ഇനിയും ഗര്‍ഭിണിയാകാന്‍ ഭാമയ്ക്ക് വയ്യ !
സിനിമയില്‍ ഏതൊരു താരത്തിനും വന്നുചേര്‍ന്നേയ്ക്കാവുന്ന നിര്‍ഭാഗ്യങ്ങളിലൊന്നാണ് ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നത്. അനിയത്തി വേഷം ചെയ്താല്‍ പിന്നീട് അതേപോലെയുള്ള വേഷങ്ങള്‍ മാത്രം വരുക. വില്ലന്‍ വേഷം ചെയ്താല്‍ വില്ലന്‍ നടനായി മാറിപ്പോവുക എന്നിങ്ങനെ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടുപോയ ഒട്ടേറെ നടീനടന്മാര്‍ മലയാളത്തിലുണ്ട്. അതുകൊണ്ടുതന്നെ ഇക്കാലത്ത് ഇങ്ങനെ ടൈപ്പായി പോകാതിരിക്കാന്‍ ഏവരും ശ്രമിക്കുന്നുണ്ട്. അല്‍പം കാത്തിരുന്നാലും വൈവിധ്യമുള്ള വേഷങ്ങള്‍തന്നെ ലഭിക്കണമെന്ന് താരങ്ങള്‍ നിര്‍ബ്ബന്ധം പിടിക്കുന്നത് ടൈപ്പ് കാസ്റ്റ് ദുരന്തത്തില്‍പ്പെട്ടുപോകാതിരിക്കാനാണ്.
നടി ഭാമയ്ക്കും ഇങ്ങനെയൊരു പേടിയുണ്ട്, ഒരു പ്രത്യേക വേഷം ചെയ്തുകഴിഞ്ഞാല്‍പ്പിന്നെ അതേരീതിയിലുള്ള വേഷങ്ങള്‍ മാത്രമേ ലഭിയ്ക്കുകയുള്ളൂവെന്ന് വരുമോയെന്ന്. അതുകൊണ്ടുതന്നെ ഭാമ ഒരു തീരുമാനവുമെടുത്തു, ഇനി സിനിമയില്‍ ഗര്‍ഭിണിയായി അഭിനയിക്കില്ല. കൊന്തയും പൂണൂലും എന്ന ചിത്രത്തില്‍ ഗര്‍ഭിണിയുടെ വേഷത്തിലാണ് ഭാമ എത്തുന്നത്. ഈ ചിത്രത്തിന് പിന്നാലെ ഒരു പുതിയ ചിത്രത്തില്‍ നിന്നും ഭാമയ്ക്ക് ക്ഷണം വന്നു, അവര്‍ വച്ചുനീട്ടിയതും ഗര്‍ഭിണി വേഷം. എന്നാല്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ഭാമ രണ്ടാമത്തെ ഗര്‍ഭിണി വേഷം നിരസിച്ചു.

കൊന്തയും പൂണൂലും ഡിസംബറിലാണ് റിലീസ് ചെയ്യുന്നത്. ഇതിനിടെ അനില്‍-ബാബൂ ടീമിലെ ബാബു ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രത്തിലേയ്ക്കാണ് രണ്ടാമത്തെ ഗര്‍ഭിണിവേഷത്തിന് ഭാമയ്ക്ക് ക്ഷണം വന്നത്. പക്ഷേ ഇതുംകൂടി സ്വീകരിച്ചാല്‍ താനൊരു സ്ഥിരം ഗര്‍ഭിണിയായിപ്പോകുമോയെന്ന് ഭയന്ന് വേഷം വേണ്ടെന്നുവെയ്ക്കുകയായിരുന്നു ഭാമ.
ഇനി ഒരിക്കലും സിനിമയില്‍ താന്‍ ഗര്‍ഭിണിവേഷം കെട്ടില്ലെന്നും ഭാമ വ്യക്തമാക്കിയിട്ടുണ്ട്. മലയാളത്തിലും കന്നഡയിലുമെല്ലാമായി മികച്ച ചിത്രങ്ങള്‍ ലഭിയ്ക്കുന്ന ഭാമ ഇപ്പോള്‍ കരിയറിന്റെ നല്ലകാലത്തിലാണ്. അതുകൊണ്ടുതന്നെ വളരെ സൂക്ഷിച്ചാണ് താരം കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതും. കൊന്തയും പൂണൂലും എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ്


Click it and Unblock the Notifications











