»   » നടന്‍ ഭരത് വിവാഹിതനായി

നടന്‍ ഭരത് വിവാഹിതനായി

Posted By:
Subscribe to Filmibeat Malayalam

ചെന്നൈ: നടന്‍ ഭരത് വിവാഹിതനായി. ദുബായില്‍ ദന്ത ഡോക്ടറായ ജെസ്ലിയെയാണ് ഭരത് വിവാഹം കഴിച്ചത്. സെപ്റ്റംബര്‍ ഒന്നിനായിരുന്നു വിവാഹം. ഒരു വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് ജെസ്ലിയുടെ കഴുത്തില്‍ ഭരത് താലികെട്ടിയത്. തമിഴ് സിനിമാ ലോകത്തെ ശ്രദ്ധേയനായ യുവതാരമാണ് ഭരത്. ബോളിവുഡിലേയ്ക്ക് ചുവടുറപ്പിയ്ക്കുന്നതിന്റെ കൂടി തിരക്കിലാണ് ഭരത്. സണ്ണി ലിയോണ്‍ പ്രധാനവേഷത്തിലെത്തുന്ന ജാക്‌പോട്ട് എന്ന ബോളിവുഡ് ചിത്രത്തിലാണ് ഭരത് അഭിനയിക്കുക.

Bharath, Jesslie

വിവാഹത്തിന് വളരെ അടുത്ത ബന്ധുക്കളെ മാത്രമേ ക്ഷണിച്ചിരുന്നുള്ളൂ. സെപ്റ്റംബര്‍ 14 ന് ചെന്നൈയിലെ ലീല പാലസ് ഹോട്ടലില്‍ വൈകുന്നേരം അഞ്ച് മണിയ്ക്ക് നടക്കുന്ന റിസപ്ഷനിലേയ്ക്ക് സിനിമാരംഗത്തുള്ള എല്ലാ സുഹൃത്തുക്കളേയും സഹപ്രവര്‍ത്തകരേയും ഭരത് ക്ഷണിച്ചിട്ടുണ്ട്.

ജയരാജ് സംവിധാനം ചെയ്ത ഫോര്‍ ദ പീപ്പിള്‍ എന്ന ചിത്രത്തിലൂടെയാണ് ഭരത് മലയാളത്തില്‍ സുപരിചിതനാകുന്നത്. നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തില്‍ കൂതറ എന്ന ചിത്രത്തിലൂടെ ഭരത് തിരിച്ചെത്തുന്നുണ്ട്. 2003 ല്‍ ബോയ്‌സ് എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു ഭരത്തിന്റെ അരങ്ങേറ്റം. അതിന് ശേഷം ചെല്ലമേ, കാതല്‍, വെയില്‍ എന്നീ ചിത്രങ്ങളിലൂടെ തന്റെ അഭിനയ മികവ് ഭരത് തെളിയിച്ചു.

English summary
Actor Bharath, who is making his Bollywood debut with 'Jackpot' which has Sunny Leone in the lead got married to Dubai based Dr. Jesslie on the 9th of September 2013 and their reception ceremony would be held on the 14th of September in Chennai's Leela Palace Hotel from around 5 pm.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam