ഞാന്‍ ഭാസ്‌കര്‍ അല്ല, റാസ്‌ക്കലാ...പരമ റാസ്‌ക്കല്‍; കണ്ടു നോക്കൂ
മമ്മൂട്ടി നായകനാകുന്ന ഭാസ്‌കര്‍ ദ റാസ്‌ക്കല്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ഒരു ഇടവേളയ്ക്ക് ശേഷം നയന്‍താര നായികയായി മലയാളത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിദ്ദിഖാണ്.
ഹാസ്യത്തിന് പ്രധാന്യം നല്‍കിയൊരുക്കുന്ന കുടുംബ ചിത്രമാണെന്ന സൂചന ഒരുമിട്ട് രണ്ട് സൈക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ നിന്നും വ്യക്തം. മമ്മൂട്ടിയുടെ മെഗാസ്റ്റാര്‍ ലുക്കും നയന്‍താരയുടെ സൗന്ദര്യവും തന്നെ ട്രെയിലറിന്റെ മുഖ്യ ആകര്‍ഷണം.

മമ്മൂട്ടിയെയും നയന്‍താരെയും കൂടാതെ മലയാളത്തില്‍ കുറച്ചു നാളായി കാണാതിരുന്ന ജനാര്‍ദ്ദനനും ഹരിശ്രീ അശോകനും ചിത്രത്തില്‍ രണ്ട് പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. ഇവരെ കൂടാതെ ഷാജു നവോദനയ, കലാഭവന്‍ ഷാജോണ്‍, ദേവി അജിത്ത്, മാസ്റ്റര്‍ സനൂപ്, ബേബി അനിഘ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.
ക്രോണിക് ബാച്ചിലര്‍, ഹിറ്റ്‌ലര്‍ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും സിദ്ദിഖും ഒന്നിക്കുന്ന ഭാസ്‌കര്‍ ദ റാസ്‌കലിന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത് സംവിധായകന്‍ തന്നെയാണ്.
ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് നിര്‍മിയ്ക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്ന ദീപക് ദേവാണ്. വിജയ് ഉലകാനന്ദാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഏപ്രില്‍ 15, വിഷു ദിനത്തില്‍ ചിത്രം തിയേറ്ററുകളിലെത്തും.


Click it and Unblock the Notifications