ആയുധത്തിലൂടെ ഭാരതി മലയാളത്തില്‍
തമിഴകത്ത് പുതിയ ഗ്ലാമര്‍ തരംഗം സൃഷ്ടിച്ച ഭാരതി മലയാളത്തിലേക്ക്. അമ്മുവാകിയ ഞാന്‍ എന്ന ചിത്രത്തില്‍ ലൈംഗിക തൊഴിലാളിയുടെ വേഷമവതരിപ്പിച്ചു കൊണ്ടാണ് ഭാരതി സിനിമാ രംഗത്ത് തന്റെ അരങ്ങേറ്റം നടത്തിയത്.
ചിത്രം തമിഴില്‍ വന്‍ വിജയം കൈവരിച്ചതിനു പുറമെ കേരളത്തിലും പ്രദര്‍ശന വിജയം നേടിയിരുന്നു.
നവാഗത സംവിധായകനായ എം.എ നിഷാദ് സംവിധാനം ചെയ്യുന്ന ആയുധം എന്ന ചിത്രത്തിലൂടെ സുരേഷ് ഗോപിയുടെ നായികയായാണ് ഭാരതി മലയാളത്തില്‍ തുടക്കം കുറിയ്‌ക്കുന്നത്.
മുമ്പ് മമ്മൂട്ടിയുടെ നായികയായി അണ്ണന്‍ തമ്പിയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിയ്‌ക്കാനുള്ള ഭാരതിയുടെ നീക്കം മറ്റു ചിത്രങ്ങളുടെ തിരക്കു മൂലം നടന്നിരുന്നില്ല.
അണ്ണന്‍ തമ്പി വന്‍ വിജയമായതോടെ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിയാത്തതിന്റെ വിഷമത്തിലാണ് നടി. ലക്ഷ്‌മി റായി അവതരിപ്പിച്ച വേഷമായിരുന്നു തിരക്കു മൂലം ഭാരതിയ്കക്ക് ഉപേക്ഷിക്കേണ്ടി വന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications