»   » ഭാവനയുടെ ചിത്രത്തില്‍ ഭാമയുടെ പാട്ട്

ഭാവനയുടെ ചിത്രത്തില്‍ ഭാമയുടെ പാട്ട്

Posted By:
Subscribe to Filmibeat Malayalam
അഭിനയത്തോടൊപ്പം സംഗീതത്തെ പ്രണയിക്കുകയും ഗായികമാരായി മാറുകയും ചെയ്ത നടിമാര്‍ മലയാളത്തിലുണ്ട്. മംമ്ത മോഹന്‍ദാസും രമ്യ നമ്പീശനുമെല്ലാം ഇക്കൂട്ടത്തില്‍പ്പെടുന്നവരാണ്. ഇതിന് പിന്നാലെ മറ്റൊരു താരം കൂടി മലയാളത്തില്‍ നിന്നും പിന്നണിഗായികായി ഉയരുയാണ്, ഭാമ.

നിവേദ്യത്തിലൂടെ നടിയായി മാറിയ ആല്‍ബങ്ങളിലും മറ്റും പാടിയിട്ടുണ്ടെങ്കിലും ഇതാദ്യമായിട്ടാണ് ചലച്ചിത്രപിന്നണിഗായികയാവുന്നത്. മമ്മി സെഞ്ചുറിയുടെ ത്രിഡി ചിത്രം മ്യാവൂ മ്യൂവൂ കരിമ്പൂച്ചയിലാണ് ഭാമ പാടുന്നത്. അന്തരിച്ച ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുടെ മകന്‍ ദിനനാഥ് ആണ് ഭാമ പാടുന്ന വാട്ടിന്റെ രചയിതാവ്. ദിനനാഥിന്റെ അരങ്ങേറ്റചിത്രമാണ് ഇത്.

ഭാമയുടെ ഗുരുവായൂരപ്പഭക്തിഗാനം കേട്ട നിര്‍മാതാവ് മമ്മി സെഞ്ചുറിയാണ് സിനിമയില്‍ പാടാന്‍ ക്ഷണിച്ചത്.  ചിത്രയും റിമി ടോമിയും ഉള്‍പ്പെടുന്ന ഗായികാനിരയിലാണ് ചിത്രത്തില്‍ ഭാമയുടെ പേരും. ദിനനാഥിന്റെ വരികള്‍ക്ക് ഈണമിട്ടത് ഷഫീഖ് റഹ്മാനാണ്. ബാലതാരങ്ങള്‍ പ്രധാനവേഷം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ജനുവരി 20ന് ആരംഭിക്കും. സലിം കുമാര്‍, ഭാവന തുടങ്ങിയവര്‍ ചിത്രത്തിലഭിനയിക്കുന്നുണ്ട്.

ഏഷ്യാനെറ്റിലെ പ്രമുഖ റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാര്‍ സിങ്ങറില്‍ മത്സരാര്‍ത്ഥിയായി സെലക്ഷന്‍ കിട്ടിയപ്പോഴാണ് ഭാമയ്ക്ക് നിവേദ്യത്തലഭിനയിക്കാനായി ലോഹിതദാസിന്റെ ക്ഷണം വന്നത്. നിവേദ്യത്തിലഭിനയിച്ചില്ലായിരുന്നെങ്കില്‍ സംഗീതം മാത്രമാകുമായിരുന്നു തന്റെ വഴിയെന്ന് ഭാമ പലപ്പോഴും അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്.

English summary
Actress Bhama is turning as a playback singer for a 3D film which is starring Salim Kumar and Bhavana,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam