മമ്മൂട്ടിയും നയന്‍താരയും- മോഹന്‍ലാലും മഞ്ജുവും ഏറ്റുമുട്ടുമ്പോള്‍

By Aswathi

ഇതുവരെ തമിഴ് സിനിമകള്‍ മലയാളി പ്രേക്ഷകരെയും കേരളത്തിലെ തിയേറ്ററുകളും കൈയ്യേറി. ഇനി വരുന്നത് വിഷുവാണ്. തിയേറ്ററുകള്‍ കൈയ്യടക്കാന്‍ സൂപ്പര്‍സ്റ്റാറുകള്‍ ഒരുങ്ങിക്കഴിഞ്ഞു. ഇത്തവണത്തെ മത്സരം മോഹന്‍ാലലും മമ്മൂട്ടിയും തമ്മിലാണ്. ശക്തമായ സ്ത്രീ പിന്തുണ ഇരുവര്‍ക്കുമുണ്ട്.

മോഹന്‍ലാലിനെയും മഞ്ജു വാര്യരെയും താരജോഡികളാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന എന്നും എപ്പോഴും എന്ന ചിത്രവും മമ്മൂട്ടിയെയും നയന്‍താരയെയും താരജോഡികളാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന ബാസ്‌കര്‍ ദ റാസ്‌കല്‍ എന്ന ചിത്രവും വിഷു ആഘോഷിക്കാന്‍ തിയേറ്ററുകളിലെത്തും. ശക്തമായ പോരാട്ടമാവും ഇരു സിനിമകള്‍ തമ്മില്‍ം നടക്കുക.

nayan-mammootty-mohanlal-manju

ഏറെ പ്രതീക്ഷയോടെയാണ് മോഹന്‍ലാലും മഞ്ജു വാര്യരും താരജോഡികളാകുന്ന എന്നും എപ്പോഴും മലയാളി പ്രേക്ഷകര്‍ കാത്തിരിയ്ക്കുന്നത്. തിരിച്ചുവരവില്‍ മഞ്ജു അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രം, സ്‌നേഹവീടിന് ശേഷം മോഹന്‍ലാലും സന്ത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന കുടുംബ ചിത്രം, പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും മോഹന്‍ലാലും മഞ്ജു വാര്യരും ഒന്നിക്കുന്ന ചിത്രം.. അങ്ങനെ പ്രതീക്ഷിക്കാന്‍ കാരണങ്ങളേറെയാണ്.

മമ്മൂട്ടിയും നയന്‍താരയും ഒന്നിക്കുന്ന ബാസ്‌കര്‍ ദ റാസ്‌കലിനും പ്രതീക്ഷകള്‍ ഒട്ടും കുറവല്ല. ഹിറ്റ്‌ലര്‍, ക്രോണിക് ബാച്ചിലര്‍ തുടങ്ങിയ ഹിറ്റുകള്‍ സമ്മാനിച്ച സിദ്ദിഖ്- മമ്മൂട്ടി കൂട്ടുകെട്ട് വീണ്ടും ഒന്നിയ്ക്കു, നീണ്ട ഇടവേളയ്ക്ക് ശേഷം, തമിഴില്‍ തുടരെ തുടരെ ഹിറ്റുകള്‍ നേടിയതിന് ശേഷം നയന്‍താര വീണ്ടും മലയാളത്തില്‍ തിരിച്ചെത്തുന്നു, രാപ്പകല്‍, തസ്‌കര വീരന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും നയന്‍താരയും വീണ്ടും ജോഡി ചേരുന്നു.. അങ്ങനെ അങ്ങനെ ഭാസ്‌കറെന്ന റാസ്‌കലിനെയും മലയാളികള്‍ കാത്തിരിയ്ക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X