ഭാമ വീണ്ടും പഴയ സ്‌കൂളില്‍ ഓര്‍മകള്‍ അയവിറക്കുന്നു
ഒരുവട്ടം കൂടിയെന്‍ ഓര്‍മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം....പഠിച്ച സ്‌കൂളിന്റെ പടിക്കെട്ടുകള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കയറുമ്പോള്‍ അറിയാതെ മനസ്സില്‍ ഈ പാട്ട് മൂളിപ്പോകും. കഴിഞ്ഞ ദിവസം ഭാമയും ആ പടികള്‍ കേറുമ്പോള്‍ ഈ പാട്ട് പാടിയിട്ടുണ്ടാവുമോ...
സിനിമാ തിരക്കുകള്‍ക്കിടയില്‍ ഒരു ദിവസം ഭാമ താന്‍ പഠിച്ച സ്‌കൂളിലേക്ക് ഒരു മടക്കയാത്ര നടത്തി. പഠിപ്പിച്ച പഴയ ടീച്ചര്‍മ്മാര്‍ക്കൊപ്പം നിന്ന് ഫോട്ടോകളും മറ്റും എടുത്ത് ഭാമ ഫേസ്ബുക്കില്‍ പോസ്റ്റി.

ഫോട്ടോയ്ക്ക് മുകളില്‍ ഭാമ എഴുതി 'ഏഴു വര്‍ഷങ്ങള്‍... ജീവിതത്തില്‍ മാറ്റങ്ങള്‍ ഏറെ സംഭവിച്ചിട്ടും ഇന്ന് എന്റെ സ്‌കൂള്‍ മതില്‍കെട്ടിനു ഉള്ളില്‍ എത്തിയപ്പോള്‍ ഞാന്‍ വീണ്ടും കുട്ടിയായി.. കോട്ടയം മണര്‍കാട് സൈന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, എന്നെ ഞാനാക്കിയ എന്റെ സ്വന്തം സ്‌കൂള്‍..
അതിഥിയായെത്തി കുട്ടികള്‍ക്ക് മുന്നില്‍ രണ്ടു വാക്ക് പറഞ്ഞപ്പോഴും അവര്‍ക്കിടയില്‍ ഞാന്‍ തിരഞ്ഞത് എന്റെ പഴയ ഓര്‍മകളെ ആയിരുന്നു.. ഞാന്‍ വീണ്ടും എന്റെ ഗുരുക്കന്മാരുടെ വാല്‍സല്യതിലെക്കും സംരക്ഷനതിലേക്കും തിരികെ എത്തിയ പോലെ..


Click it and Unblock the Notifications











