മംമ്‌തയ്‌ക്കു പിന്നാലെ ഭാമയും ഗായികയാകുന്നു
മലയാളത്തില്‍ രക്ഷ കിട്ടാതെ തമിഴിലും തുടര്‍ന്ന് തെലുങ്കിലുമെത്തിയ മംമ്‌ത അഭിനേത്രിയെന്ന് പേരെടുക്കുന്നതിന് മുമ്പേ താനൊരു ഗായികയാണെന്ന് അവിടെ തെളിയിച്ചിരുന്നു. മംമ്‌ത ആലപിച്ച ഗാനങ്ങള്‍ തെലുങ്കില്‍ സൂപ്പര്‍ ഹിറ്റാകുകയും ചെയ്‌തു.
ഇപ്പോഴിതാ മറ്റൊരു നടി കൂടി മംമ്‌തയുടെ പാത പിന്തുടര്‍ന്ന് സിനിമയില്‍ പാടാനൊരുങ്ങുന്നു. നിവേദ്യത്തിലൂടെ വെള്ളിത്തിരയിലെത്തിയ ഭാമയാണ് അഭിനയത്തിനൊപ്പം ആലാപന രംഗത്തും അരക്കൈ നോക്കാനൊരുങ്ങുന്നത്.
പുതുമുഖ സംവിധായകനായ പ്രസാദ് പ്രഭാകര്‍ സംവിധാനം ചെയ്യുന്ന ബൈക്ക് എന്ന ചിത്രത്തിലാണ് ഭാമ പാടിയിട്ടുള്ളത്.
'കണ്ണില്‍ കണ്ണില്‍' എന്നു തുടങ്ങുന്ന ഗാനം രചിച്ചിരിയ്‌ക്കുന്നത് എറണാകുളം ലോ കോളെജിലെ കൈരളിയെന്ന വിദ്യാര്‍ഥിയാണ്. ഗാനത്തിന് രാഹുല്‍ രാജാണ് ഗാനത്തിന് ഈണം പകര്‍ന്നിരിയ്‌ക്കുന്നത്. ഒരു മോട്ടോര്‍ റെയ്‌സിന്റെ പശ്ചാത്തലത്തിലാണ് ബൈക്കിന്റെ കഥ വികസിയ്‌ക്കുന്നത്.
ജോര്‍ജ്ജ് കിത്തു സംവിധാനം ചെയ്യുന്ന നായികാ പ്രധാന്യമുള്ള സ്വപ്‌നങ്ങളില്‍ ഹെയ്‌സല്‍ മേരി, വണ്‍വെ ടിക്കറ്റ്, ഷാജി കൈലാസിന്റെ തമിഴ് ചിത്രമായ എല്ലാം അവന്‍ സെയ്യല്‍ എന്നീ ചിത്രങ്ങളാണ് ഭാമയുടെതായി പുറത്തിറങ്ങാനുള്ളത്.


Click it and Unblock the Notifications