»   » സഹോദരന്റെ മരണത്തില്‍ പങ്കെടുക്കാതെ പ്രമുഖ നടന്‍! അതിന് പറഞ്ഞ കാരണം കേട്ടാല്‍ ആരായാലും ഒന്ന് ഞെട്ടും!

സഹോദരന്റെ മരണത്തില്‍ പങ്കെടുക്കാതെ പ്രമുഖ നടന്‍! അതിന് പറഞ്ഞ കാരണം കേട്ടാല്‍ ആരായാലും ഒന്ന് ഞെട്ടും!

Posted By:
Subscribe to Filmibeat Malayalam

മരണത്തിലും പക ഉള്ളില്‍ വെക്കുന്നവര്‍ നമ്മുടെ ഇടയിലുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് തെലുങ്കു നടന്‍ രവി തേജ. കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ മരിച്ച നടന്റെ സഹോദരന്‍ ഭരതിന്റെ മൃതദേഹം കാണാന്‍ അദ്ദേഹവും കുടുംബവും പോയില്ല എന്നതാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ നേരെ ഉയരുന്ന ആരോപണങ്ങള്‍.

കേസില്‍ ഇതാണ് വഴിതിരിവ്, ദിലീപ് നുണ പരിശോധനയ്ക്ക് തയ്യാറാണ്! അവസാനിക്കുന്നത് ഈ കെട്ടുകഥകള്‍!!

ദേശീയ മാധ്യമങ്ങളായിരുന്നു രവി തേജ സഹോദരന്‍ മരിച്ചിട്ട് കാണാനോ ശവസംസാകാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോയിട്ടില്ലന്നുമുള്ള കാര്യം പുറത്ത് വിട്ടത്. എന്നാല്‍ സഹോദരന്റെ പെട്ടെന്നുള്ള മരണത്തില്‍ മനംനൊന്തിട്ടാണ് താരം ചടങ്ങുകളില്‍ പങ്കെടുക്കാതിരുന്നതും മൃതദേഹം കാണാന്‍ വരാത്തതുമെന്നാണ് നടന്റെ വീട്ടുകാര്‍ പറയുന്നത്.

ravi-teja

ശനിയാഴ്ച രാത്രി പതിനൊന്നു മണിക്ക് ഭരത് സഞ്ചരിച്ചിരുന്ന കാര്‍ നിര്‍ത്തിയിട്ടിരിക്കുന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. 46 വയസുകാരനായിരുന്ന ഭരത് സംഭവ സ്ഥലത്ത് നിന്നു തന്നെ മരച്ചിരുന്നു. ഓസ്മാനിയ ഹോസ്പിറ്റലില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടം ചെയ്ത മൃതദേഹം പെട്ടെന്ന് തന്നെ സംസ്‌കരിക്കുകയായിരുന്നു.

എന്നാല്‍ തേജയുടെ ഒരു മറ്റൊരു സഹോദരന്‍ ശവസംസാകരത്തില്‍ പങ്കെടുത്തിരുന്നു. അവിവാഹിതനായ ഭരത് കുടുംബവുമായി അകന്നു കഴിയുകയായിരുന്നു. കുറച്ച നാള്‍ മുമ്പ് മയക്കു മരുന്ന് കൈയില്‍ വെച്ചതിന്റെ പേരില്‍ ഭരതിനെ ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

English summary
Bharath Raju dies in car crash: Ravi Teja skips his brother's funeral

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam