കട്ടിക്കണ്ണടയും യൂണിഫോമുമായി ഭാമയുടെ പുത്തന്‍ ലുക്ക്
കരയിലേയ്ക്ക് ഒരു കടല്‍ ദൂരം എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ വിനോദ് ഒരുക്കുന്ന ഒറ്റമന്ദാരം എന്ന ചിത്രത്തില്‍ നടി ഭാമയ്ക്ക് പുത്തന്‍ ലുക്ക്. ചിത്രത്തില്‍ പതിനഞ്ചാം വയസില്‍ ഗര്‍ഭം ധരിയ്ക്കുന്ന സ്‌കൂള്‍ കുട്ടിയായ കഥാപാത്രത്തെയാണ് ഭാമ അവതരിപ്പിക്കുന്നത്.
കട്ടിഫ്രെയിമുള്ള കണ്ണടയും പിന്നിയിട്ട് മടക്കിക്കെട്ടിയ മുടിയും യൂണിഫോമുമെല്ലാമായി ഒരു ഗീക്ക് ലുക്കിലാണ് ചിത്രത്തില്‍ ഭാമയെ കാണാന്‍ കഴിയുക. ഒറ്റമന്ദാരത്തിലെ ഭാമയുടെ ചിത്രങ്ങള്‍ കാണുമ്പോള്‍തന്നെ പറയാന്‍ കഴിയും ഇന്നേ വരെ ഒരു ചിത്രത്തിലും കാണാത്തലുക്ക് തന്നെയാണ് ഭാമയ്ക്ക് ഈ ചിത്രത്തിലെന്ന്.
ആന്ധ്ര പ്രദേശിലുള്ള ഒരു കുടുംബത്തില്‍ നടന്ന യഥാര്‍ത്ഥ കഥയെ അടിസ്ഥാനപ്പെടുത്തിയാണ് വിനോദ് ഒറ്റമന്ദാരം ഒരുക്കുന്നത്. അമ്മയാകാന്‍ കഴിയാത്ത മൂത്ത സഹോദരിയ്ക്കുവേണ്ടി സഹോദരീ ഭര്‍ത്താവില്‍ നിന്നും ഗര്‍ഭിണിയാകേണ്ടിവരുന്ന സ്‌കൂള്‍ കുട്ടിയാണ് ചിത്രത്തില്‍ ഭാമ. സജിതാ മഠത്തിലാണ് മൂത്ത സഹോദരിയുടെ വേഷം ചെയ്യുന്നത്. സഹോദരി ഭര്‍ത്താവായി നന്ദുവാണ് അഭിനയിക്കുന്നത്.
ചെറുപ്രായത്തില്‍ സഹോദരീഭര്‍ത്താവില്‍ നിന്നും ഗര്‍ഭിണിയാകേണ്ടിവരുകയും അമ്മയാവുകയും ചെയ്യുന്ന പെണ്‍കുട്ടിയുടെ മാനസികവും ശാരീരികവുമായ പ്രതിസന്ധികളുടെ കഥയാണ് ചിത്രം. മാധ്യമപ്രവര്‍ത്തകനായ അജയ് മുത്താനയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.
നാഗര്‍കോവിലിലാണ് ചിത്രത്തിന്‍റെ ഷൂട്ടിങ് നടക്കുന്നത്. നേരത്തേ സെല്ലുലോയ്ഡില്‍ അഭിനയിച്ച നന്ദിനിയെയാണ് ഈ വേഷത്തിന് വേണ്ടി തീരുമാനിച്ചിരുന്നത്. എന്നാല്‍ അവസാനം ഭാമയ്ക്ക് നറുക്കുവീഴുകയായിരുന്നു. എന്തായാലും ഭാമയുടെ കരിയറിലെ മികച്ച വേഷങ്ങളില്‍ ഒന്നായിരിക്കും ഒറ്റമന്ദാരത്തിലേതെന്ന കാര്യത്തില്‍ സംശയമില്ല.


Click it and Unblock the Notifications












