»   » ഭാമ അന്ധയായെത്തുന്നു.. മലയാളത്തിലല്ല !!

ഭാമ അന്ധയായെത്തുന്നു.. മലയാളത്തിലല്ല !!

Posted By: Pratheeksha
Subscribe to Filmibeat Malayalam

നടി ഭാമ വീണ്ടും കന്നട സിനിമയില്‍ മുഖ്യവേഷത്തിലെത്തുന്നു. കന്നടയിലെ പ്രശസ്ത സംവിധായകന്‍ പി സി ശേഖറിന്റെ രാഗ എന്ന ചിത്രത്തിലാണ് ഭാമ അഭിനയിക്കുന്നത്. അന്ധയായ പെണ്‍കുട്ടിയായാണ് ഭാമ ഈ ചിത്രത്തിലെത്തുന്നത് . ശേഖറിനൊപ്പമുളള ഭാമയുടെ രണ്ടാമത്തെ ചിത്രമാണിത്. ആദ്യ ചിത്രം കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ അര്‍ജ്ജുന ആയിരുന്നു.

പ്രജ്ജ്വല്‍ ദേവരാജ് ആയിരുന്നു ചിത്രത്തിലെ നായകന്‍. ഈ ചിത്രം ബോക്‌സ് ഓഫീസില്‍ വിജയമായിരുന്നു .ശേഖറിന്റെ പുതിയ ചിത്രത്തില്‍ നായിക വേഷത്തിലാണ് ഭാമയെത്തുന്നത്. തന്നെ സംബന്ധിച്ചിടത്തോളം വെല്ലുവിളി നിറഞ്ഞ റോളാണിതെന്നാണ് ഭാമ പറയുന്നത്.

bhama

താന്‍ കഥാപാത്രത്തെ കുറിച്ചു പറഞ്ഞപ്പോള്‍ രണ്ടാമതൊന്നാലോചിക്കാതെയാണ് ഭാമ റോള്‍ ചെയ്യാമെന്നേറ്റതെന്നു സംവിധായകന്‍ ശേഖര്‍ പറയുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത മാസം ആരംഭിക്കും. ഭാമയ്ക്കു പുറമേ നയന്‍താര, മീര ജാസ്മിന്‍, ഭാവന, പ്രിയാമണി തുടങ്ങിയ നടിമാരും കന്നട സിനിമയില്‍ നായികാ റോളിലെത്തിയവരാണ്.

English summary
Kannada film director PC Shekar has begun work on his next film, titled Raaga. And for the lead role in this one, he's roped in Bhama.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam