ഒറ്റമന്ദാരത്തില്‍ ഭാമ 15കാരിയായ ഗര്‍ഭിണി?

By Meera Balan

കൊച്ചി: യഥാര്‍ത്ഥ സംഭവങ്ങള്‍ പലപ്പോഴും സിനിമയ്ക്ക് വിഷയമാകാറുണ്ട്. എന്നാല്‍ കഥയില്‍ പലയിടത്തും കൂട്ടിച്ചേര്‍ക്കലുകളും വെട്ടിത്തിരുത്തലുകളും നടത്തിയാവും ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. എന്നാല്‍ ഒരു യാഥാര്‍ത്ഥ സംഭവം അധികം വളച്ചൊടിയ്ക്കലുകള്‍ ഇല്ലാതെ തന്നെ ബിഗ് സ്‌ക്രീനില്‍ എത്തിയ്ക്ഗകാനൊരുങ്ങുകയാണ് രാജേഷ് മങ്കര. ഒരു മാഗസിനില്‍ വായിച്ച ലേഖനമാണ് ഒറ്റമന്ദാരം എന്ന പേരില്‍ അദ്ദേഹം സിനമയാക്കുന്നത്. ചിത്രത്തിനല്‍ 15കാരിയായ നായികയായി അഭിനയിക്കുന്നത് ഭാമയാണ്.

ആന്ധ്രാപ്രദേശില്‍ നടന്ന ഒരു സംഭവമാണ് കഥയ്ക്ക് ആധാരമായത്. സഹോദരിയ്ക്ക് കുഞ്ഞിനെ ഗര്‍ഹബം ധരിയ്ക്കാന്‍ കഴിലില്ലാത്തതിനാല്‍ അവരുടെ അനിയത്തിയായ 15കാരിയ്ക്ക് സഹോദരി ഭര്‍ത്താവിനൊപ്പം കഴിയേണ്ടി വരുന്നൂ. കുടുംബ നിലനിര്‍ത്തുന്നതിന് വേണ്ടി പെണ്‍കുട്ടി സഹോദരിയുടെ ഭര്‍ത്താവില്‍ നിന്ന് ഗര്‍ഭം ധരിയ്ക്കുന്നതിന് നിര്‍ബന്ധിതയാകുന്നു. പഠനവും ജീവിതവും ഉപേക്ഷിച്ചിറങ്ങുന്ന പെണ്‍കുട്ടി എന്നാല്‍ വിധിയ്ക്ക് മുന്നില്‍ പതറുന്നു. പെണ്‍കുട്ടി ഗര്‍ഭിണയായ ശേഷം സഹോദരീ ഭര്‍ത്താവ് മരിയ്ക്കുന്നു.ഇതോടെ കുട്ടിയുടെ ജീവിതം ദുരിത പൂര്‍ണമാകുന്നു.

Bhama, Ottamandaram

ഈ ഒരു സംഭവമാണ് രാജേഷ് മങ്കര സിനിമയാക്കുന്നത്. ഭാമയാണ് 15കാരിയുടെ വേഷത്തില്‍ എത്തുന്നത്. സജിതാമഠത്തില്‍ ആണ് ഭാമയുടെ ചേച്ചിയുടെ വേഷത്തില്‍ അഭിനയിക്കുന്നത്. ചേച്ചിയുടെ ഭര്‍ത്താവായി അഭിനയിക്കുന്നത് നന്ദുവാണ്. യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് വ്യത്യസ്ഥമായി അനിയത്തി പ്രസവിയ്ക്കുന്ന കുഞ്ഞിനെ ചേച്ചി ഏറ്റെടുക്കുകയും സ്‌കൂളില്‍ പോകാന്‍ അനുവദിയ്ക്കുകയും ചെയ്യുന്നതായാണ് ഒറ്റമന്ദാരത്തില്‍ സംവിധായകന്‍ പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X