വണ്‍വേ ടിക്കറ്റില്‍ കാവ്യയ്‌ക്കു പകരം ഭാമ
പൃഥി രാജിനെ നായകനാകുന്ന വണ്‍വേ ടിക്കറ്റില്‍ കാവ്യ മാധവനു പകരം സൈക്കിള്‍ താരം ഭാമ നായികയാകുന്നു.
ആദ്യമായാണ് ഭാമ പൃഥിരാജിനെ പോലുള്ള ഒരു മുന്‍ നിര താരത്തിന്റെ നായികാ പദവി അലങ്കരിയ്‌ക്കുന്നത്.
മോഹന്‍ ലാല്‍ നായകനാകുന്ന മാടമ്പിയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് തിരക്കും അമ്മ നിര്‍മ്മിയ്‌ക്കുന്ന താര പ്രളയ ചിത്രം ട്വന്റി ട്വന്റിയുടെ ഷൂട്ടിംഗ് പുനരാരംഭിച്ചതുമാണ് കാവ്യയ്‌ക്ക് പൃഥി ചിത്രത്തില്‍ നിന്നും പുറത്തേക്കുള്ള ടിക്കറ്റിന് വഴിയൊരുക്കിയത്.
നവാഗത സംവിധായകനായ ബിപിന്‍ പ്രഭാകര്‍ ഒരുക്കുന്ന വണ്‍വേ ടിക്കറ്റിന്റെ തിരക്കഥ ബാബു ജനാര്‍ദ്ദന്റേതാണ്.
മമ്മൂട്ടിയുടെ മലപ്പുറം ജില്ലാ ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് കുഞ്ഞാപ്പുവെന്ന കഥാപാത്രമാണ് പൃഥിയ്‌ക്ക് വണ്‍വേ ടിക്കറ്റിലുള്ളത്.


Click it and Unblock the Notifications