പ്രേക്ഷകനെ തൊട്ടുണര്‍ത്തിയ ഭരതന്‍ ടച്ച്

By Ravi Nath
<ul id="pagination-digg"><li class="previous"><a href="/news/bharathan-magic-revisited-1-103389.html">« Previous</a>

സാമൂഹ്യജീവിതത്തിന്റെ മനുഷ്യബന്ധങ്ങളുടെ, ആണ്‍പെണ്‍ സംജ്ഞകളുടെ ഉള്ളില്‍ തൊടുന്ന ഭാവതലങ്ങള്‍ അനാവരണം ചെയ്തുകൊണ്ട് കാഴ്ചയുടെ പുതിയ ഘടനപ്രേക്ഷകര്‍ക്കു മുമ്പില്‍ അവതരിപ്പിക്കാന്‍ ഭരതനു സാധിച്ചിരുന്നു. ലോകസിനിമകളുടെ നിലവാരമുള്ള നിരവധി ഫ്രെയിമുകളും, മൂഡും, പ്രമേയങ്ങളും കൊണ്ട് കാഴ്ചക്കാരില്‍ ക്‌ളാസിക് അനുഭവങ്ങള്‍ തീര്‍ക്കാന്‍ ഭരതനു സാധിച്ചത് സര്‍ഗ്ഗസിദ്ധിയുടെ വൈശിഷ്ട്യം ഒന്നുകൊണ്ടു മാത്രമാണ്.

കലാസംവിധാനം, സംവിധാനം തുടങ്ങി കൈവെച്ച മേഖലയില്‍ രണ്ട് ദേശീയ അംഗീകാരങ്ങളും പന്ത്രണ്ടോളം സംസ്ഥാന പുരസ്‌കാരങ്ങളും ഭരതനും, ഭരതന്‍ ചിത്രങ്ങള്‍ക്കും ലഭിച്ചിട്ടുണ്ട്. മലയാളസിനിമയെ വിലയിരുത്താന്‍ ശ്രമിക്കുന്ന പഴയതും പുതിയതുമായ നിരൂപകര്‍ എന്നും എടുത്തുപറയുന്ന ഒരു പിരീയഡിന്റെ ഏറ്റവും വലിയ വക്താവായിരുന്നു ഭരതന്‍.

അമ്പതാം വയസസ്സില്‍ ജീവിതത്തോട് വിടപറയുമ്പോള്‍ ഭരതന് തന്റെ കരിയറിനെ അടയാളപ്പെടുത്തുവാന്‍ നാല്പതില്‍ പരം ചിത്രങ്ങളുണ്ട് വ്യത്യസ്ത ഭാഷകളിലായി. പ്രയാണം, ചാമരം, വൈശാലി, കാറ്റത്തെ കിളിക്കൂട്, താഴ്‌വാരം, ഓര്‍മ്മയ്ക്കായ്, തകര, തേവര്‍മകന്‍ ഇങ്ങനെ എന്നും പച്ചയായി നില്‍ക്കുന്ന നിരവധി ചിത്രങ്ങളിലൂടെ ഭരതന്‍ കാലദേശങ്ങള്‍ക്കപ്പുറത്തേക്ക് കടന്നു കയറി ചെല്ലുന്നുണ്ട്.

ഒരു പക്ഷേ ഭരതന്‍ സിനിമകളുടെ കാലത്തേക്കാള്‍ അവ ചര്‍ച്ചചെയ്യപ്പെടുന്നതും ക്രിയാത്മകമായി കണ്ടെത്തപ്പെടുന്നതും ഇന്നത്തെ കാലത്താണ്. യഥാര്‍ത്ഥകലാരൂപങ്ങള്‍ വീണ്ടും വീണ്ടും വിചാരണചെയ്യപ്പെടുകയും വിലയിരുത്തപ്പടുകയും ചെയ്യുക സ്വാഭാവികം മാത്രം.

കാലത്തിനും തലമുറകള്‍ക്കും മറന്നു പോകാന്‍ കഴിയാത്ത വിധം ഭരതന്‍ സ്മരണകള്‍ കൂടെ നടക്കുന്നു. അവ ഇനിയും പുതിയ ഉയരങ്ങള്‍ കീഴടക്കും ഭരതന്‍ ഓര്‍മ്മകളെ ആദരപൂര്‍വ്വം ഉയര്‍ത്തിയെടുത്തുകൊണ്ട് നിദ്ര പുനഃസൃഷ്ടിച്ച് സിദ്ധാര്‍ത്ഥ് പുതിയ വാഗ്ദാനമായി കൂടെയുണ്ട്. ആ കാഴ്ചകള്‍ ഭരതനെ കാണുന്നുണ്ടാവും മലയാളസിനിമയുടെ രൂപമാറ്റങ്ങളും.

ആദ്യപേജില്‍
ഭരതന്‍ ഓര്‍മ്മകളില്‍ കാലം പൂക്കുന്നു

<ul id="pagination-digg"><li class="previous"><a href="/news/bharathan-magic-revisited-1-103389.html">« Previous</a>

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X