രാഷ്ട്രീയ ആക്ഷേപഹാസ്യ കുടുംബ ചിത്രമായ മണി അളിയനിലൂടെ ഭാമ വീണ്ടും മലയാളത്തില്‍
മലയാളത്തിലും കന്നഡയിലും ഏറെ തിരക്കുള്ള ഭാമയുടെ അടുത്ത ചിത്രം ജി ചന്ദ്രചൂഢന്‍ സംവിധാനം ചെയ്യുന്ന മണി അളിയനായിരിക്കുമെന്ന് റിപ്പോര്‍ട്ട്. ചിത്രത്തില്‍ മണിയന്‍ പിള്ള രാജുവും ജഗദീഷും മുഖ്യ വേഷങ്ങളിലെത്തുന്നുണ്ട്.
വെങ്കിടേശ്വര ഫിലിംസിന്റെ ബാനറില്‍ തൈക്കാട് ചന്ദ്രനാണ് ചിത്രം നിര്‍മിക്കുന്നത്. കഥ സജി ആര്യനാടിന്റെയും തിരക്കഥ സനല്‍ നന്ദനത്തിന്റെതുമാണ്. ഡോ. മണക്കാല ഗോപാലകൃഷ്ണന്‍ സംഗീതസംവിധാനവും ബിനു എസ് നായര്‍ ഛായാഗ്രഹണവും സഖീര്‍ എഡിറ്റിങും നിര്‍വഹിക്കുന്നു.

2007ല്‍ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് ഭാമ അരങ്ങേറ്റം കുറിച്ചത്. 2016ല്‍ വിഎം വിനു സംവിധാനം ചെയ്ത മറുപടിയെന്ന ചിത്രത്തിലാണ് മലയാളത്തില്‍ അവസാനമായി അഭിനയിച്ചത്. കന്നഡയില്‍ ഏറെ പ്രശസ്തയായ(പത്തോളം ചിത്രങ്ങള്‍) ഭാമ മൂന്നു തമിഴ് പടങ്ങളിലും ഒരു തെലുങ്ക് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











