ്ക്ക് പ്രധാന്യമുള്ള സിനിമകളേ അഭിനയിക്കൂകയുള്ളൂ എന്നും ഭാമ വ്യക്തമാക്കി.

വിവാഹം എപ്പോള്‍

വിവാഹത്തെ കുറിച്ചുള്ള സംസാരമൊക്കെ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ അടുത്ത രണ്ട് മൂന്ന് വര്‍ഷത്തേക്ക് ഞാന്‍ അതേ കുറിച്ച് ചിന്തിയ്ക്കുന്നതേയില്ല- ഭാമ പറഞ്ഞു.

സിനിമയില്‍ ഭാമ

ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് ഭാമ സിനിമയില്‍ എത്തിയത്. മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ടതോടെ തമിഴിലും തെലുങ്കിലും കന്നടയിലും ഭാമയ്ക്ക് അവസരം ലഭിച്ചു. മാല്‍ഗുഡി ഡെയ്‌സ് എന്ന ചിത്രമാണ് മലയാളത്തില്‍ ഒടുവില്‍ റിലീസായത്.

ഭാമയുടെ ഫോട്ടോസിനായി

English summary
Bhama, the young actress is currently on a break from the films. In a recent interview given to a popular Malayalam media, Bhama opened up about career and marriage plans. The actress rubbished the rumours which suggested that she is planning to quit films. But, Bhama confirmed she will only sign new projects if her character is really strong and performance-oriented.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam