ജയസൂര്യയുടെ ഭാഗ്യജോഡി ഭാമയോ

By Aswathi

ജയസൂര്യയ്ക്ക് ഒരു ബ്രേക്ക് കിട്ടിയ സിനിമയായിരുന്നു സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത ഇവര്‍ വിവാഹിതരായാല്‍. സഹ നടനായും വില്ലന്‍ വേഷങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നെങ്കിലും നായകനെന്ന നിലയില്‍ ജയസൂര്യയ്ക്ക് നല്ലൊരു ബ്രേക്ക് കിട്ടിയ ചിത്രം 'ഇവര്‍ വിവാഹിതരായാല്‍' എന്നതു തന്നെയാണെന്ന് പറയാം. ഈ വിജയത്തിന് ഒരു കാരണം ആ ജോഡിയായിരുന്നു.

ഭാമ, ജയസൂര്യ കെമിസ്ട്രി വര്‍ക്കൗട്ടായി. തുടര്‍ന്ന് ജനപ്രിയന്‍ എന്ന ചിത്രത്തിലും ഈ വിജയം ആവര്‍ത്തിച്ചു. ബോബന്‍ സാമുവലായിരുന്നു സംവിധായകന്‍. 101 വെഡ്ഡിങ് എന്ന ചിത്രത്തിലും ഭാമ തന്നെയായിരുന്നു ജയസൂര്യയുടെ നായിക.

bhama-jayasurya

ഇപ്പോഴിതാ ഈ ഭാഗ്യ ജോഡികള്‍ വീണ്ടും ഒന്നിക്കുന്നു. അക്കു അക്ബര്‍ സംവിധാനം ചെയ്യുന്ന 'മത്തായി കുഴപ്പക്കാരനല്ല' എന്ന ചിത്രത്തിലൂടെ ഭാമ ജയസൂര്യയ്ക്ക് വീണ്ടും നായികയാകുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഭാമയ്ക്കും ജയസൂര്യയ്ക്കും പുറമെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ലക്ഷ്മി ഗോപാലസ്വാമിയും ചിത്രത്തിലെത്തുന്നു. മത്തായി എന്ന ടൈറ്റില്‍ കഥാപാത്രമായെത്തുന്നത് ജയസൂര്യയാണ്. തൃശ്ശൂരിലെ ഒരു ഓട്ടോഡ്രൈവറാണ് മത്തായി. അപ്പോത്തിക്കിരി, ലാല്‍ ബഹദൂര്‍ ശാസ്ത്രി എന്നിവയാണ് ജയസൂര്യയുടെ പുതിയ ചിത്രങ്ങള്‍

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X