ഭാവനയാകാന്‍ ഭാമ
മലയാളത്തില്‍ തുടക്കം കുറിക്കുന്ന പുതിയ നടിമാര്‍ പോലും രണ്ടോ മൂന്നോ സിനിമകള്‍ കഴിയുമ്പോള്‍ അന്യഭാഷകളിലേക്ക് കടക്കുകയാണ്. നിവേദ്യത്തിലൂടെ സിനിമയില്‍ തുടക്കം കുറിച്ച ഭാമ മൂന്ന് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയതേയുള്ളൂ. അപ്പോഴേക്കും തമിഴിന്റെ വിളി വന്നു.
നിവേദ്യത്തിനു ശേഷം ഹരീന്ദ്രന്‍ ഒരു നിഷ്കളങ്കന്‍, സൈക്കിള്‍ എന്നീ ചിത്രങ്ങളിലാണ് ഭാമ അഭിനയിച്ചത്. ഭാമയുടെ അടുത്ത ചിത്രം തമിഴിലായിരിക്കും. നീണ്ട ഇടവേളക്കു ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമായ എല്ലാം അവന്‍ സെയ്യാലിലാണ് ഭാമ നായികയാവുന്നത്.
ചിന്താമണി കൊലക്കേസിന്റെ തമിഴ് റീമേക്കാണ് എല്ലാം അവന്‍ സെയ്യാല്‍. ചിന്താമണിയില്‍ ഭാവന അവതരിപ്പിച്ച കഥാപാത്രമാണ് തമിഴില്‍ ഭാമക്കു ലഭിച്ചിരിക്കുന്നത്. നേരത്തെ നോട്ട് ബുക്ക് ഫെയിം പാര്‍വതിയെയാണ് ഈ റോള്‍ ചെയ്യാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ പാര്‍വതി മാറി, ഭാമ വന്നു.
ജനവരിയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. ഒരു പുതുമുഖമാണ് ചിത്രത്തില്‍ നായകനാവുന്നത്.


Click it and Unblock the Notifications