മേനി പ്രദര്ശനത്തിനില്ലെന്ന് ഭാമ
പണവും പ്രശസ്തിയും ലക്ഷ്യമിട്ട് തമിഴില്‍ തുണിയഴിക്കാന്‍ മടിയില്ലാത്ത നടിമാരില്‍ നിന്ന് വ്യത്യസ്‌തയാകുകയാണ് ഭാമ.
നിവേദ്യത്തിലൂടെ ലോഹിതദാസ് കണ്ടെത്തിയ താരം ഇപ്പോള്‍ മലയാളത്തിനൊപ്പം തമിഴിലും ഒരു പോലെ സാന്നിധ്യം വെളിപ്പെടുത്തി കഴിഞ്ഞു. ഷാജി കൈലാസിന്റെ തമിഴ് ചിത്രമായ 'എല്ലാം അവന്‍ ശെയ്‌വേനി'ലെ അഭിനയം പൂര്‍ത്തിയാക്കിയ ഭാമയുടെ അടുത്ത മലയാള ചിത്രം 'സ്വപ്‌നങ്ങളില്‍ ഹെയ്‌സല്‍ മേരി'യാണ്.
തമിഴില്‍ നിന്ന് ഒട്ടേറെ അവസരങ്ങള്‍ താരത്തെ തേടിയെത്തുന്നുണ്ടെങ്കിലും ചൂടന്‍ രംഗങ്ങളില്‍ അഭിനയിക്കണമെന്ന നിബന്ധനകള്‍ താരത്തെ പിന്നോട്ടടിപ്പിയ്‌ക്കുകയാണ്. ഗ്ലാമറിന്റെ പേരില്‍ ഒട്ടുമുക്കാല്‍ അവസരങ്ങളും തനിയ്‌ക്ക് ഒഴിവാക്കേണ്ടി വന്നുവെന്ന് ഭാമ തന്നെ വെളിപ്പെടുത്തുന്നു. ഏറ്റവുമൊടുവില്‍ തമിഴ് സംവിധായകന്‍ ഹരിയുടെ ചിത്രത്തിലേക്കുള്ള ക്ഷണമാണ് ഭാമ നിരസിച്ചത്.
തെന്നിന്ത്യയിലെ നമ്പര്‍ വണ്‍ താരമായ നയന്‍സിനെ ഗ്ലാമര്‍ ലോകത്തേക്ക് കൈ പിടിച്ചുയര്‍ത്തിയ അയ്യ, മുക്തയുടെ അമിത ഗ്ലാമര്‍ പ്രദര്‍ശനം കൊണ്ട് ശ്രദ്ധേയമായ താമരഭരണി തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ഹരി.
ഭാമയുടെ മേനിയില്‍ നോട്ടമിട്ട് ചിത്രത്തിലെ പാട്ട് സീനുകളില്‍ അല്‌പം തുറന്ന് കാണിയ്‌ക്കേണ്ടി വരുമെന്ന് സംവിധായകന്‍ സൂചിപ്പിച്ചപ്പോഴേ താരം ക്ഷണം നിരസിയ്‌ക്കുകയായിരുന്നു.
മലയാളത്തിലായാലും തമിഴിലായാലും നായകന്‍മാരുടെ നിഴലായി പോകുന്ന നായികാ കഥാപാത്രങ്ങളെ അവതരിപ്പിയ്‌ക്കേണ്ട എന്ന ധീരമായ തീരുമാനവും ഭാമ എടുത്തിട്ടുണ്ട്.


Click it and Unblock the Notifications