ഭാമയെ താലിചാര്‍ത്തി അരുണ്‍! വിവാഹ ശേഷം അഭിനയിക്കുമോ? നടിയുടെ മറുപടി വൈറല്‍

By Midhun Raj

Recommended Video

വിവാഹശേഷം ഭാമ മാധ്യമങ്ങളോട് പറഞ്ഞത് | Actress bhama pressmeet | Oneindia Malayalam

മലയാളി പ്രേക്ഷകരുടെ ഇഷ്ട നായികമാരില്‍ ഒരാളായ ഭാമ വിവാഹിതയായിരിക്കുകയാണ്. ബിസിനസുകാരനായ അരുണാണ് നടിയെ താലി ചാര്‍ത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. നടിയുടെ വിവാഹ ചിത്രങ്ങളും വീഡിയോസുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

വിവാഹത്തില്‍ പങ്കെടുക്കാനായി നടന്‍ സുരേഷ് ഗോപി, മിയാ ജോര്‍ജ്ജ്, ഭാമയുടെ ആദ്യ നായകന്‍ വിനു മോഹന്‍, ഭാര്യ വിദ്യ തുടങ്ങിയവരും എത്തിയിരുന്നു. പ്രണയ വിവാഹമല്ലെന്നും അറേഞ്ച്ഡ് മാര്യേജാണെന്നും വിവാഹ ശേഷം മാധ്യമങ്ങളോട് ഭാമ പ്രതികരിച്ചു. വിവാഹ ശേഷം അഭിനയിക്കുമോ എന്ന ചോദ്യത്തിന് നല്‍കിയ മറുപടിയും ശ്രദ്ധേയമായി മാറിയിരുന്നു.

നിവേദ്യം എന്ന ലോഹിതദാസ്

നിവേദ്യം എന്ന ലോഹിതദാസ് ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറിയ താരമാണ് ഭാമ. തുടര്‍ന്ന് നിരവധി ശ്രദ്ധേയ സിനിമകളില്‍ നടി അഭിനയിച്ചിരുന്നു. നായികയായും സഹനടിയായുമൊക്കെ നടി തിളങ്ങിയിരുന്നു. മലയാളത്തിനൊപ്പം തന്നെ തമിഴ്,തെലുങ്ക്, കന്നഡ ഭാഷകളിലാണ് ഭാമ സജീവമായിരുന്നത്. അടുത്തിടെയാണ് തന്റെ വിവാഹത്തെക്കുറിച്ച് നടി വെളിപ്പെടുത്തിയിരുന്നത്.

ജനുവരിയില്‍ ആയിരിക്കും

ജനുവരിയില്‍ ആയിരിക്കും വിവാഹമെന്നും കോട്ടയത്ത് വെച്ചായിരിക്കും ചടങ്ങുകള്‍ നടക്കുകയെന്നും നടി അറിയിച്ചിരുന്നു. കൊച്ചിയില്‍ വെച്ച് റിസപ്ഷനും ഉണ്ടാകുമെന്ന് നടി പറഞ്ഞിരുന്നു. ചെന്നിത്തല സ്വദേശിയായ അരുണ്‍ കാനഡയിലാണ് പഠിച്ചത്. വിവാഹശേഷം കൊച്ചിയില്‍ സെറ്റിലാകാനുളള ഒരുക്കത്തിലാണ് അരുണുളളത്.

പ്രണയ വിവാഹമല്ലെന്നും

പ്രണയ വിവാഹമല്ലെന്നും വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച വിവാഹമാണെന്നും മാധ്യമങ്ങളോട് നടി പറഞ്ഞു. എന്റെ ജീവിതത്തിലെ എറ്റവും വലിയ സന്തോഷമുളള ദിവസമാണ് ഇന്ന്. നിങ്ങള്‍ എല്ലാവരും ഇവിടെ വന്നതില്‍ ഒരുപാട് ഒരുപാട് പറഞ്ഞറിയിക്കാന്‍ കഴിയാത്തത്ര നന്ദിയുണ്ടെന്നും നടി പറഞ്ഞു. എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും ഞങ്ങള്‍ക്കുണ്ടാവണമെന്നും നടി പറഞ്ഞു.

സിനിമയില്‍ ഇനി അഭിനയിക്കുമോ

സിനിമയില്‍ ഇനി അഭിനയിക്കുമോ എന്ന ചോദിച്ചപ്പോള്‍ ഭാമ അരുണിന്റെ മുഖത്തേക്ക് നോക്കുകയാണ് ചെയ്തത്. തുടര്‍ന്ന് പുളളിക്കാരിയുടെ ഇഷ്ടം പോലെ എന്ന് അരുണ്‍ മറുപടി നല്‍കി. 2007ലാണ് ഞാന്‍ സിനിമയില്‍ വന്നത്. തുടര്‍ന്ന് ഒരു ഒന്‍പത് വര്‍ഷം സിനിമയില്‍ ആക്ടീവായിരുന്നു. ആ സമയത്ത് പ്രേക്ഷകരില്‍ നിന്നും എനിക്ക് വലിയ സപ്പോര്‍ട്ടാണ് ലഭിച്ചത്. ഭാമ പറയുന്നു.

അതിന് എല്ലാവരോടും എപ്പോഴും

അതിന് എല്ലാവരോടും എപ്പോഴും കടപ്പെട്ടിരിക്കുന്നുവെന്നും നടി പറഞ്ഞു. എന്റെ ജീവിതത്തിലെ എറ്റവും പ്രധാനപ്പെട്ടൊരു ദിവസമാണിന്ന്. നിങ്ങളുടെ പ്രാര്‍ത്ഥനകളും സപ്പോര്‍ട്ടും ഇനിയും ഉണ്ടാവണമെന്നും നടി പറഞ്ഞു. 2020ല്‍ ഒരു പ്രോജക്ട് പ്രതീക്ഷിക്കാമോ എന്ന് ചോദിച്ചപ്പോള്‍ നല്ല നല്ല കഥാപാത്രങ്ങള്‍ വന്നാല്‍ എപ്പോഴായാലും ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്ന് നടി പറഞ്ഞു.

വിവാഹം ഉറപ്പിച്ചതിന് ശേഷമുളള പ്രണയം

വിവാഹം ഉറപ്പിച്ചതിന് ശേഷമുളള പ്രണയം പ്രത്യേക അനുഭവമാണെന്ന് അടുത്തിടെ നടി തുറന്നുപറഞ്ഞിരുന്നു. അരുണ്‍ എന്ന് പേരുളള സഹോദരി ഭര്‍ത്താവും പ്രതിശുത്ര വരനും ഒരുമിച്ച് പഠിച്ചവരും കുടുംബ സുഹൃത്തുക്കളുമാണ്. കാനഡയില്‍ തന്നെ ജോലി ചെയ്യുന്ന ഇരുവരും തമ്മിലുളള ബന്ധമാണ് അരുണിലേക്ക് തന്നെ അടുപ്പിച്ചതെന്നും ഭാമ തുറന്നുപറഞ്ഞിരുന്നു.

ഇതിനിടെ ഭാമ

ഇതിനിടെ ഭാമ പങ്കുവെച്ച വിവാഹ നിശ്ചയ ചിത്രങ്ങളും തരംഗമായി മാറിയിരുന്നു. ഇന്‍സ്റ്റഗ്രാം പേജിലാണ് അരുണിനൊപ്പമുളള ചിത്രങ്ങള്‍ നടി പങ്കുവെച്ചിരുന്നത്. അടുത്തിടെ ഭാമയുടെ സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കുവാനായി അരുണ്‍ എത്തിയിരുന്നു. ഫാഷന്‍ സിസൈനന്‍ ആന്‍ ആന്‍സി ആന്റണിയുടെ പിറന്നാള്‍ ആഘോഷത്തിലാണ് ഇരുവരും ഒന്നിച്ചെത്തിയത്.

അന്ന് ആദ്യമായിട്ടാണ്

അന്ന് ആദ്യമായിട്ടാണ് ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ ഭാമയും അരുണും ഒന്നിച്ചെത്തിയിരുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി സിനിമകളില്‍ അത്ര സജീവമല്ലായിരുന്നു ഭാമ. തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലാണ് താരത്തെ എല്ലാവരും കണ്ടത്. തന്റെ പുതിയ വിശേഷങ്ങളെല്ലാം പങ്കുവെച്ച് ഭാമ മിക്കപ്പോഴും എത്താറുണ്ട്. തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും അഭിനയിച്ച നടി നാല്‍പതിലധികം ചിത്രങ്ങളില്‍ തന്റെ കരിയറില്‍ അഭിനയിച്ചിട്ടുണ്ട്.

വീഡിയോ

Read more about: bhama ഭാമ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X