മലയാളത്തില്‍ മാത്രം റീമേക്കുകളില്ല

By Staff

റീമേക്കുകള്‍ ഒരു ട്രെന്റായി മാറിയിരിക്കുകയാണ്. ബോളിവുഡില്‍ നിന്ന് അതാണ് തുടങ്ങിയത്. ഷോലെ, ഡോണ്‍, ഉമ്രജാന്‍ തുടങ്ങിയ പഴയകാല ബോളിവുഡ് സൂപ്പര്‍ഹിറ്റുകള്‍ പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ കെട്ടിലും മട്ടിലും നവീനമായ മാറ്റങ്ങളോടെ റീമേക്ക് ചെയ്തു.

ഈ ട്രെന്റ് തമിഴിലുമെത്തി. രജനീകാന്ത് നായകനായ പഴയ കാല സൂപ്പര്‍ഹിറ്റ് ബില്ലയുടെ റീമേക്ക് വന്‍വിജയമായി. ബില്ല2007 എന്ന പേരില്‍ അജിത്ത് നായകനായ ഈ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. പഴയ ബില്ലയില്‍ നിന്നും പരിചരണത്തിലും നിര്‍മാണത്തിലും ഏറെ വ്യത്യസ്തമായ പുതിയ ബില്ല അജിത്തിന് ഒരു ബ്രേക്കായി.

തമിഴും ഹിന്ദിയുമൊക്കെ നടത്തുന്ന ഇത്തരം പരീക്ഷണങ്ങള്‍ എന്തുകൊണ്ട് മലയാള സിനിമയില്‍ ഇല്ലാതെ പോവുന്നു? മലയാളത്തിലെ ഒരു പഴയകാല ചിത്രം റീമേക്ക് ചെയ്യുന്നതിനെ കുറിച്ച് നേരത്തെ കേട്ടിരുന്നു. വൈക്കം മുഹമ്മദ് ബഷീര്‍ തിരക്കഥയെഴുതി എ.വിന്‍സെന്റ് സംവിധാനം ചെയ്ത ഭാര്‍ഗവീനിലയം റീമേക്ക് ചെയ്യുന്നുവെന്നായിരുന്നു പ്രഖ്യാപനം.

എം.ടി.വാസുദേവന്‍ നായര്‍ തിരക്കഥയെഴുതി എ.വിന്‍സെന്റ് തന്നെ സംവിധാനം ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. പ്രധാന കഥാപാത്രങ്ങളെ മോഹന്‍ലാല്‍, ജയറാം, ബിജു മേനോന്‍ എന്നിവര്‍ അവതരിപ്പിക്കുമെന്നും പ്രഖ്യാപനമുണ്ടായി.

അടുത്ത പേജ് -

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X