twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഭാസ്‌കര്‍ ദ റാസ്‌ക്കല്‍ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യും?

    By Aswathi
    |

    വിഷുവിന് തിയേറ്ററുകളിലെത്തിയ സിദ്ദിഖിന്റെ ഭാസ്‌കര്‍ ദ റാസ്‌ക്കല്‍ എന്ന ചിത്രം അടുത്ത സീപ്പര്‍ഹിറ്റ് എന്ന നിലയില്‍ മുന്നേറുകയാണ്. നയന്‍താരയും മമ്മൂട്ടിയും താരജോഡികളായത്തിയെ ചിത്രം രണ്ട് ദിവസം കൊണ്ട് നേടിയത് മൂന്ന് കോടി രൂപയാണ്.

    മലയാളത്തില്‍ ഹിറ്റാകുന്ന ചിത്രം അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നത് ഇപ്പോള്‍ പതിവാണല്ലോ. സിദ്ദിഖ് ചിത്രങ്ങള്‍ക്ക് അങ്ങനെ ഒരു പാരമ്പര്യവുമുണ്ട്. വൈകാതെ ഭാസ്‌കര്‍ ദ റാസ്‌ക്കലും മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യുമെന്നാണ് അറിയുന്നത്.

    bhaskar-the-rascal

    ചിത്രത്തിന്റെ റിലീസിന് ശേഷം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ സിദ്ദിഖ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അധികം വൈകാതെ ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുമത്രെ.

    നേരത്തെ സിദ്ദിഖിന്റെ ബോഡി ഗാഡ് എന്ന ചിത്രം തമിഴ്, ബോളിവുഡ് തെലുങ്ക്, കന്നട ഭാഷകളിലേക്ക് റീമേക്ക് ചെയ്തിരുന്നു. തമിഴിലും ബോളിവുഡിലും സിദ്ദിഖ് തന്നെയാണ് ചിത്രം സംവിധാനം ചെയ്തത്. ദിലീപ് ചെയ്ത വേഷം തമിഴില്‍ വിജയ് യും ബോളിവുഡില്‍ സല്‍മാന്‍ ഖാനും ഭംഗിയാക്കി. അതോടെ ബോളിവുഡില്‍ ഒരു പേര് നേടാന്‍ സിദ്ദിഖിന് സാധിക്കുകയും ചെയ്തു

    ഇപ്പോള്‍ ഭാസ്‌കര്‍ ദ റാസ്‌ക്കല്‍ റീമേക്ക് ചെയ്യാന്‍ നിര്‍മാതാക്കള്‍ സിദ്ദിഖിനെ സമീപിച്ചെന്നാണ് വിവരം. റീമേക്ക് ചെയ്യുമ്പോള്‍ ആരാണ് മമ്മൂട്ടിയാകാന്‍ വരുന്നതെന്ന കാര്യം വ്യക്തമല്ല.

    ചിത്രം ഏത് ഭാഷകളിലേക്ക് റീമേക്ക് ചെയ്താലും തന്നെ നായികയാക്കണമെന്ന് നയന്‍താര നിബന്ധന വച്ചെന്നും അത് സിദ്ദിഖ് അംഗീകരിച്ചെന്നും നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. അങ്ങനെയെങ്കില്‍ നയന്‍ തന്നെയായിരിക്കും ബോളിവുഡിലും നായിക. അതേ സമയം പ്രഭുദേവ ബോളിവുഡിലുള്ളതുകൊണ്ട് നയന്‍ അങ്ങോട്ട് പോകുന്നില്ലെന്നും കേട്ടിരുന്നു. അങ്ങനെ ബോളിവിഡില്‍ നിന്നും വന്ന അവസരം ഇക്കാരണങ്ങള്‍ കൊണ്ട് നയന്‍ ഉപേക്ഷിച്ചിട്ടുണ്ട് പോലും.

    English summary
    Now on an interview to a leading daily, director Siddique himself informed that Baskar The Rascal will have a Bollywood remake; as producers approached him.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X