ജീവിതത്തില്‍ എന്ത് ചെയ്യണമെന്നറിയാതെ ഒറ്റപ്പെട്ടു!! ജീവിതം മാറിയ നിമിഷത്തെ കുറിച്ച് ഭാമ

മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ ഭാഷകളിലും ഭാമ സജീവമായിരുന്നു.

2007 ൽ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് ചുവട് വെച്ച താരമായിരുന്നു ഭാമ. നിവേദ്യം എന്ന ചിത്രത്തിലെ സത്യ ഭാമ എന്ന കഥാപാത്രം ഭാമയുടെ കരിയറിൽ തന്നെ വൻ ബ്രേക്ക് സമ്മാനിച്ചിരുന്നു. ഒറ്റ ചിത്രം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയതാരമായി ഉയർന്നിരുന്നു. പിന്നീട് മലയാള സിനിമയിലെ നായിക സ്ഥാനത്തേയ്ക്കുളള താരത്തിന്റെ വളർച്ച വളരെ വേഗത്തിലുളളതായിരുന്നു.

മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ ഭാഷകളിലും ഭാമ സജീവമായിരുന്നു. മലയാളത്തെ കൂടാതെ കന്നട ചിത്രങ്ങളിലായിരുന്നു ഭാമ സജീവമായത്. മികച്ച ഒരുപിടി ചിത്രങ്ങൾ ചെയ്യാൻ ഭാമയ്ക്ക് കഴിഞ്ഞിരുന്നു. മലയാളത്തിലെ യുവതാരങ്ങളുടെ ഭാഗ്യനായികയായിരുന്നു ഭാമ. മലയാള സിനിമയിൽ സജീവമായിരുന്ന താരം പെട്ടെന്ന് അപ്രതീക്ഷമാകുകയായിരുന്നു. നിരവധി കഥകൾ ഭാമയെ കുറിച്ച് ഉയർന്ന് വന്നിരുന്നു. താരം ഒട്ടും ഫ്രണ്ടലി അല്ലയെന്നാണ് സിനിമ ഇൻസ്ട്രിയിൽ നിന്ന് കേൾക്കുന്നത്. എന്നാൽ ഇതിനെ കുറിച്ചും തന്ഡറെ ജീവിതത്തിൽ നടന്ന മറക്കാനാവാത്ത സംഭവത്തെ കുറിച്ചും താരം തന്നെ വെളിപ്പെടുത്തുകയാണ്. മാതൃഭൂമി സ്റ്റാർ ആന്റ് സ്റ്റൈൽ മാഗസീനു നൽകിയ അഭിമുഖത്തിലാണ് താരം ഇതിനെ കുറിച്ച് വെളിപ്പെടുത്തിയത്.

അച്ഛന്റെ മരണം

അച്ഛന്റെ മരണം

മാതൃഭൂമി സ്റ്റാർ ആന്റ് സ്റ്റൈലിനു നൽകിയ അഭിമുഖത്തിലാണ് താരം തന്റെ ജീവിതത്തിൽ സംഭവിച്ച ഒറ്റപ്പെടലിനെ കുറിച്ച് മനസ്സ് തുറന്നത്. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു അച്ഛൻ മരിക്കുന്നത്. മൂന്ന് പെൺകുട്ടികളും അമ്മയും ജീവിതത്തിൽ എന്ത് ചെയ്യണമെന്ന് അറിയാതെ ഒറ്റപ്പെട്ടിരുന്നു. ആ അവസരത്തിൽ അമ്മയുടെ വത്സല്യമെന്നും ഞങ്ങൾ അനുഭവിച്ചിരുന്നില്ല. മൂന്ന് പെൺകുട്ടികളേയും പഠിപ്പിച്ച് വളർത്താനുളള പ്രഷറിലായിരുന്നു അമ്മ. അതുകൊണ്ട് തന്നെ വൈകുന്നേരും ആറ് മണിക്കു ശേഷം വീട്ടിൽ നിന്ന പുറത്തു പോകാനുളള അനുവാദം തങ്ങൾക്ക് ഇല്ലായിരുന്നു.

ജീവിതത്തിൽ ബോൾഡായത്

ജീവിതത്തിൽ ബോൾഡായത്

ഞങ്ങളുടേത് വളരെ റിസർവ്ഡായി ഒരു ജീവിതമായിരുന്നു. എന്നാൽ ഈ റിസർവ്ഡ് ജീവിതമായിരുന്നു പിന്നീട് തങ്ങളെ ബോൾഡാക്കിയതെന്നും ഭാമ പറയുന്നുണ്ട്. അത് നേരിട്ട പല സാഹചര്യങ്ങളുമാണ് തങ്ങളെ ബോൾഡാക്കാൻ പഠിപ്പിച്ചത്. ഇതോട് കൂടി ഏത് പ്രതിസന്ധികളേയും സംയമനത്തോടെ നേരിടാൻ പ്രേരണയായെന്നും ഭാമ കൂട്ടിച്ചേർത്തു.

നിവേദ്യത്തിന്റെ സെറ്റ് പേലെയാകില്ല

നിവേദ്യത്തിന്റെ സെറ്റ് പേലെയാകില്ല

ജീവിത്തിന്റെ യാഥാർഥ്യം അറിഞ്ഞു കൊണ്ടാണ് സിനിമയിൽ എത്തിയത്. നിവേദ്യത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ് പാക്ക്അപ്പ് ചെയ്യുമ്പോൾ സംവിധായകൻ ലോഹിതദാസ് തങ്ങളെ എല്ലാവരേയും വിളിച്ച് ഒരു കാര്യം പറഞ്ഞു. സിനിമയിൽ മുന്നോട്ട് പോകുമ്പോൾ ശ്രദ്ധിക്കണം. ഈ സെറ്റ് പോലെയായിരിക്കില്ല മറ്റ് സിനിമ സെറ്റുകൾ. എല്ലാവരിൽ നിന്നും സുരക്ഷയും അകലവും വെച്ചു വേണം മുന്നോട്ട് പോകുവാൻ. അത് തനിയ്ക്ക് വലിയ പാഠമായിരുന്നെന്നും ഭാമ പറ‍ഞ്ഞു.

ഭാമ ഒട്ടും ഫ്രണ്ടലിയല്ല

ഭാമ ഒട്ടും ഫ്രണ്ടലിയല്ല

സിനിമ ഇൻസ്ട്രിൽ നിന്ന് കേട്ടു വരുന്നതാണ്. ഭാമ ഒട്ടും ഫ്രണ്ടലി അല്ലെന്നുളള സംഭാഷണം. ഭാമ ഫ്രണ്ടലി അല്ലെന്നുള്ള ചീത്തപ്പേര് മാത്രമാണ് തനിയ്ക്ക് ഇതുവരെ കേൾക്കേണ്ടി വന്നിട്ടുളളുവെന്നും താരം പറഞ്ഞു. അതേസമയം ഭാമയുടെ പെരുമാറ്റത്തിനെ കുറിച്ച് നിരവധി കഥകൾ ഉയർന്നിരുന്നു. സ്പോർട്ടിലുള്ള താരത്തിന്റെ പ്രതികരണം പല അവസരത്തിലും വാർത്തയായിരുന്നു.

 സംവിധായകനെ തല്ലി

സംവിധായകനെ തല്ലി

കന്നട സിനിമ സെറ്റിൽവെച്ച് ഒരു സംവിധായകൻ ഭാമയോട് അപമര്യദയായി പെരുമാറിയെന്നും ഇതിനെ തുടർന്ന് താരം അയാളെ തല്ലിയെന്നും ചില തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ പുറത്തു വന്ന സംഭവം മുഴുവനും ശരിയായിരുന്നില്ല. വാർത്ത വൈറലായതോടെ പ്രതികരണവുമായി ഭാമ തന്നെ രംഗത്തെത്തിയിരുന്നു. തല്ലി എന്നത് സത്യമാണെന്നും എന്നാൽ ഉണ്ടായത് വേറെ ചില സംഭവമായിരുന്നെന്നും താരം പറഞ്ഞു.

തല്ലി എന്നത് സത്യം

തല്ലി എന്നത് സത്യം

നടക്കാൻ ഇറങ്ങിയപ്പോൾ ദേഹത്ത് ആരോ വന്ന് തട്ടുന്നതു പോലെ തോന്നി. ഉടൻ തന്നെ എന്താ ടാ നീ കാണിച്ചത് എന്ന് ചേദിച്ചു കൊണ്ട് അയാളുടെ മുഖത്ത് അടിക്കുകയായിരുന്നു. തല്ല് കൊടുത്തത് കൂടാതെ ഞാൻ ബഹളം വെച്ച് ആളുകളേയും കൂട്ടി. എന്റെ ബഹളം കേട്ട് സംവിധായകനും ക്യാമറമാനും അവിടെ ഓടിയെത്തുകയായിരുന്നു. അല്ലാതെ അദ്ദേഹം എന്നോട് മോശമായി പെരുമാറുകയല്ലായിരുന്നുവെന്നും ഭാമ പറഞ്ഞു. അപമര്യദയായി പെരുമാറിയെന്ന് ആരോപിച്ച് ഞാൻ സംവിധായകനെ ഒരിക്കൽ പോലും തല്ലിയിട്ടില്ലെന്നും മുൻപെരിക്കൽ ഭാമ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X