»   » ഇന്ദ്രിനീലിമയോലുന്ന ഭരതന്‍ ടച്ചിന് 27 വയസ്സ്

ഇന്ദ്രിനീലിമയോലുന്ന ഭരതന്‍ ടച്ചിന് 27 വയസ്സ്

Posted By: AkhilaKS
Subscribe to Filmibeat Malayalam

ഇന്ദ്രിനീലിമയോലുന്ന ഭരതന്റെ വൈശാലിയുടെ ഓര്‍മ്മകള്‍ക്ക് 27 വയസ്സ്. എം ഡി വാസുദേവന്‍ നായരുടെ തിരക്കഥയെ അടിസ്ഥാനമാക്കി ഭരതന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു വൈശാലി. സിനിമാ പ്രേക്ഷകരെ പുത്തന്‍തലത്തിലേക്ക് ആനയിച്ച വൈശാലി എന്ന ചിത്രം 1988 ല്‍ ആയിരുന്നു പുറത്തിറങ്ങിയത്.

പുരാതന കഥയെ ആസ്പദമാക്കിയാണ് ഭരതന്‍ വൈശാലി ഒരുക്കിയത്. മഹാഭാരതത്തിലെ നിരവധി ഉപകഥകളിലെ വൈശാലി എന്ന അപ്രധാന കഥാപാത്രത്തെ ഇത്രമേല്‍ ഭംഗിയോടെ ചിത്രീകരിക്കാന്‍ ഭരതന് കഴിഞ്ഞിട്ടുണ്ട്.

ഇന്ദ്രിനീലിമയോലുന്ന ഭരതന്‍ ടച്ചിന് 27 വയസ്സ്

അംഗരാജ്യത്തെ വരള്‍ച്ച മാറ്റാന്‍ യാഗം നടത്താനായി സ്ത്രി സ്പര്‍ശമേല്‍ക്കാത്തെ മുനികുമാരനായ ഋഷ്യശൃംഗനെ രാജ്യത്തെത്തിക്കാനുള്ള നിയോഗം വൈശാലിക്കായിരുന്നു. ദേവദാസിയായിരുന്ന മാലിനിയില്‍ ഉണ്ടായ സുന്ദരിയായ മകളായിരുന്നു വൈശാലി. ഋഷ്യശൃംഗനെ ആനയിച്ച് അംഗരാജ്യത്ത് എത്തുന്നതിനിടയില്‍ വൈശാലി ഋഷ്യശൃംഗനില്‍ അനുരക്തയാവുന്നു. എന്നാല്‍ ആഗ്രഹങ്ങള്‍ക്ക് മൂല്യമില്ലാത്താണെന്ന തിരിച്ചറവില്‍ വൈശാലി പിന്മാറുന്നതാണ് കഥ.

ഇന്ദ്രിനീലിമയോലുന്ന ഭരതന്‍ ടച്ചിന് 27 വയസ്സ്


ഋഷ്യശൃംഗനായി ഉത്തരേന്ത്യക്കാരനായ സഞ്ജയും വൈശാലിയായി ഉത്തരേന്ത്യന്‍ നടി സുപര്‍ണ്ണ ആനന്ദുമാണ് അഭിനയിച്ചത്. സുപര്‍ണ്ണയുടെ ഏക മലയാളം ചിത്രവും ഇതായിരുന്നു.

ഇന്ദ്രിനീലിമയോലുന്ന ഭരതന്‍ ടച്ചിന് 27 വയസ്സ്


മലയാള സിനിമയിലെ അപൂര്‍വ്വ കാവ്യമെന്ന് വിശേഷിപ്പിക്കുന്ന സുപര്‍ണ്ണ ആനന്ദ് ഇപ്പോള്‍ മുബൈയിലാണ് താമസിക്കുന്നത്. ഒരു വീട്ടമ്മയുടെ റോളിലേക്ക് മാറിയ സുപര്‍ണ്ണ സിനിമ വിട്ടിട്ട് വര്‍ഷങ്ങഷായി.

ഇന്ദ്രിനീലിമയോലുന്ന ഭരതന്‍ ടച്ചിന് 27 വയസ്സ്

വൈശാലിയുടെ ക്ലൈമാക്‌സില്‍ ഒരു മഴ പെയ്യാന്‍ ഒരു യാഗം നടക്കുന്നുണ്ട്. യാഗ വേദിയിലെ ഹോമകുണ്ഡത്തില്‍ നിന്നുയരുന്ന പുക മഴയായി പെയ്തുവെന്നാണ് മിത്ത്. മൂന്ന് ക്യാമറ വെച്ചായിരുന്നു ഈ രംഗം ഷൂട്ട് ചെയ്തത്. ഒര്‍ജിനലായിരുന്നു യാഗത്തില്‍ ചൊല്ലിയ മന്ത്രവും. അപ്പോഴതാ കുറച്ച് പെട്ടന്ന് നിലയക്കാത്ത മഴ പെയ്യുന്നു. അങ്ങനെയാണ് ചിത്രത്തിന്റെ ക്ലൈമാക്‌സ് ഷൂട്ട് ചെയ്തത്.

English summary
Vaisali is a 1988 Malayalam film directed and edited by Bharathan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam