അടിയുടെ കാര്യത്തില്‍ ഭാസ്‌കര്‍ ഹിറ്റ്‌ലറിന്റെ ചേട്ടന്‍

By Nirmal Balakrishnan

സിദ്ദീഖും മമ്മൂട്ടിയും ഒന്നിച്ച രണ്ടു ചിത്രങ്ങള്‍ക്കും ഒരു പ്രത്യേകയുണ്ട്. രണ്ടിടത്തും നായകന്‍ ശരിക്കും ആണായിരിക്കും. ഹിറ്റ്‌ലര്‍ എന്ന ചിത്രത്തിലെ മാധവന്‍കുട്ടിയെ കണ്ടാല്‍ നാട്ടിലെ പൂവാലന്‍മാരെല്ലാം പോയ വഴി കാണില്ല. ക്രോണിക് ബാച്ചിലറിലെ സത്യപ്രതാപ് എന്ന എസ്പിയെ കണ്ടാല്‍ പ്രേമം മൂത്ത പെണ്ണുങ്ങളെല്ലാം കിട്ടിയ വണ്ടിക്കു സ്ഥലം വിടും. പുതിയ ചിത്രമായ ഭാസ്‌കര്‍ ദ് റാസ്‌കലിലെ ഭാസ്‌കറും വ്യത്യസ്തനല്ല. അടിക്ക് അടി, പല്ലിനു പല്ല് അതാണ് ഭാക്‌സറിന്റെ സ്വഭാവം. അപ്പോള്‍ തന്നെ കാര്യം പിടികിട്ടുമല്ലോ. മമ്മൂട്ടിയുടെ എല്ലാ മാനറിസവും നന്നായി പ്രയോജനപ്പെടുത്തിക്കൊണ്ടാണ് സിദ്ദീഖ് ചിത്രമൊരുക്കിയിരിക്കുന്നത്. മാധവന്‍കുട്ടിയായാലും എസ്പിയായായാലും ഭാസ്‌കര്‍ ആയാലും ആള് കൊമ്പന്‍ തന്നെ. ഒരേസമയം വീര്യവും ഹാസ്യവും കൈകാര്യം ചെയ്യുന്നവരാണ് മൂന്നുനായകന്‍മാരും. സിദ്ദീഖ്-മമ്മൂട്ടിയുടെ മൂന്നാംവരവും മോശമാകില്ല എന്ന് ചിത്രത്തിന്റെ മൂന്നു ട്രയിലറുകളും കണ്ടവര്‍ ഉറപ്പിക്കും.

ബോധോള്ള ആരെങ്കിലും ലോകത്ത് ആര്‍ക്കെങ്കിലും ഇങ്ങനെയൊരു പേരിടുവോ എന്ന ഭാസ്‌കറിന്റെ ചോദ്യവുമായാണ് ആദ്യ ട്രെയ്‌ലര്‍ പുറത്തിറങ്ങിയത്. അടി മേടിക്കാനുള്ളതല്ല, അടി കൊടുക്കാനുള്ളതാണ് എന്ന മമ്മൂട്ടി ഡയലോഗോടെയാണ് രണ്ടാം ട്രെയ്‌ലര്‍ എത്തിയത്.

bhaskartherascal

മൊതലാളീ ദേ അടി ഓട്ടോയും പിടിച്ചുവരുന്നു എന്ന കണക്കപ്പിള്ള വിക്രമന്റെ ഡയലോഗായിട്ടാണ് മൂന്നാമത്തെ ട്രെയ്‌ലര്‍ എത്തിയത്. ഈ വിഷുവിന് ശരിക്കുമൊരു അടിപ്പടം കാണാന്‍ തന്നെയാണ് എല്ലാവരും കാത്തിരിക്കുന്നത്. അത് മമ്മൂട്ടിയുടെ കയ്യില്‍ നിന്നാകുമ്പോള്‍ ചൂട് കൂടും. അടിയുടെ കാര്യത്തില്‍ ഹിറ്റ്‌ലര്‍ മാധവന്‍കുട്ടിയുടെയും സത്യപ്രതാപിന്റെയും ചേട്ടനാണ് ഭാസ്‌കര്‍ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

ഇതുകേള്‍ക്കുമ്പോള്‍ മമ്മൂട്ടി ഫാന്‍സുകാര്‍ മാത്രമല്ല, വിഷുവിന് നല്ലൊരു ചിത്രം കാണാന്‍ കാത്തിരുന്നവര്‍ വരെ കൊതിക്കുകയാണ്. മമ്മൂട്ടിക്കൊപ്പം നിന്നുകൊണ്ട് നയന്‍താരയും ചിത്രത്തില്‍ തിളങ്ങുന്നുണ്ട്. എന്തുകൊണ്ടും ഭാസ്‌കര്‍ വിഷുകച്ചവടം മുഴുവന്‍ തൂത്തുവാരും എന്നുറപ്പായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X