ഭാമയ്‌ക്കെത്ര വയസായി?
സിനിമാതാരങ്ങള്‍ പലരും തങ്ങളുടെ യഥാര്‍ത്ഥ പ്രായം പുറത്തുപറയാന്‍ ഇഷ്ടപ്പെടുന്നവരല്ല. എന്നും പതിനെട്ടിന്റെയും ഇരുപത്തിയഞ്ചിന്റെയും തിളക്കത്തിലാണ് തങ്ങളെന്ന് വരുത്തിത്തീര്‍ക്കാന്‍ പലരും ശ്രമിക്കാറുണ്ട്. എന്നാല്‍ നടി ഭാമ അക്കൂട്ടത്തിലല്ല സ്വന്തം പ്രായം തുറന്നു പറയാന്‍ ഭാമയ്ക്ക് ഒരു മടിയുമില്ല. എന്നാല്‍ തന്റെ പ്രായം കൂട്ടിപ്പറയുന്ന വിക്കിപീഡിയയോട് ഭാമയ്ക്ക് അല്‍പം വിരോധമുണ്ട്.
കഴിഞ്ഞ ദിവസം ഷൂട്ടിങ് ലൊക്കേഷനില്‍ വച്ച് ഭാമയുടെ പിറന്നാള്‍ ആഘോഷിച്ചത് വാര്‍ത്തയായിരുന്നു. സഹതാരങ്ങളെല്ലാം ചേര്‍ന്ന് കേക്കുമുറിയും മറ്റുമായി പിറന്നാളാഘോഷം ഗംഭീരമാക്കി. ഭാമ ഇതിന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കിലും മറ്റും പോസ്റ്റ് ചെയ്യുകയും ചെയ്തു.

താന്‍ ഇരുപത്തിയഞ്ചാം പിറന്നാള്‍ ആഘോഷിച്ചുവെന്ന കുറിപ്പോടെയാണ് ഭാമ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ ഇതിന് പിന്നാലെ ഭാമയുടെ പ്രായം സംബന്ധിച്ച സംശയങ്ങളും ഉയര്‍ന്നു. ഇതിന് കാരണം വിക്കി പീഡിയയാണ്. വിക്കിപീഡിയയില്‍ ചേര്‍ത്തതുപ്രകാരം ഭാമയ്ക്ക് 26 വയസായി. എന്നാല്‍ ഭാമ പറയുന്നത് തനിയ്ക്ക് 26 ആയിട്ടില്ലെന്നും 25വയസ്സാണെന്നുമാണ്. വിക്കിപീഡിയ തെറ്റായ വിവരം നല്‍കിയതില്‍ തനിയ്ക്ക് ഖേദമുണ്ടെന്നും ഭാമ പറയുന്നു.
വിക്കിപീഡിയയില്‍ തെറ്റായ വിവരം നല്‍കിയതുമൂലം ജനങ്ങള്‍ക്കിടയില്‍ തന്റെ പ്രായംബന്ധിച്ച് നില്‍ക്കുന്ന സംശയം മാറ്റാനായി ഇക്കാര്യവും ഭാമ ഫേസ്ബുക്കില്‍ കുറിച്ചു. തനിയ്ക്ക് ഇരുപത്തിയഞ്ചേ ആയിട്ടുള്ളുവെന്ന് പറഞ്ഞ ഭാമ എല്ലാവരും തനിയ്ക്കുവേണ്ടി പ്രാര്‍ത്ഥിയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.


Click it and Unblock the Notifications











