മമ്മൂട്ടിയുടെ നായികയാവാന്‍ ഗ്ലാമര്‍ നടി
സൂപ്പര്‍താരങ്ങള്‍ ഇപ്പോള്‍ ഗ്ലാമര്‍ നടിമാര്‍ക്കു പിന്നാലെയാണോ? റോക്ക് എന്‍ റോളില്‍ മോഹന്‍ലാല്‍ നായികയാക്കിയത് എന്തിനും തയ്യാറെന്ന് വ്യക്തമാക്കും വിധം തെലുങ്ക് സിനിമകളില്‍ തുണിയുരിഞ്ഞു കാട്ടിയിട്ടുള്ള ലക്ഷ്മി റായിയെയാണ്. മോഹന്‍ലാലിന് ഗ്ലാമര്‍ നടിയെ നായികയാക്കാമെങ്കില്‍ മമ്മൂട്ടിയും ഒട്ടും മോശമാവരുതല്ലോ.
മമ്മൂട്ടി ഇരട്ടവേഷത്തില്‍ അഭിനയിക്കുന്ന അണ്ണന്‍ തമ്പിയില്‍ നായികമാരിലൊരാള്‍ ഭാരതിയാണ്. ഭാരതിയെ അറിയില്ലേ? പാര്‍ത്ഥിപന്‍ നായകനായ അമ്മുവാകിയ നാന്‍ എന്ന തമിഴ് ചിത്രത്തില്‍ ഒട്ടേറെ രംഗങ്ങളില്‍ മേനി കാട്ടി പ്രേക്ഷകരുടെ സിരകള്‍ക്ക് ചൂട് പകര്‍ന്ന നടി. അമ്മുവാകിയ നാനില്‍ ഒരു ലൈംഗിക തൊഴിലാളിയായാണ് ഭാരതി അഭിനയിച്ചത്. പാര്‍ത്ഥിപനൊപ്പം ഇഴുകിച്ചേര്‍ന്നുള്ള ഒട്ടേറെ രംഗങ്ങളിലാണ് ഈ നടി പ്രത്യക്ഷപ്പെട്ടത്. അഭിനയിക്കാന്‍ വശമുണ്ടെന്ന് തെളിയിച്ചതിനൊപ്പം തുണിയിരിയുന്നതില്‍ താനാര്‍ക്കും പിന്നിലല്ലെന്ന് കൂടി അമ്മുവാകിയ നാനില്‍ പ്രഖ്യാപിച്ച നടിയാണ് ഭാരതി.
അമ്മു എന്ന ഞാന്‍ എന്ന പേരില്‍ ഈ ചിത്രം മലയാളത്തില്‍ മൊഴിമാറ്റം നടത്തി കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. മലയാള സിനിമാ പ്രേക്ഷകര്‍ക്കും ഭാരതി അങ്ങനെ സുപരിചിതയായി കഴിഞ്ഞു. ആ ഭാരതിയെയാണ് മമ്മൂട്ടി പുതിയ സിനിമയില്‍ നായികയാക്കിയിരിക്കുന്നത്.
ഡിസംബര്‍ അവസാനത്തോടെ അണ്ണന്‍ തമ്പിയുടെ ചിത്രീകരണം ആരംഭിക്കും. മമ്മൂട്ടി ഇരട്ടവേഷത്തില്‍ അഭിനയിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് അന്‍വര്‍ റഷീദാണ്. മമ്മൂട്ടിയുടെ ഇരട്ടകഥാപാത്രങ്ങളിലൊന്ന് ഊമയാണ്.


Click it and Unblock the Notifications