പതിനെട്ടാം വയസിലെ ചിത്രവുമായി ഭാമ! കമന്റുകളുമായി വീണാ നായരും ദിവ്യാ ഉണ്ണിയും

By Prashant V R

മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ നായികമാരില്‍ ഒരാളാണ് നടി ഭാമ. നിവേദ്യം എന്ന ലോഹിതദാസ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും തിളങ്ങിയിരുന്നു. നായികയായും സഹനടിയായുമൊക്കെയാണ് ഭാമ ഇന്‍ഡസ്ട്രിയില്‍ സജീവമായിരുന്നത്. ഈ വര്‍ഷമാദ്യം ആയിരുന്നു നടിയുടെ വിവാഹം നടന്നത്. ഭാമയുടെ വിവാഹ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറിയിരുന്നു. വിവാഹ ശേഷവും തന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം താരം എത്താറുണ്ട്.

bhama

ഭാമയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രം പോസ്റ്റും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇത്തവണ പതിനെട്ടാം വയസിലുളള ഒരു ഫോട്ടോ പങ്കുവെച്ചാണ് നടി എത്തിയിരിക്കുന്നത്. പതിനെട്ടാം വയസ്സില്‍ എന്ന് മാത്രമാണ് ഭാമ ചിത്രത്തിന് ക്യാപ്ഷനായി നല്‍കിയിരിക്കുന്നത്. ഭാമയുടെ ചിത്രത്തിന് പിന്നാലെ കമന്റുകളുമായി സഹതാരങ്ങളും ആരാധകരും എത്തിയിരുന്നു.

Recommended Video

Nithya Mammen exclusive interview | FilmiBeat Malayalam

മിസ് ബ്യൂട്ടിഫുള്‍ എന്നാണ് ഗായിക മഞ്ജരി ഭാമയുടെ ചിത്രത്തിന് താഴെ കുറിച്ചിരിക്കുന്നത്. ചുന്ദരി പെണ്ണെ എന്ന് ബിഗ് ബോസ് താരം വീണാ നായരും കുറിച്ചിരിക്കുന്നു. ആ കണ്ണുകള്‍ എന്നാണ് ദിവ്യാ ഉണ്ണി ഭാമയുടെ ചിത്രത്തിന് താഴെ കുറിച്ചിരിക്കുന്നത്. ഇവര്‍ക്കൊപ്പം ശാലിന്‍ സോയ, അഭയ ഹിരണ്‍മയി, മുക്ത, വിഷ്ണുപ്രിയ, സരയൂ മോഹന്‍, മാളവിക സി മേനോന്‍, പ്രിയങ്കാ നായര്‍, റിമി ടോമി തുടങ്ങിയ താരങ്ങളും കമന്റുമായി എത്തിയിരുന്നു.

അരങ്ങേറ്റ ചിത്രത്തിന് പിന്നാലെയാണ് തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ഭാമ തിളങ്ങിയിരുന്നത്. നിവേദ്യത്തിലെ പ്രകടനം നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. ലോഹിതദാസിന്റെ സംവിധാനത്തില്‍ 2007 ലായിരുന്നു നിവേദ്യം പുറത്തിറങ്ങിയത്. വിനു മോഹനായിരുന്നു ചിത്രത്തില്‍ ഭാമയുടെ നായകനായി എത്തിയത്. നെടുമുടി വേണു, ഭരത് ഗോപി, എബി പദ്മകുമാര്‍, അപര്‍ണാ നായര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു നിവേദ്യം.

2016ല്‍ പുറത്തിറങ്ങിയ മറുപടി എന്ന ചിത്രമാണ് ഭാമയുടെതായി ഒടുവില്‍ ശ്രദ്ധേയമായ ചിത്രം. റഹ്മാന്‍ നായകനായ ചിത്രം വിഎം വിനുവായിരുന്നു സംവിധാനം ചെയ്തത്. കന്നഡത്തില്‍ രാഗാ എന്ന ചിത്രവും നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങി. മലയാളം കഴിഞ്ഞാല്‍ കന്നഡ സിനിമകളിലായിരുന്നു നടി കൂടുതല്‍ അഭിനയിച്ചിരുന്നത്. അഞ്ചിലധികം കന്നഡ സിനിമകളില്‍ ഭാമ തന്റെ കരിയറില്‍ അഭിനയിച്ചിരുന്നു.

Read more about: bhama
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X